Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണ്ണഞ്ചേരിയിലെ സിപിഎം പ്രചരണ ഓഫീസ് കത്തിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്; കണ്ടത്തിൽ ജോഷി ഇതിന്റെ പേരിൽ ജയിലിൽ കിടന്നത് 540 ദിവസം; കെട്ടിട നിർമ്മാണ തൊഴിലാളിയുടെ അഴിക്കുള്ളിലെ നീണ്ട കാലത്തെ കിടപ്പിന് കാരണം സിപിഎം പ്രതികാരം തന്നെ; പാതി പണിത വീട്ടിലേക്ക് ജോഷി തിരികെ എത്തുമ്പോൾ ചർച്ചയാകുന്നത് നേതാക്കളുടെ വാക്ക് കേട്ട് എന്തും ഏതും ചെയ്യുന്ന അണികൾക്കുള്ള നല്ല പാഠം; മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയായി ഈ അമ്പത്തിനാലുകാരൻ മാറിയ കഥ

മണ്ണഞ്ചേരിയിലെ സിപിഎം പ്രചരണ ഓഫീസ് കത്തിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത്; കണ്ടത്തിൽ ജോഷി ഇതിന്റെ പേരിൽ ജയിലിൽ കിടന്നത് 540 ദിവസം; കെട്ടിട നിർമ്മാണ തൊഴിലാളിയുടെ അഴിക്കുള്ളിലെ നീണ്ട കാലത്തെ കിടപ്പിന് കാരണം സിപിഎം പ്രതികാരം തന്നെ; പാതി പണിത വീട്ടിലേക്ക് ജോഷി തിരികെ എത്തുമ്പോൾ ചർച്ചയാകുന്നത് നേതാക്കളുടെ വാക്ക് കേട്ട് എന്തും ഏതും ചെയ്യുന്ന അണികൾക്കുള്ള നല്ല പാഠം; മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയായി ഈ അമ്പത്തിനാലുകാരൻ മാറിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രാഷ്ട്രീയ വഞ്ചനയുടെ ഇരയാണ് മണ്ണഞ്ചേരി കണ്ടത്തിൽ എസ്.ജോഷി. സിപിഎം പ്രതികാരത്തിന്റെ ഇര. നേതാക്കളുടെ വാക്ക് കേട്ട് എന്തെങ്കിലും ചെയ്യുന്നവർക്ക് ഒരു പാഠമാണ് ജോഷിയുടെ ജയിൽ വസം.

എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തിച്ചെന്ന കേസിൽ അറസ്റ്റിലാവുകയും കഴിഞ്ഞമാസം കോടതി വിട്ടയയ്ക്കുകയും ചെയ്ത ജോഷി 540 ദിവസത്തിനു ശേഷം ജയിൽ മോചിതനായി. ആരും ജാമ്യത്തിൽ എടുക്കാത്തതിനാൽ തടവിൽ തുടരേണ്ടി വന്ന മണ്ണഞ്ചേരി കണ്ടത്തിൽ എസ്.ജോഷി ഇന്നലെ വൈകിട്ട് നാട്ടിലെത്തി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു ഇ്ന്നലെയായിരുന്നു ജാമ്യം കിട്ടിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ മണ്ണഞ്ചേരിയിലെ പ്രചാരണ ഓഫിസ് കത്തിച്ചെന്ന കേസിലാണ് ജോഷി അറസ്റ്റിലായത്. ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി കഴിഞ്ഞ 17ന് വിട്ടയച്ചെങ്കിലും മറ്റ് 2 കേസുകളുണ്ടെന്ന കാരണത്തിൽ ജയിലധികൃതർ മോചിപ്പിച്ചില്ല. ആ കേസിൽ ഒരു വർഷത്തെ തടവ് ഇന്നലെ തീർന്നു. പക്ഷേ പിഴയായി 1000 രൂപ അടച്ചില്ലെങ്കിൽ 10 ദിവസം കൂടി തടവ് അനുഭവിക്കണമെന്നാണ് ജയിൽ അധികൃതർ പറഞ്ഞത്.

തുക അടയ്ക്കാൻ എ.എം.ആരിഫ് എംപി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേസ് ഏത് കോടതിയിലാണെന്ന് അറിയാത്തതിനാൽ പിഴയടയ്ക്കാൻ സാധിച്ചില്ല. ചോറ്റാനിക്കരയിലുള്ള സഹോദരൻ സഹജനാണ് പിഴത്തുക അടച്ചതെന്ന് ജോഷി പറഞ്ഞു. ജോഷിക്ക് മറ്റു കേസുകളില്ലെന്ന് ഭാര്യ ഓമന ജില്ലാ നിയമ സേവന അഥോറിറ്റിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വാർത്തയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജയിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനിടെയാണ് മോചനം.

എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ കോടതി വിട്ടയച്ച ജോഷി 4 ദിവസം കഴിഞ്ഞിട്ടും ജയിൽ മോചിതനായില്ല. വേറെ 2 കേസുള്ളതിനാൽ ഒക്ടോബർ 17നു മാത്രമേ ജോഷി ജയിൽമോചിതനാകൂ എന്നായിരുന്നു തിരുവനന്തപുരം സെൻട്രൽ ജയിൽ അധികൃതരുടെ വിശദീകരണം. ജോഷിയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് അന്നുതന്നെ കോടതിയിൽ നിന്നു ഇമെയിൽ ചെയ്തിരുന്നു, എന്നാൽ തപാലിൽ ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് അന്ന് ജയിലധികൃതർ പറഞ്ഞത്.

'521 ദിവസം ജാമ്യമില്ലാതെ തടവിൽ കഴിഞ്ഞ ജോഷിയെ കോടതി ഉത്തരവുണ്ടായിട്ടും ജയിൽ മോചിതനാക്കാത്തത് മനഷ്യാവകാശ ലംഘനമാണെന്ന വാദം സജീവമായിരുന്നു. വിചാരണ വേളയിൽ ജോഷിക്കെതിരെ മറ്റു കേസുകൾ ഉള്ളതു സംബന്ധിച്ച് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. 2 കേസുള്ളത് മണ്ണഞ്ചേരി സ്വദേശിയായ മറ്റൊരാൾക്കാണെന്ന വാദവും ഉയർന്നിരുന്നു. ഇതെല്ലാം സിപിഎമ്മിന്റെ പകപോക്കലിന് തെളിവായി ചർച്ചയാവുകയും ചെയ്തു. ലീഗൽ സർവീസ് അഥോറിറ്റി നിയോഗിച്ച അഭിഭാഷകനാണ് ജോഷിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

ലഭിക്കാവുന്ന പരമാവധി ശിക്ഷയെക്കാൾ കൂടുതൽ ദിവസം ഒരാളെ ജയിലിൽ കിടത്താൻ പാടില്ലെന്നാണു നിയമമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഭാര്യയും സ്‌കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളും അടങ്ങുന്നതാണു കെട്ടിട നിർമ്മാണത്തൊഴിലാളിയായ ജോഷിയുടെ കുടുംബം. പണിതീരാത്ത വീട്ടിലാണ് ഇവരുടെ താമസം. സാമ്പത്തികശേഷിയില്ലാത്തതിനാലാണു വീട്ടുകാർക്ക് ജോഷിയെ ജാമ്യത്തിലിറക്കാൻ കഴിയാതിരുന്നത്. നിത്യച്ചെലവിനു പോലും പ്രയാസപ്പെടുന്നതിനാൽ ഇവർക്കു ജോഷിയെ ജയിൽ പോയി കാണാനും പ്രയാസങ്ങൾ ഏറെയുണ്ടായിരുന്നു. സിപിഎം ഓഫീസ് കത്തിച്ചെന്ന കേസായിട്ടും പ്രതിപക്ഷവും ഈ കണ്ണീരൊപ്പാൻ എത്തിയില്ലെന്നതാണ് വസ്തുത.

തീവയ്പ് കേസിൽ 2019 ഏപ്രിൽ 17-ന് അറസ്റ്റിലായ ജോഷി റിമാൻഡിലായപ്പോൾ ജാമ്യത്തിൽ ഇറക്കാൻ ആരും എത്തിയില്ല. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. 500-ൽ അധികം ദിവസം ജാമ്യമില്ലാതെ തടവിൽ കഴിഞ്ഞ ജോഷിയെ ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് കോടതി വിട്ടയച്ചെങ്കിലും ജയിൽ മുക്തനാകാതിരുന്ന സാഹചര്യം വിവാദമായി. ഇതോടെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ജയിൽ, പൊലീസ് അധികൃതരോട് റിപ്പോർട്ട് തേടി.

ജോഷിക്കെതിരെ 2 കേസുകൾ വിചാരണയിലുണ്ടെന്ന് പൊലീസ് പറയുന്നു. മണ്ണഞ്ചേരി, കായംകുളം സ്റ്റേഷനുകളിലാണിത്. സ്ത്രീയെ ആക്രമിച്ചെന്നതാണ് മണ്ണഞ്ചേരിയിലെ കേസ്. ഇതു നവംബർ 10-ന് കോടതി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ജയിലിൽനിന്നു കൊണ്ടുവരുമ്പോൾ കായംകുളത്തു വച്ച് ട്രെയിനിൽനിന്നു ചാടിയെന്നാണ് അവിടത്തെ കേസ്. ഇതിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വർഷത്തിലേറെയായി ജയിലിലുള്ള ജോഷിയുടെ കേസിൽ വിചാരണ നടന്നതിന്റെ രേഖകൾ ലഭ്യമാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP