Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക്ക് സ്റ്റേറ്റിലേക്കായി യുവാക്കളെ റിക്രൂട്ടിങ്ങും പണ സമാഹരണവും; തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എൻ.ഐ.എ പൊക്കിയത് രണ്ടുപേരെ; അറസ്റ്റിലായത് അരി വ്യാപാരിയും ബിസിനസ് അനലിസ്റ്റും; പ്രവർത്തനങ്ങൾ ബെംഗൂളൂരു മറയാക്കി; പ്രതികളുടെ അറസറ്റ് നേത്രരോഗവിദഗ്ധൻ അബ്ദുൽ റഹ്മാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്നും ഫണ്ട് സമാഹരണം നടത്തിയെന്നും ആരോപിച്ച് തമിഴ്‌നാട്ടിലും കർണാടകയിലുമായി രണ്ടുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുൽ ഖാദർ (40), ബംഗളൂരുവിലെ ഫ്രാസർ ടൗൺ സ്വദേശി ഇർഫാൻ നാസിർ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

അബ്ദുൽ ഖാദർ ചെന്നൈയിലെ ഒരു ബാങ്കിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയാണെന്നും ഇർഫാൻ നാസിർ ബംഗളൂരു കേന്ദ്രീകരിച്ചുള്ള അരി വ്യാപാരിയാണെന്നും എൻ.ഐ.എ വൃത്തങ്ങൾ അറിയിച്ചു.

ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഐ.എസ് പ്രവർത്തനങ്ങൾക്കെതിരെ എൻ.ഐ.എ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുസ്ലിം യുവാക്കളെ ഐ.എസുമായി അടുപ്പിക്കാനും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്നവരെ സിറിയയിലേക്ക് കൊണ്ടുപോകാൻ ഫണ്ട് കണ്ടത്താനും അറസ്റ്റിലായ പ്രതികൾ ശ്രമിച്ചതായാണ് എൻ.ഐ.എ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാർച്ചിൽ ഹിനാ ബഷീർ (39), ഭർത്താവ് ജഹൻസയിബ് സമി (36) എന്നിവരെ ഐ.എസ് ബന്ധമാരോപിച്ച് ഡൽഹിയിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവിൽ നിന്നുള്ള നേത്രരോഗവിദഗ്ധൻ അബ്ദുൽ റഹ്മാനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതുവഴിയുള്ള അന്വേഷണത്തിലാണ് ഇപ്പോൾ രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്ന് എൻ.ഐ.എ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP