Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്കും ഞായറാഴ്ചകളിൽ ക്രിസ്ത്യൻ പള്ളികളിലും വെള്ളിയാഴ്ചകളിൽ മുസ്ലിം പള്ളികളിലും 40 പേർ; ശബരിമല തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 പേർ; ബാക്കി ദിവസങ്ങളിൽ എല്ലായിടത്തും 20 പേർ: കോവിഡ് പടർന്നതോടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിൽ ഇനിയുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

ക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്കും ഞായറാഴ്ചകളിൽ ക്രിസ്ത്യൻ പള്ളികളിലും വെള്ളിയാഴ്ചകളിൽ മുസ്ലിം പള്ളികളിലും 40 പേർ; ശബരിമല തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 പേർ; ബാക്കി ദിവസങ്ങളിൽ എല്ലായിടത്തും 20 പേർ: കോവിഡ് പടർന്നതോടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിൽ ഇനിയുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രത്യേക ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പരമാവധി 40 പേരെ വരെ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്കും ഞായറാഴ്ചകളിൽ ക്രിസ്ത്യൻ പള്ളികളിലും വെള്ളിയാഴ്ചകളിൽ മുസ്ലിം പള്ളികളിലും 40 പേർക്ക് വീതം പങ്കെടുക്കാം. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കണം ഭക്തർക്ക് ആരാധനാലയങ്ങളിൽ അനുമതി നൽകേണ്ടത്.

ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ 40 പേരെ വരെ അനുവദിക്കും. മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച കുർബാനയ്ക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 40 പേരെ വരെ അനുവദിക്കും.മറ്റു സന്ദർഭങ്ങളിൽ എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശന അനുമതി.

ശബരിമല തുലാമാസ പൂജയ്ക്ക് ഒരു ദിവസം 250 തീർത്ഥാടകർക്കാണ് പ്രവേശന അനുമതി. തുലാമാസ പൂജകൾക്കായി 16ന് ശബരിമല നട തുറക്കുമ്പോൾ 250 ഭക്തർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്നിധാനത്ത് എത്തി തൊഴുത് മടങ്ങാം. അഞ്ച് ദിവസമാണു തുലാമാസ ദർശനം. ശബരിമല ദർശനം ആഗ്രഹിക്കുന്ന ഭക്തർ പൊലീസിന്റെ വെർച്വൽ ക്യൂ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ദർശനത്തിന് 48 മണിക്കൂർ മുൻപ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോർട്ട് പോർട്ടലിൽ ഭക്തർ അപ്ലോഡ് ചെയ്യണം. ഇങ്ങനെ അനുമതി കിട്ടുന്നവർക്കു നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. ഇതിന് ശേഷമായിരിക്കും മലചവിട്ടാൻ അനുമതി ലഭിക്കുക.

ഇതുസംബന്ധിച്ചു ദേവസ്വം മന്ത്രിയും ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസുവും ആരോഗ്യവകുപ്പ് അധികൃതരും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ കൂടി അനുമതി വാങ്ങുകയായിരുന്നു. കോവിഡ് മൂലം മാർച്ചിനു ശേഷം ആദ്യമായാണ് മാസപൂജയ്ക്കു തീർത്ഥാടകർക്ക് ദർശനം അനുവദിക്കുന്നത്. മാസപൂജകൾ മുടങ്ങാതെ നടക്കുന്നുണ്ട്. നവംബറിൽ തുടങ്ങുന്ന മണ്ഡലകാല ദർശനത്തിനു തിങ്കൾ മുതൽ വെള്ളി വരെ ദിവസം 1000 പേരെ വീതവും ശനിയും ഞായറും 2000 പേരെ വീതവും അനുവദിക്കാനാണ് ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP