Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സിനിമയിൽ ഞാൻ രാമകൃഷ്ണന്റെ ചേട്ടൻ കൂടിയായ കലാഭവൻ മണിയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്; സിനിമാ ജീവിതത്തിന് അപ്പുറത്തുള്ള പരിചയം രാമകൃഷ്ണനുമായുണ്ട്; വിവാദത്തിൽ യാതൊരു കഴമ്പുമില്ല; ഉള്ളി തോലുതിർത്ത് അവസാനമാണ് ഒന്നുമില്ലെന്ന് വ്യക്തമാവുക; രാമകൃഷ്ണൻ വിളിച്ചത് സത്യമാണ്; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി.എ.സി ലളിത

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ആർ എൽ.വി രാമകൃഷ്ണന് ഓൺലൈൻ നൃത്ത പരിപാടിക്ക് അവസരം നിഷേധിച്ച വിവാദത്തിൽ പ്രതികരണവുമായി സംഗീത നടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത. രാമകൃഷ്ണൻ എന്നെ വിളിച്ചു നൃത്ത പരിപാടിക്ക് അവസരം ചോദിച്ച് സംസാരിച്ചുവെന്നത് ശരിയാണ്. ഇക്കാര്യത്തിൽ രാമകൃഷ്ണന്റെ പ്രതികരണവും ശരിയാണ്. ഇതിൽ കൂടുതലൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും കെ.പി.എസി ലളിത പറഞ്ഞു.

ആർ.എൽ.വി രാമകൃഷ്ണനെ വർഷങ്ങളായി പരിചയമുണ്ട്. ഒരു സിനിമയിൽ ഞാൻ രാമകൃഷ്ണന്റെ ചേട്ടൻ കൂടിയായ കലാഭവൻ മണിയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. സിനിമാ ജീവിതത്തിന് അപ്പുറത്തുള്ള പരിചയം രാമകൃഷ്ണനുമായുണ്ട്. ഇപ്പോഴത്തെ വിവാദത്തിൽ പക്ഷേ, യാതൊരു കഴമ്പുമില്ല. ഉള്ളി തോലുതിർത്ത് അവസാനമാണ് ഒന്നുമില്ലെന്ന് വ്യക്തമാവുക. അതേപോലെ തന്നെ ഈ വിവാദവും മാറും. ഈ സാഹചര്യത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞു.

കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്താവതരണ പരിപാടിയായ നൃത്തം ചെയ്യുന്നതിന് മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ജോതാവ്കൂടിയായ ആർ.എൽ.വി രാമകൃഷ്ണൻ കെ.പി.എ.സി ലളിതയുടെ നിർദേശപ്രകാരം തന്നെ അപേക്ഷ നൽകിയിരുന്നു. എന്നാൽ താൻ ഇക്കാര്യത്തിൽ യാതൊരുവിധ നിർദേശവും നൽകിയിട്ടില്ലെന്നായിരുന്നു പിന്നീട് ലളിതയുടെ പ്രതികരണം. രാമകൃഷ്ണൻ നുണ പറയുകയാണെന്ന തരത്തിൽ ലളിതയുടെ പ്രസ്ഥാപനയും പത്രങ്ങൾക്ക് ലഭിച്ചു. ഇതോടെ ലളിതയുമായി സംസാരിക്കുന്ന ശബ്ദ റെക്കോർഡ് രാമകൃഷ്ണൻ പുറത്തുവിട്ടു. പിന്നീട് അമിതമായി ഉറക്കുഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ രാമകൃഷ്ണൻ ആശുപത്രിയിലുമായി. കെ.പി.എ.സി ലളിതയ്ക്ക് അമ്മയുടെ സ്ഥാനമാണെന്നും ലളിതയുടെ ഫോൺ സന്ദേശം മാത്രമായി റെക്കോർഡ് ചെയ്തതല്ലെന്നും രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. ചേട്ടൻ (കലാഭവൻ മണി)മരിച്ചതിൽ പിന്നെ എല്ലാ ഫോൺ സന്ദേശങ്ങളും മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്ന സംവിധാനമാണുള്ളത്. അങ്ങിനെയാണ് കെ.പി.എ.സി ലളിതയുമായുള്ള ഫോൺ സന്ദേശവും റെക്കോർഡ് ചെയ്യപ്പെട്ടതെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

തന്നെ നുണയനെന്ന വിളിക്കാൻ ലളിതചേച്ചിക്ക് സാധിക്കില്ലെന്നും അവരറിയാതെ അക്കാദമി സെക്രട്ടറി അവരുടെ പേരിൽ വാർത്താകുറിപ്പ് ഇറക്കിയതാകുമെന്നുമായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം. രാമകൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് ശരിയെന്ന പ്രതികരണത്തിലൂടെ ലളിതയും ശരിവയ്ക്കുന്നത് ഇതുതന്നെ. എന്നാൽ രാമകൃഷ്ണന്റെ ആത്മഹത്യശ്രമവും ജാതി വിവേചന ആരോപണവും ഏറ്റുപിടിച്ച് രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും രംഗത്തിറങ്ങിയതോടെ ഇക്കാര്യത്തിൽ കുടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടാണ് കെ.പി.എ.സി ലളിത സ്വീകരിക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP