Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിവസവും എട്ട് മണിക്കൂർ ഒൻപതംഗ സംഘത്തിന്റെ പ്രയത്‌നം; 21,615 അടി ഉയരം താണ്ടി കീഴടക്കിയത് ഗംഗോത്രി 2 കൊടുമുടി; ചരിത്രവിജയവുമായി ഇന്തോ ടിബറ്റർ ബോർഡർ പൊലീസ്; പർവതാരോഹണ സംഘത്തിന് കയ്യടിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 21,615 അടി ഉയരമുള്ള ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഐടിബിപി സംഘം. സെപ്റ്റംബർ 26നാണ് സംഘം കൊടുമുടി കീഴടക്കിയതെന്ന് ഐടിബിപി വ്യക്തമാക്കി. ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഡെറാഡൂൺ ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുള്ള ഒൻപതംഗ സംഘമാണ് കൊടുമുടി കീഴടക്കിയത്. ദിവസം എട്ട് മണിക്കൂർ പർവതാരോഹണം നടത്തിയാണ് സംഘം ലക്ഷ്യ സ്ഥാനത്തെത്തിയത്.

ഡെപ്യൂട്ടി കമാൻഡർ ദീപേന്ദർ സിങ് മാനിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. അസിസ്റ്റന്റ് കമാൻഡന്റ് ഭീം സിങ്, ഹെഡ് കോൺസ്റ്റബിൾ രാജേഷ് ചന്ദ്ര റാമോല, കോൺസ്റ്റബിൾമാരായ പ്രദീപ് പൻവാർ, സൻതേന്ദർ കുംദി, ഹരീന്ദർ സിങ്, അശോക് സിങ് റാണ, അരുൺ പ്രസാദ്, ഗോവിന്ദ് പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐടിബിപി സംഘം വലിയ ദൗത്യം ഏറ്റെടുത്ത് വിജയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പർവതാരോഹണം നടത്താൻ ഏറ്റവും ബുദ്ധമുട്ടുള്ള കൊടുമുടികളിൽ ഒന്നാണ് ഗംഗോത്രി. ഹിമാചൽ പ്രദേശിലാണ് ഗംഗോത്രി കൊടുമുടി സ്ഥിതി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP