Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് - 19 പ്രതിരോധ സ്‌നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

കോവിഡ് - 19 പ്രതിരോധ സ്‌നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

സ്വന്തം ലേഖകൻ

ഉഴവൂർ: ഉഴവൂർ CFLTC ( കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ) യിൽ കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ അഡ്‌മിറ്റാകുന്നവർക്ക് സമയം പോകാൻ എല്ലാ വാർഡിലും ടെലിവിഷൻ കൂടി കാണാനുള്ള സൗകര്യമൊരുക്കിയെങ്കിൽ നന്നായിരുന്നു എന്ന് അഡ്‌മിറ്റായി ഡിസ്ച്ചാർജായ പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇതിനേ തുടർന്ന് ഫ്രാൻസീസ് കിഴക്കേക്കുറ്റ് ഉഴവൂർ ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 പ്രവർത്തനങ്ങൾക്കായി നൽകിയ 5 ലക്ഷം രൂപയിൽ നിന്നും 4 ടെലിവിഷൻ വാങ്ങി നൽകി. 2020 ഒക്ടോ. 7 ന് ഉച്ചകഴിഞ്ഞ് 3.30 ന് ഡോ.കെ.ആർ. നാരായണൻ മെമോറിയൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യനും, CFLTC നോഡൽ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകർ എന്നിവർക്ക് 4 ടീ.വി. കൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു കൈമാറി.

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും സാനിറ്റൈസറും, തുണികൊണ്ട് തയ്യാറാക്കിയ വീണ്ടും കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക്കും ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് നൽകിയ ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ തന്നെ വിതരണം ചെയ്തിരുന്നു. പിന്നീട് CFLTC യിലേക്ക് ഫയലുകളും മറ്റും സൂക്ഷിക്കാൻ 4 ഷെൽഫുകൾ കൂടി നൽകിയിരുന്നു. ബാലൻസ് തുക ഉപയോഗിച്ചാണ് ഇപ്പോൾ 32 ഇഞ്ച് TV 4 എണ്ണം വാങ്ങി നൽകുന്നത്. കൂടെ 7 ലിറ്റർ ചൂട് വെള്ളം സൂക്ഷിക്കാവുന്ന സ്റ്റിൽ ഫ്‌ളാസ്‌ക്ക് 2 എണ്ണവും, ഒരു വാട്ടർ പ്യൂരിഫയറും നൽകി.

കോവിഡ് വ്യാപനത്തിന്റെ ആരംഭ ദശയിൽ തന്നെ ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് ദീർഘ വീഷണത്തോടെ 5 ലക്ഷം രൂപ ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉഴവൂർ ഗ്രാമപഞ്ചായത്തിന് നൽകിയത് ഏറ്റവും ഗുണപ്രദമായി തന്നെ ഉപയോഗപ്പെടുത്താൻ സാധിച്ചു. ആരും ആവശ്യപ്പെടാതെ തന്റെ നാടിനായി 5 ലക്ഷം രൂപ നൽകാൻ തയ്യാറായ നല്ല മനസ്സിന് നന്ദി അറിയിക്കുന്നു. ഈ ഫണ്ടിന്റെ സുതാര്യമായ ചെലവാക്കലിന് മേൽനോട്ടം വഹിക്കാൻ ശ്രീ' ഫ്രാൻസീസ് തന്നെ ഒരു കമ്മറ്റിയെ നിർദ്ദേശിച്ചിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്രാഹം കാറത്താനത്ത് എന്നിവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ഇവർ ഇരുവരേയും കൂടാതെ ഡോ. സിന്ധുമോൾ ജേക്കബ്, PL അബ്രാഹം, സ്റ്റീഫൻ ചെട്ടിക്കൻ, ഷെറി മാത്യൂ, ജോമോൻ KS എന്നി 7 പേരാണ് കമ്മറ്റിയായി പ്രവർത്തിച്ചത്. ഇന്ന് നടന്ന ചടങ്ങിൽ ഡോ. സിന്ധു മോൾ ജേക്കബ്, അബ്രാഹം മാത്യൂ, ഷെറി മാത്യു, സ്റ്റീഫൻ ചെട്ടിക്കൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ. എ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അലി, ക്ലാർക്ക് ബിനു എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP