Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പേ ടിഎം മിനി ആപ്പ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് എട്ടിന്

പേ ടിഎം മിനി ആപ്പ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് എട്ടിന്

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ പ്രധാനപ്പെട്ട ഡിജിറ്റൽ പണമിടപാട് ആപ്പായ പേ ടിഎം സംഘടിപ്പിക്കുന്ന മിനി ആപ്പ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് ഒക്ടോബർ എട്ടിന് നടക്കും. സ്റ്റാർട്ടപ്പുകൾക്കും ടെക്‌നോളജി കമ്പനികൾക്കും കോൺഫറൻസിൽ പങ്കെടുത്ത് തങ്ങളുടെ മിനി ആപ്പുകൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരമുണ്ടാവും. കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://developer.paytm.com ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം.

രാവിലെ 11.00 ന് പേ ടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമയുടെ സംസാരത്തോടെ കോൺഫറൻസിന് തുടക്കമാവും. 11.30 ന് പേ ടിഎം മിനി ആപ്പിന്റെ ഡെമോ പ്രദർശനവും റോഡ് മാപ്പ് അവതരണവും നടക്കും. തുടർന്ന്, 12.30 ന് 'ഫ്യൂച്ചർ ഓഫ് ദി ആപ്പ് എക്കോസിസ്റ്റം ആൻഡ് വൈ ഇന്ത്യ ഷുഡ് കൺട്രോൾ ഇറ്റ് ഓൺ ഡെസ്റ്റിനി' എന്ന വിഷയാവതരണം നടക്കും. ഒരുമണിക്ക് വിജയ് ശേഖർ ശർമയുടെ സമാപനപ്രസംഗത്തോടെ കോൺഫറൻസ് അവസാനിക്കും.

'പേ ടിഎംസ് ആൻഡ്രോയിഡ് മിനി ആപ്പ് സ്റ്റോർ' കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. എച്ച്.ടി.എം.എൽ, ജാവ പോലുള്ള ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയറുകളിൽ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മിനി ആപ്പ് സ്റ്റോറുകളിൽ ഉൾപ്പെടുത്താനുള്ള അവസരമുണ്ട്. ഡെക്കാത്തലോൺ, ഓല, പാർക്ക് പ്ലസ്, റാപ്പിഡോ, നെറ്റ് മെഡ്‌സ്, 1 എം.ജി, ഡൊമിനോസ് പിസ, ഫ്രഷ് മെനു, നോ ബ്രോക്കർ തുടങ്ങിയ 300 ഓളം പ്രമുഖ ആപ്പുകൾ തങ്ങളുടെ ആപ്പ് സ്റ്റോറിൽ ലഭ്യമാണെന്നും പേടിഎം കമ്പനി അധികൃതർ അറിയിച്ചു. ആപ്പ് സ്റ്റോറിൽ ലിസ്റ്റ് ചെയ്യുന്ന ആപ്പുകൾക്ക് പണിമിടപാടിനായി പേടിഎം വാലറ്റ്, പേടിഎം പെയ്മന്റസ് ബാങ്ക്, യു.പി.ഐ, നെറ്റ് ബാങ്കിങ്, കാർഡുകൾ എന്നിവ ഉപയോഗിക്കാൻ സാധിക്കും. ആപ്പ് സ്റ്റോറിന്റെ ഭാഗമാവുന്നതിലൂടെ 150 ദശലക്ഷം സജീവ അംഗങ്ങളിലേക്ക് ഉൽപ്പന്നമെത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP