Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേർ; വിശേഷ ചടങ്ങുകളുടെ സമയത്ത് കോവിഡ് മാനദണ്ഡം പാലിച്ച് 40 പേരെ വരെ അനുവദിക്കും; ശബരിമലയിൽ തുലാമാസ പൂജാ നാളുകളിൽ ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കാനും ഉന്നതതലയോഗത്തിൽ തീരുമാനം

ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേർ; വിശേഷ ചടങ്ങുകളുടെ സമയത്ത് കോവിഡ് മാനദണ്ഡം പാലിച്ച് 40 പേരെ വരെ അനുവദിക്കും; ശബരിമലയിൽ തുലാമാസ പൂജാ നാളുകളിൽ ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കാനും ഉന്നതതലയോഗത്തിൽ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളിൽ വിശേഷ പൂജ, പ്രത്യേക ചടങ്ങുകൾ എന്നിവ നടക്കുമ്പോൾ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ 40 പേരെ വരെ അനുദിക്കും.

മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 40 പേരെ വരെ അനുവദിക്കും.

ശബരിമലയിൽ തുലാമാസ പൂജാ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസം പരമാവധി 250 പേരെ വരെ ദർശനത്തിന് അനുവദിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP