Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാവലിൻ കേസ് ഈ മാസം 16ലേക്ക് സുപ്രീംകോടത മാറ്റിവെച്ചു; കേസ് പരിഗണിച്ച ശേഷം വീണ്ടും മാറ്റിവെച്ചത് സിബിഐയുടെ ആവശ്യപ്രകാരം; പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി തെറ്റെന്ന് വാദിച്ചു സിബിഐ; വിശദമായ കാര്യങ്ങൾ അറിയിച്ചുള്ള കുറിപ്പു നൽകുമെന്ന് കോടതിയിൽ; പിണറായിക്ക് വേണ്ടി ഹാജരായി അഡ്വ. ഹരീഷ് സാൽവെ; ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ നിന്നും വരാനുള്ളത് കേരള രാഷ്ട്രീയം ഉറ്റു നോക്കുന്ന തീരുമാനം

ലാവലിൻ കേസ് ഈ മാസം 16ലേക്ക് സുപ്രീംകോടത മാറ്റിവെച്ചു; കേസ് പരിഗണിച്ച ശേഷം വീണ്ടും മാറ്റിവെച്ചത് സിബിഐയുടെ ആവശ്യപ്രകാരം; പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി തെറ്റെന്ന് വാദിച്ചു സിബിഐ; വിശദമായ  കാര്യങ്ങൾ അറിയിച്ചുള്ള കുറിപ്പു നൽകുമെന്ന് കോടതിയിൽ; പിണറായിക്ക് വേണ്ടി ഹാജരായി അഡ്വ. ഹരീഷ് സാൽവെ; ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ നിന്നും വരാനുള്ളത് കേരള രാഷ്ട്രീയം ഉറ്റു നോക്കുന്ന തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലാവലിൻ അഴിമതി കേസ് പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റിവെച്ചു. ഇന്ന് സുപ്രീംകോടതി പരിഗണിച്ച കേസ് വീണ്ടും മാറ്റിവെച്ചത് സിബിഐയുടെ ആവശ്യപ്രകാരമാണ്. കേസിൽ വിശദമായ കാര്യങ്ങൾ അറിയിക്കാനുണ്ടെന്നും അത് കത്തായി നൽകുമെന്നും സിബിഐ വ്യക്തമാക്കി. പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി വിധി തെറ്റെന്നാണ് സിബിഐ വാദിച്ചത്. പിണറായിക്ക് വേണ്ടി ഇന്ന് കേസിൽ ഹാജരായത് അഡ്വ. ഹരീഷ് സാൽവെയാണ്. സുപ്രീംകോടതിയിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാാണ് കേസ് പരിഗണിച്ചത്.

ലാവലിൻ അഴിമതികേസിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടേയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സിബിഐ അപ്പീൽ നൽകിയത്. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീർപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് അന്തിമവാദത്തിനുള്ള തീയതി കോടതി നിശ്ചയിക്കുമോയെന്നാണ് അറിയാനുള്ളത്. എന്നാൽ അത്തരം കാര്യങ്ങളിലേക്ക് ഇന്ന് കോടതി കടന്നില്ല. കേസ് വിശദമായ വാദം കേൾക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് കേരളത്തിൽ ഏറെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ഇട നൽകുന്നതായിരിക്കും.

രണ്ട് തരം ഹർജികളാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീൽ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികൾ നൽകിയ ഹർജികളാണ് രണ്ടാമത്തേത്. രണ്ട് ഹർജികളും മൂന്ന് വർഷമായി കോടതിയിൽ കെട്ടിക്കിടക്കുകയാണ്.

ഹർജികളിൽ തീർപ്പുണ്ടാക്കുന്നതിന് ഇതുവരെ കാര്യമായ താൽപര്യം സിബിഐ കാണിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞയാഴ്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസിന്റെ പ്രധാന്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചത് നിയമരാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. അടുത്തവർഷം കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സിബിഐയുടെ താൽപര്യമാറ്റമെന്നാണ് വിലയിരുത്തൽ.

സിബിഐയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ അന്തിമ വാദത്തിനുള്ള തീയതി കോടതി ഇന്ന് നിശ്ചയിച്ചേക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് കോടതികൾ പ്രവർത്തിക്കുന്നത്. സാധാരണ നിലയിൽ കോടതികൾ പ്രവർത്തിക്കുന്നത് വരെ ഹർജികളിൽ വാദം കേൾക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ആർ.ശിവദാസൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP