Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിനേഷ് കുമാർ ഖാര എസ്‌ബിഐ ചെയർമാനായി ചുമതലയേറ്റു

ദിനേഷ് കുമാർ ഖാര എസ്‌ബിഐ ചെയർമാനായി ചുമതലയേറ്റു

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാനായി ദിനേഷ് കുമാർ ഖാര ചുമതലയേറ്റു. മൂന്നുവർഷമാണ് കാലാവധി. എസ്‌ബിഐ ഗ്ലോബൽ ബാങ്കിങ് ആൻഡ് സബ്സിഡിയറീസ് മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ചെയർമാനായിരുന്ന രജനീഷ് കുമാർ റിട്ടയർ ചെയ്തതിനെത്തുടർന്നാണ് ഖാര ചെയർമാനായി സ്ഥാനമേറ്റത്.

റീട്ടെയിൽ, കമ്പനി വായ്പ, രാജ്യാന്തര ബാങ്കിങ് തുടങ്ങിയ ബാങ്കിംഗിന്റെ എല്ലാ മേഖലകളിലുമായി 35 വർഷത്തിലേറെയുള്ള അനുഭവസമ്പത്തുമായാണ് ഖാര ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. ഖാര മാനേജിങ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് ബാങ്കിന്റെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിള ബാങ്കും ലയിപ്പിച്ച് ലോകത്തെ 50 ബാങ്കുകളിലൊന്നായി എസ്‌ബിഐ മാറ്റിയത്. എസ്‌ബിഐയിൽ മാനേജിങ് ഡയറക്ടർ ആകുന്നതിനു മുമ്പ് എസ്‌ബിഐ ഫണ്ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായി പ്രവർത്തിച്ചിരുന്നു. ഖാരയുടെ നേതൃത്വത്തിൽ എസ്‌ബിഐ മ്യൂച്വൽ ഫണ്ട് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ മ്യൂച്വൽഫണ്ടായി ഉയർന്നു.

1984-ൽ പ്രബേഷണറി ഓഫീസറായിട്ടായിരുന്നു ഖാര എസ്‌ബിഐയിൽ പ്രവേശിച്ചത്. തുടർന്ന് ബാങ്കിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചു. ഭോപ്പാൽ സർക്കിൾ ചീഫ് ജനറൽ മാനേജറായിരുന്ന സമയത്ത് 1400 ശാഖകളും 1.5 ലക്ഷം കോടി രൂപയുടെ ബിസിനസും മാനേജ് ചെയ്തു. തുടർന്ന ബാങ്കിന്റെ ഇന്റർനാഷണൽ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഇന്ത്യൻ ഓഷൻ ഇന്റർനാഷണൽ ബാങ്ക് മൗറീഷ്യസ് (ഇപ്പോൾ എസ്‌ബിഐ മൗറീഷ്യസ്) പിടി ബാങ്ക് ഇന്തോമോണക്സ് (എസ്‌ബിഐ ഇന്തോനേഷ്യ) എന്നീ ബാങ്കുകൾ ഏറ്റെടുക്കുന്നതിൽ ഖാരയാണ് മുഖ്യ പങ്കു വഹിച്ചത്.

അസോസിയേറ്റ്സ് ആൻഡ് സബ്സിഡിയറീസ് ഡിപ്പാർട്ടിന്റെ ചുമതല ഖാരയ്ക്കായിരുന്നു. ആ കാലയളവിൽ എസ്‌ബിഐയുടെ ബാങ്കിംഗേതര സബ്സിഡിയറികളുടെ പ്രവർത്തനത്തിലും അവയുടെ വളർച്ചാതന്ത്രം രൂപീകരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു.

കൊമേഴ്സിലും ബിസിനസ് അഡ്‌മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവുമുള്ള ഖാര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് സർട്ടിഫൈഡ് അസോസിയേറ്റും കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP