Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത് തമിഴ് നാട്ടിലുള്ള കാമുകന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ്; പീഡനശേഷം പെൺകുട്ടി പോയത് കാമുകനൊപ്പവും; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത് തമിഴ് നാട്ടിലുള്ള കാമുകന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ്; പീഡനശേഷം പെൺകുട്ടി പോയത് കാമുകനൊപ്പവും; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ തമിഴ്‌നാട്ടിലുള്ള കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതിയെയും കൂട്ടാളികളെയും മുക്കം പൊലിസ് പിടികൂടി. പെൺകുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശ്ശേരി സ്വദേശി മിഥുൻ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), പെൺകുട്ടിയുടെ കാമുകനായ തമിഴ്‌നാട് ഹുസൂർ കാമരാജ്‌നഗർ സ്വദേശി ധരണി(22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒക്ടോബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി കുറച്ചു നാൾ മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കർണാടക- തമിഴ്‌നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്നഗർ സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു. ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ ഹുസൂരിൽ എത്തിക്കാമെന്ന് പറഞ്ഞ് മിഥുൻരാജ് പെൺകുട്ടിയെ രണ്ടാം തീയതി പുലർച്ചേ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ചു പീഡിപ്പിച്ചു. തുടർന്ന് മിഥുൻ മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി പെൺകുട്ടിയെ ഹുസൂർ ബസ് സ്റ്റാൻഡിൽ എത്തിച്ചു കടന്നുകളഞ്ഞു.

തുടർന്ന് ഹുസൂരിലെത്തിയ പെൺകുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മുക്കം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി ഹുസൂരിലെത്തിയതായി മനസ്സിലാക്കി. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായ ഹുസൂറിലെ കൃഷ്ണഗിരി ജില്ലയിൽപ്പെടുന്ന കാമരാജ് നഗറിൽ നിന്നാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തുകയും ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

പെൺകുട്ടിയെ മുക്കം സ്റ്റേഷനിൽ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുൻരാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിര യാക്കിയതായി മനസിലാകുന്നത്. തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ മുഖ്യപ്രതിയായ മിഥുൻരാജിനെ മണാശ്ശേരിയിൽ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലർച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. കൂടാതെ പെൺകുട്ടിയെ കടത്തി കൊണ്ടുപോകാനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP