Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമസിച്ചിരുന്നത് വാടക വീട്ടിൽ; പുറത്തു പറഞ്ഞിരുന്നത് പ്രാരാബ്ദങ്ങൾ; കൈയിലുണ്ടായിരുന്നത് കോടികളും; യുഎഇ കോൺസൽ ജനറലിന്റെ അറിവോടെയാണു സ്വർണക്കടത്തെന്നു സ്വപ്ന കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിച്ചത് കൂടുതൽ കമ്മിഷൻ നേടാൻ; കാർ പാലസിൽ നിന്ന് കിട്ടിയത് മാത്രം 49 ലക്ഷം രൂപയുടെ കമ്മീഷൻ; മൊഴികളിൽ നിറയുന്നത് ശിവശങ്കറിനെതിരായ സംശയങ്ങൾ; സ്വർണ്ണകടത്തിന് പിന്നിൽ റമീസ്; നയതന്ത്ര കടത്ത് ബുദ്ധിക്ക് പിന്നിൽ സന്ദീപ് നായരും; സ്വപ്‌നാ സുരേഷിനേയും ടീമിനേയും ഇഡി പൂട്ടുമ്പോൾ

താമസിച്ചിരുന്നത് വാടക വീട്ടിൽ; പുറത്തു പറഞ്ഞിരുന്നത് പ്രാരാബ്ദങ്ങൾ; കൈയിലുണ്ടായിരുന്നത് കോടികളും; യുഎഇ കോൺസൽ ജനറലിന്റെ അറിവോടെയാണു സ്വർണക്കടത്തെന്നു സ്വപ്ന കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിച്ചത് കൂടുതൽ കമ്മിഷൻ നേടാൻ; കാർ പാലസിൽ നിന്ന് കിട്ടിയത് മാത്രം 49 ലക്ഷം രൂപയുടെ കമ്മീഷൻ; മൊഴികളിൽ നിറയുന്നത് ശിവശങ്കറിനെതിരായ സംശയങ്ങൾ; സ്വർണ്ണകടത്തിന് പിന്നിൽ റമീസ്; നയതന്ത്ര കടത്ത് ബുദ്ധിക്ക് പിന്നിൽ സന്ദീപ് നായരും; സ്വപ്‌നാ സുരേഷിനേയും ടീമിനേയും ഇഡി പൂട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : വാടക വീട്ടിലായിരുന്നു താമസം. അടിപൊളി ജീവിതത്തിനിടെയിലും സമ്പാദ്യം ഒന്നും ഇല്ലെന്ന് ഏവരും കരുതി. എന്നാൽ നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിച്ച എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയ സ്വപ്ന സുരേഷിന്റെ സ്വത്തു വിവരം ഞെട്ടിക്കുന്നതാണ്. ഇതിൽ പലതിന്റെയും ഉറവിടം കൃത്യമായി വെളിപ്പെടുത്താൻ സ്വപ്നയ്ക്കു കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

തിരുവനന്തപുരത്ത് കണ്ണേറ്റുമുക്കിൽ 9.7 സെന്റ് സ്ഥലം കുടുംബ പരമായി കിട്ടിയതാണ്. കരമനയിൽ 1.5 സെന്റ് സ്ഥലമുണ്ട്. ഇതിന് പുറമേ വമ്പൻ ആസ്തികൾ വേറെയും. 2019 നവംബർ മുതൽ സ്‌പേസ് പാർക്കിൽ 1.07 ലക്ഷം രൂപ ശമ്പളം കിട്ടി. സ്വർണക്കടത്തിൽ ഓരോ തവണയും സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കു കിലോയ്ക്ക് 65,000 രൂപ വീതം കെ.ടി. റമീസ് നൽകി. ഇതിലൂടെ സ്വപ്നയ്ക്കും സരിത്തിനും 39.66 ലക്ഷം രൂപ വീതം ലഭിച്ചു. യുഎഇ കോൺസുലേറ്റിൽ 975 യുഎസ് ഡോളർ (68,250 രൂപ) ശമ്പളമാണുണ്ടായിരുന്നത്. 2018 ജൂണിൽ കോൺസൽ ജനറലിന്റെ സമ്മാനം 35,000 ഡോളർ (24.50 ലക്ഷം രൂപ) കിട്ടി. ഇവിടെ നിന്ന് തുടങ്ങുന്നു സമ്മാനങ്ങൾ.

കോൺസുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന്റെ സമ്മാനം 50,000 ഡോളർ (35 ലക്ഷം രൂപ) സമ്മാനമായി നൽകി. സ്വർണ്ണ കടത്തിൽ വലിയ പങ്കു വഹിച്ച വ്യക്തിയാണ് ഇയാൾ. 2018 ഓഗസ്റ്റിലെ പ്രളയ സമയത്ത് കോൺസൽ ജനറലിന്റെ സമ്മാനം 20,000 ഡോളർ (14 ലക്ഷം രൂപ) കിട്ടി. 2018-19 ൽ പലതവണയായി 65,000 ഡോളർ ഇന്ത്യൻ രൂപയാക്കി. (ഏകദേശം 45.50 ലക്ഷം രൂപ)യ 2017-18 ൽ ഇന്ത്യയിലെത്തിയ ഷാർജ ഭരണാധികാരിയുടെ സമ്മാനം 50,000 ഡോളർ (35 ലക്ഷം രൂപ). ഈ തുക ഉപയോഗിച്ചു കാർ വാങ്ങി.

കരാർ ഇടപാടുകളിൽ ലഭിച്ചതും ലക്ഷങ്ങളാണ്. കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സ്ഥാപനമായ യുഎഎഫ്എക്‌സ് സൊലൂഷൻസ് 35,000 ഡോളർ (24.50 ലക്ഷം രൂപ) കോഴയായി കിട്ടി. കാർ പാലസ് ഗ്രൂപ്പ് 70,000 ഡോളർ (49 ലക്ഷം രൂപ) നൽകി. ഈ ഗ്രൂപ്പിനും യുഎഎഫ്എക്‌സ് സൊലൂഷൻസുമായി അടുത്ത ബന്ധമുണ്ട്. ഇതാണ് ബിനീഷ് കോടിയേരിയേയും സംശയ നിഴലിൽ നിർത്തുന്നത്. ലൈഫ് മിഷൻ കരാറിൽ യൂണിടാക്, സേൻവെഞ്ച്വേഴ്‌സ് കമ്പനികൾ 1.08 കോടി രൂപയാണ് കോഴ കൊടുത്തത്. ഫോർത്ത് ഫോഴ്‌സ് 30,000 ഡോളർ (21 ലക്ഷം രൂപ)ഉം. ഈ ഉയർന്ന തുകയെല്ലാം മറ്റാർക്കോ കൂടി കിട്ടിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്. അതിനിടെ 21 തവണയായി 166.882 കിലോഗ്രാം സ്വർണം കടത്തി. ഇതിലൂടെ പ്രതികൾ നേടിയ ലാഭവും കമ്മിഷനും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ സഹായിച്ചതായി യുണിടാക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകി. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ പ്രാഥമിക കുറ്റപത്രത്തിലാണ് ഈ വിവരം. സ്വപ്നയുടെ നിർദേശപ്രകാരമാണു യൂണിടാക് പ്രതിനിധികൾ ശിവശങ്കറിനെ കണ്ടത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ലൈഫ് മിഷൻ സിഇഒയെ കണ്ടതായും കരാർ ലഭിച്ചതായും സന്തോഷ് മൊഴി നൽകി. ഈ കൂടിക്കാഴ്ചയക്കു മുൻപു തന്നെ 1.08 കോടി രൂപ തനിക്കു കമ്മിഷൻ ലഭിക്കുമെന്നു സ്വപ്ന ഉറപ്പാക്കിയിരുന്നതായും സെഷൻസ് കോടതിയിൽ ഇഡി അസി. ഡയറക്ടർ പി.രാധാകൃഷ്ണൻ നൽകിയ കുറ്റപത്രം പറയുന്നു.

സ്വർണക്കടത്തിന്റെ മറവിൽ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നീ പ്രതികൾ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി തെളിവു സഹിതം കുറ്റപത്രത്തിലുണ്ട്. സ്വപ്നയുടെ ബാങ്ക് ലോക്കറിലും അക്കൗണ്ടുകളിലും കണ്ടെത്തിയ പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം രേഖാമൂലം വെളിപ്പെടുത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. നയതന്ത്ര പാഴ്‌സലിനുള്ളിൽ കടത്തുന്ന ഓരോ കിലോഗ്രാം സ്വർണത്തിനും 1000 യുഎസ് ഡോളർ വീതമാണു കോൺസൽ ജനറലിനു നൽകാനെന്നു പറഞ്ഞു കൂട്ടുപ്രതികളായ കെ.ടി. റമീസ്, സന്ദീപ് നായർ എന്നിവരിൽനിന്നു സ്വപ്നയും സരിത്തും വാങ്ങിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടുതൽ കമ്മിഷൻ നേടാൻ, യുഎഇ കോൺസൽ ജനറലിന്റെ അറിവോടെയാണു സ്വർണക്കടത്തെന്നു സ്വപ്ന കൂട്ടുപ്രതികളെ തെറ്റിദ്ധരിപ്പിച്ചതെന്ന സരിത്തിന്റെ മൊഴിയും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

സ്വർണക്കള്ളക്കടത്തിനായി കെ.ടി. റമീസ് തന്നെയും സരിത്തിനെയും സമീപിച്ചു. സന്ദീപ് ആണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് എന്ന ആശയം പറഞ്ഞത്. പിടിക്കപ്പെട്ടത് ഉൾപ്പെടെ 21 തവണ സ്വർണം കടത്തി. ഇതിലൂടെ സ്വപ്നയ്ക്കും തനിക്കുമായി 39.66 ലക്ഷം രൂപ കിട്ടി. അഡ്‌മിൻ അറ്റാഷെയായ റാഷിദ് ഖാമിസിന് 3000 യു.എസ്. ഡോളർ സ്വർണക്കടത്തിന്റെ പേരിൽ നൽകിയിട്ടുണ്ട്. പിടികൂടിയത് ഉൾപ്പെടെ ആകെ 166.88 കിലോ സ്വർണമാണ് കടത്തിയത്. ടെലിഗ്രാം മെസ്ജ് ഗ്രൂപ്പിലൂടെയായിരുന്നു ആശയവിനിമയമെല്ലാം.

കോൺസുലേറ്റിന്റെ പേരിൽ വ്യാജ സീലും കത്തും ഉണ്ടാക്കിെന്നാണ് സരിത്തിന്റെ മൊഴി. സ്വർണക്കടത്ത് നടത്തിയിരുന്ന നിയാസ് വഴിയാണ് കെ.ടി. റമീസിനെ പരിചയപ്പെട്ടതെന്ന് സന്ദീപ് നായർ പറയുന്നു. സ്വർണക്കടത്തിലെ ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങി മറ്റെല്ലാ പ്രതികളുടെയും പേരുകൾ സന്ദീപ് നായർ വെളിപ്പെടുത്തി. സ്വർണം ആര് അയക്കുന്നു എന്നത് റമീസ് വിവരങ്ങൾ നൽകും, കോൺസുലേറ്റിന്റെ വ്യാജ കത്ത് ഈ പേരിൽ താനും സരിത്തും ചേർന്ന് തയ്യാറാക്കി അയക്കുമെന്നും സന്ദീപ് മൊഴി നൽകി.

സ്വപ്നയെ പരിചയപ്പെടുത്തിയ ശിവശങ്കർ സാമ്പത്തിക ഉപദേശങ്ങൾ കൊടുക്കാനും ആവശ്യപ്പെട്ടുവെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റെ പി വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. സ്വപ്നയുമായി ചേർന്ന് ലോക്കർ തുടങ്ങാൻ ശിവശങ്കർ പറഞ്ഞു. ലോക്കറിൽനിന്ന് താനാണ് സ്വപ്നയ്ക്ക് പണമെടുത്തു നൽകിയിരുന്നത്. 30 ലക്ഷം രൂപ സ്വപ്നയുടെ കൈവശമുള്ളത് ശിവശങ്കർ തന്റെ വീട്ടിൽവെച്ച് കൈപ്പറ്റി. ലോക്കർ തുറക്കുന്നതിന് ഒരുദിവസം മുമ്പായിരുന്നു ഇത്. ലോക്കറുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാടുകൾ യഥാസമയം ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്നും മൊഴി കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP