Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാലശങ്കറിനേയും കുമ്മനത്തേയും ശോഭയേയും വെട്ടിയ അതിബുദ്ധി വിനയാകും; സ്മിതാ മേനോനെ അബുദാബിയിലേക്ക് കൊണ്ടു പോയത് ചട്ടലംഘനമെന്ന വാദത്തിലേക്ക് പരിവാറുകാരും; ഫേസ്‌ബുക്ക് പേജ് ഫ്രണ്ട്‌സ് ഒൺലിയാക്കി വിവാദ പിആർ വിദഗ്ധ; മുരളീധരന്റെ നയതന്ത്ര ചട്ടലംഘനത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടിയത് കടുത്ത നടപടികൾക്കെന്ന് സൂചന; സ്മിതാ മേനോന്റെ പാസ്പോർട്ട്-വിസാ രേഖകൾ പരിശോധിക്കും; വിഎമ്മിന് കേന്ദ്രമന്ത്രി പദം നഷ്ടമാകാൻ സാധ്യത

ബാലശങ്കറിനേയും കുമ്മനത്തേയും ശോഭയേയും വെട്ടിയ അതിബുദ്ധി വിനയാകും; സ്മിതാ മേനോനെ അബുദാബിയിലേക്ക് കൊണ്ടു പോയത് ചട്ടലംഘനമെന്ന വാദത്തിലേക്ക് പരിവാറുകാരും; ഫേസ്‌ബുക്ക് പേജ് ഫ്രണ്ട്‌സ് ഒൺലിയാക്കി വിവാദ പിആർ വിദഗ്ധ; മുരളീധരന്റെ നയതന്ത്ര ചട്ടലംഘനത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടിയത് കടുത്ത നടപടികൾക്കെന്ന് സൂചന; സ്മിതാ മേനോന്റെ പാസ്പോർട്ട്-വിസാ രേഖകൾ പരിശോധിക്കും; വിഎമ്മിന് കേന്ദ്രമന്ത്രി പദം നഷ്ടമാകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഒത്താശയോടെ ചട്ടം ലംഘിച്ച് പി.ആർ കമ്പനി മാനേജർ സ്മിതാ മേനോനെ 2019 നവംബറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിശക്തമായ ഇടപെടൽ. വിദേശ കാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. റിപ്പോർട്ട് എതിരായാൽ അടുത്ത പുനഃസംഘടനയിൽ മുരളീധരനെ ഒഴിവാക്കുമെന്നാണ് സൂചന. വിവാദത്തിൽ കേരളത്തിലെ എല്ലാ നേതാക്കളും കൃത്യമായ അകലം പാലിക്കുമെന്നാണ് സൂചന.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രനും കരുതലോടെ മാത്രമേ ഇനി ഇക്കാര്യത്തിൽ പ്രതികരണം നടത്തൂ.

മുരളീധരന്റെ പ്രോട്ടോകോൾ ലംഘനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടിയത് നടപടികൾ എടുക്കുന്നതിന്റെ ഭാഗമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പ് ജോയന്റ് സെക്രട്ടറി പാസ്‌പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്‌പോർട്ട് ഓഫീസർ, അരുൺ കെ ചാറ്റർജിയിൽ നിന്നാണ് റിപ്പോർട്ട് തേടിയത്. ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി. സ്മിതാ മേനോന്റെ പാസ്‌പോർട്ടും വിസയും അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉപയോഗിച്ചാണോ അബുദാബിയിൽ എത്തിയതെന്നാണ് പരിശോധിക്കുന്നത്.

ആദ്യം താനല്ല അനുവാദം നൽകിയതെന്ന മറുപടി നൽകിയ വി.മുരളീധരൻ പിന്നീട് സ്മിതാ മേനോന്റെ ഫേസ്‌ബുക്ക് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന മുരളീധരന്റെ പ്രസ്താവന ബിജെപി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തുടർച്ചയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം തേടൽ. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഇല്ലാതെയാണ് സ്മിതാ മേനോൻ അബുദാബിയിൽ എത്തിയതെന്നാണ് അവർ അവകാശപ്പെട്ടത്. അതും ഗുരുതര ചട്ടലംഘനമാണ്. വിസിറ്റിങ് വിസയിൽ പോയി ഗൾഫിൽ മാധ്യമ പ്രവർത്തനം നടത്തുന്നതും ചട്ടലംഘനമാണ്. അങ്ങനെ വലിയൊരു കുടുക്കിലാണ് ഈ വിവാദം എത്തിക്കുന്നത്,

അതിനിടെ തന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ സ്മിതാ മേനോൻ ചില ഇടപെടൽ നടത്തുന്നുണ്ട്. ഫ്രണ്ട്‌സ് ഒൺളിയാക്കി പ്രൊഫൈൽ മാറ്റി. അബുദാബി യാത്രയുമായി ബന്ധപ്പെട്ട് സ്മിതാ ഇട്ട പോസ്റ്റ് മുരളീധരനേയും വെട്ടിലാക്കിയിരുന്നു. അതുകൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഫ്രണ്ടസ് ഒൺളിയാക്കിയതെന്ന വാദവും ശക്തമാണ്. ബിജെപിയിലെ ഒരു വിഭാഗവും മുരളീധരനെതിരെ കരു നീക്കം ശക്തമാക്കിയിട്ടുണ്ട്. പ്രോട്ടോകോൾ ലംഘനം അവരും പാർട്ടിക്കുള്ളിൽ ചർച്ചയാക്കുകയാണ്. ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.

ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് ആർഎസ്എസ് മുന്നോട്ട് വച്ചത് ബാലശങ്കറിന്റേയും കുമ്മനം രാജശേഖരന്റേയും ശോഭാ സുരേന്ദ്രന്റേയും പേരുകളായിരുന്നു. എന്നാൽ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് ഈ പേരുകൾ വെട്ടി. പകരം അബ്ദുള്ളകുട്ടിയേയും ടോം വടക്കനേയും ഭാരവാഹികളാക്കി. മുരളീധരനാണ് ഈ നീക്കത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തൽ. ഇതോടെ ആർഎസ്എസ് നേതൃത്വം മുരളീധരന് എതിരായി. ഇതിനിടെയാണ് വിവാദം ഉയരുന്നത്. ഈ സാഹചര്യത്തിൽ സംശയ നിഴലിലുള്ള മുരളീധരനെ മാറ്റി നിർത്താൻ ആർഎസ്എസ് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

ബാലശങ്കറിനെ ബിജെപി ജനറൽ സെക്രട്ടറിയാക്കാൻ നിർദ്ദേശിച്ചത് ആർ എസ് എസായിരുന്നു. ആർ എസ് എസിലെ രണ്ടാമനായ ഭയ്യാജി ജോഷിയുടെ ആഗ്രഹവും അതായിരുന്നു. എന്നിട്ടും ബാലശങ്കറിനെ വെട്ടിയത് ആർ എസ് എസിന് അംഗീകരിക്കാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിച്ചു. ഇതിന് പിന്നിൽ മുരളീധരനെന്ന സൂചന ആർഎസ്എസ് കേന്ദ്ര നേതൃത്വവും ഗൗരവത്തോടെ എടുത്തു. ഇതിന് പിന്നാലെയാണ് സ്മിതാ മേനോൻ വിവാദം എത്തുന്നത്. വി മുരളീധരനെ വി എം എന്നാണ് ബിജെപിയിൽ വിളിക്കുന്നത്. മുരളീധരന്റെ അനുയായി ആയാണ് കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനാകുന്നത്. എന്നാൽ അർ എസ് എസ് മനസ്സ് തിരിച്ചറിഞ്ഞ് ഈ വിവാദത്തിൽ സുരേന്ദ്രനും മുരളീധരനെ പിന്തുണയ്ക്കില്ലെന്നാണ് സൂചന.

കേന്ദ്രമന്ത്രി വി മുരളീധരന്റെ അനുമതിയോടെയാണ് യു.എ.ഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിത മേനോൻ രംഗത്തെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ അനുമതി കൊടുക്കേണ്ടത് താനാണോ എന്ന് പ്രതികരിച്ച മന്ത്രി അവർക്ക് മാത്രമല്ലല്ലോ അനുമതി എന്ന് പിന്നീട് തിരുത്തി. വിഷയത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ പറഞ്ഞ വാദങ്ങൾ ഒന്നും നിലനിൽക്കില്ല എന്നാണ് യാഥാർഥ്യം. വിദേശരാജ്യത്തിലേക്ക് മന്ത്രിമാർ പോകുമ്പോൾ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിൽ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാൽ പി.ആർ ഏജന്റിനെ കൊണ്ടുപോകാൻ ധനകാര്യമന്ത്രാലയം അനുമതി നൽകില്ല.

പ്രതിനിധികളുടെ പേരുകൾ നൽകുമ്പോൾ ധനകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും എന്തിനാണ് പി.ആർ ഏജന്റ് എന്ന ചോദ്യം ഉയരും എന്ന് നയതന്ത്ര വിദഗ്ദ്ധർ ഉൾപ്പടെ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശരാജ്യങ്ങളിൽ മന്ത്രിക്കൊപ്പം പോകാൻ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നിരിക്കെ കേന്ദ്ര സർക്കാരിന്റെ അക്രഡിറ്റേഷൻ പോലുമില്ലാത്ത സ്മിത മേനോൻ പ്രതിനിധി സംഘത്തിൽ കടന്നുകൂടിയത് വിഷയത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നാണ് ആരോപണം.

വിഷയത്തിൽ ബിജെപിക്കുള്ളിലും അമർഷം പുകയുന്നുണ്ട്. ഇതിനിടെയാണ് മന്ത്രിയെ വെട്ടിലാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി പങ്കജ് മിശ്രക്ക് ഈ പരാതി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി അരുൺ പി ചാറ്റർജിയിൽ നിന്നും ഓഫീസ് വിശദീകരണം തേടിയത്. അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ മഹിളാ മോർച്ച നേതാവ് സ്മിത മേനോന് വി. മുരളീധരൻ അനുമതി നൽകിയത് വിദേശകാര്യ മന്ത്രാലയത്തിത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങൾ ലംഘിച്ചാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.

മാധ്യമപ്രതിനിധികളെ വിദേശത്ത് നടക്കുന്ന മന്ത്രിതല സമ്മേളനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായുള്ള നിബന്ധനകളൊന്നും പാലിക്കാതെയാണ് മാധ്യമ പ്രവർത്തകപോലുമല്ലാത്ത സ്മിതാ മോനോനെ വി. മുരളീധരൻ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്ന വിമർശനമായിരുന്നു ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP