Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ ഹിന്ദ് ചാനലിലെ ബലാബലത്തിൽ മുല്ലപ്പള്ളിക്ക് വിജയം; ജോയിന്റ് എംഡി ബി.എസ്ഷിജു രാജിവെച്ചു; പുറത്താക്കിയതാണന്ന് എതിർ പക്ഷം; ചാനലിനെ നയിക്കാൻ അടുപ്പക്കാരെ ഗോദയിലിറക്കാൻ മുതിർന്ന നേതാക്കൾക്കിടയിൽ ശ്രമം; ജോയിന്റ് എം.ഡി സ്ഥാനത്തിനായി ചരടുവലിച്ച് വലതു പക്ഷ മാധ്യമ പ്രവർത്തകരും

ജയ ഹിന്ദ് ചാനലിലെ ബലാബലത്തിൽ മുല്ലപ്പള്ളിക്ക് വിജയം; ജോയിന്റ് എംഡി ബി.എസ്ഷിജു രാജിവെച്ചു; പുറത്താക്കിയതാണന്ന് എതിർ പക്ഷം; ചാനലിനെ നയിക്കാൻ അടുപ്പക്കാരെ ഗോദയിലിറക്കാൻ മുതിർന്ന നേതാക്കൾക്കിടയിൽ ശ്രമം; ജോയിന്റ് എം.ഡി സ്ഥാനത്തിനായി ചരടുവലിച്ച് വലതു പക്ഷ മാധ്യമ പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ് ഹിന്ദ് ചാനൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ബി.എസ് ഷിജുരാജിവെച്ചു. രാജിക്കത്ത്ചാനലിന്റെ പ്രസിഡന്റ് കൂടിയായ രമേശ് ചെന്നിത്തലക്ക് കൈമാറി. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രന് അനഭിമതനായ ഷിജുവിൽ നിന്നും രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നാണ് എതിർ പക്ഷം പറയുന്നത്. മുല്ലപ്പള്ളി കെ.പി.സി സി പ്രസിഡന്റായപ്പോൾ തന്നെ ഷിജുവിനെ പുറത്തിക്കാൻ നീക്കം നടത്തിയിരുന്നുവെങ്കിലും ഡൽഹിയിൽ നിന്നുള്ള ചില ഇടപെടലുകൾ കാരണംതാൽക്കാലികമായി നീക്കം മരവിപ്പിക്കുകയായിരുന്നു.

ചാനലിനെ നയിക്കാനുള്ള ശേഷി ഷിജുവിനില്ലായെന്നുംഷിജു ചുമതലയിൽ വന്ന ശേഷം ചാനലിന്റെ റേറ്റിങ് താഴോട്ട് പോയതും പ്രതിപക്ഷ ചാനൽ എന്ന നിലയിൽ ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ടതും സ്ഥാനം തെറിക്കുന്നതിന് കാരണമായി. എന്നാൽ പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി നടപ്പിലാക്കി തുടങ്ങിയതുകൊണ്ടാണ് ഷിജു രാജിവെയ്‌ക്കേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നു.

നിലവിൽ കോൺഗ്രസിന്റെ ബൗദ്ധിക കേന്ദ്രമായ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ ഡയറക്ടർ ആയ ഷിജുവിന്റെ അവിടുത്തെ പ്രവർത്തനത്തിലും കെ.പി.സി സി പ്രസിഡന്റ് തൃപ്തനല്ല. ഷിജുവിനെ ഒഴിവാക്കിയ സാഹചര്യത്തിൽ ചാനലിലും ഉടൻ ശുദ്ധി കലശം ഉണ്ടായേക്കും. ചാനലിലെ ഷിജുവിന്റെ വിശ്വസ്തരായ രണ്ട് മുതിർന്ന മാധ്യമ പ്രവർത്തകരെയും ഒഴിവാക്കിയേക്കും. ഈ മാസം 31 ന്ഷിജു ഒഴിയുന്നതോടെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളും കെ പി സി സി തലത്തിൽ നടക്കുന്നുണ്ട് .

തങ്ങളുടെ അടുപ്പക്കാരായ മാധ്യമ പ്രർത്തകരെ ചാനലിന്റെ തലപ്പത്ത് എത്തിക്കാനാണ് പല നേതാക്കളും നീക്കം നടത്തുന്നത്. നിലവിൽ ജോയിന്റ് എം.ഡി യായിരുന്ന ഷിജുജയ് ഹിന്ദ് ചാനലിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരിക്കെ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താൽപര്യത്തിലാണ് ചാനൽ തലപ്പത്ത് എത്തിയത്. പിന്നീട് ചെന്നിത്തലയുടെ മാത്രം വിശ്വസ്തനായതോടെ ഷിജുവിന് പാർട്ടിയിലും ശത്രുക്കൾ ഏറി. ഷിജുവിന്റെ പകരക്കാരൻ എ ഗ്രൂപ്പിൽ നിന്നു വേണമെന്ന ആവശ്യം ചില മുതിർന്ന എ ഗ്രൂപ്പ് നേതാക്കൾ ഇതിനകം ഉന്നയിച്ചു കഴിഞ്ഞുവെന്നാണ് വിവരം.

ജയ് ഹിന്ദ് ചാനലിന്റെ പഴയ ന്യൂസ് മേധാവിയായിരുന്ന മാധ്യമ പ്രവർത്തകനെ തിരികെ എത്തിക്കാൻ ശ്രമം ഉള്ളതായും സൂചനയുണ്ട്.ഈ മാധ്യമ പ്രവർത്തകനെ പാർട്ടിയിലെ ഭിന്നത കാരണം ഒഴിവാക്കിയപ്പോൾ അന്ന് സർക്കാർ നിയന്ത്രണത്തിൽ ചാനൽ തുടങ്ങാനും അതിന്റെ തലപ്പത്ത് അവരോധിക്കാനും കഴിഞ്ഞ യുഡിഎഫ് സർക്കാർ ശ്രമിച്ചിരുന്നു. അതേ സമയം വലതു പക്ഷ നേതാക്കളുമായി സൗഹൃദമുള്ള ചില മുതിർന്ന പത്രപ്രവർത്തകർക്കായും പാർട്ടിയിൽ ചില നേതാക്കൾ ചരടുവലി തുടങ്ങിയിട്ടുണ്ട്. എന്തായാലും ഷിജുവിന്റെ രാജി ചാനലിൽ മുല്ലപ്പള്ളിയുടെ മേധാവിത്വം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് .

രാജി വിവരം അറിയിച്ചു കൊണ്ടുള്ള ബി.എസ്.ഷിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കൂടി വായിക്കാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP