Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളിയല്ല കല്യാണം: കേരളത്തിലെ കല്യാണച്ചടങ്ങുകൾക്ക് ആഗോള അവാർഡുകൾ; വൗ അവാർഡ്സ് ഏഷ്യാ 2020-ൽ റെയിന്മേക്കർ ഇവന്റ്സിന് രണ്ടു വെള്ളിയും ഒരു വെങ്കലവും

കളിയല്ല കല്യാണം: കേരളത്തിലെ കല്യാണച്ചടങ്ങുകൾക്ക് ആഗോള അവാർഡുകൾ; വൗ അവാർഡ്സ് ഏഷ്യാ 2020-ൽ റെയിന്മേക്കർ ഇവന്റ്സിന് രണ്ടു വെള്ളിയും ഒരു വെങ്കലവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൈസ്, ലൈവ് മാർക്കറ്റിങ്, എന്റർടെയ്ന്മെന്റ് ആൻഡ് സോഷ്യൽ ഇവന്റസ് മേഖലകളിൽ ഏഷ്യയിലെ ഏറ്റവും വലിയ അവാർഡായ വൗ അവാർഡ്സിന്റെ 12-ാമത് പതിപ്പായ വൗ അവാർഡ്സ് ഏഷ്യാ 2020-ൽ കേരളത്തിലെ പ്രമുഖ ഡെസ്റ്റിനേഷൻ, ഇൻബൗണ്ട് വെഡ്ഡിങ് പ്ലാനിങ് കമ്പനിയായ റെയിന്മേക്കർ ഇവന്റ്സ് രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. 6 വിഭാഗത്തിലായി 9 നോമിനേഷനുകൾ നേടിയ കമ്പനിക്ക് ബെസ്റ്റ് പോസ്റ്റ് വെഡ്ഡിങ് ഇവന്റ് ഓഫ് ദി ഇയർ, ബെസ്റ്റ് എന്റർടെയിന്മെന്റ് ഡിസൈൻ ഓഫ് ദി ഇയർ വിഭാഗങ്ങളിലാണ് വെള്ളി ലഭിച്ചത്. ഇവയ്ക്കു പുറമെ ബെസ്റ്റ് എന്റർടെയിന്മെന്റ് ഡിസൈൻ വിഭാഗത്തിൽത്തന്നെ ഒരു വെങ്കലവും ലഭിച്ചു.

2019 കലണ്ടർ വർഷം നടന്ന ഇവന്റുകളെയാണ് അവാർഡിന് പരിഗണിച്ചത്. ആറ് ഗ്രൂപ്പിലായി 106 വിഭാഗങ്ങളിലാണ് ഇത്തവണ വൗ അവാർഡുകൾ നൽകിയത്. പ്രമുഖ ജൂറി തെരഞ്ഞെടുത്ത നോമിനേഷനുകൾ കെപിഎംജിയാണ് റ്റാബുലേറ്റ് ചെയ്തത്. ഇവന്റ്എഫ്എക്യുഎസിന്റെ യൂട്യൂബ് ചാനലിൽ നടന്ന അവാർഡ്ദാനചടങ്ങിൽ 26 രാജ്യങ്ങളിൽ നിന്നായി 5000 പ്രതിനിധികൾ പങ്കെടുത്തു.

തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ എകെ19 എന്ന പേരിൽ അരങ്ങേറിയ ഒരു വിവാഹച്ചടങ്ങിന്റെ പോസ്റ്റ് വെഡിങ് ഇവന്റാണ് റെയിന്മേക്കർ ഇവന്റ്സിന് ഒരു സിൽവർ വൗ നേടിക്കൊടുത്തത്. അയഥാർത്ഥമായ ഒരു അത്ഭുതലോകം സൃഷ്ടിച്ച ഈ പാർട്ടിയുടെ അലങ്കാരങ്ങൾ, വിനോദങ്ങൾ, അതിഥികളെക്കൂടി പങ്കെടുപ്പിച്ചുള്ള പരിപാടികൾ എന്നിവ ചടങ്ങിന്റെ ഓരോ ടച്ച് പോയന്റും വിസ്മയകരമാക്കിയിരുന്നു. ഒരു ലക്ഷം ക്രിസ്റ്റലുകൾ അലങ്കാരത്തിന് ഉപയോഗിച്ചു. ഫ്രഞ്ച് നൃത്തങ്ങൾ, പ്രസിഡൻഷ്യൽ മോട്ടോർകേഡ്, 15 അംഗ തൈക്കൂടം ബ്രിഡ്ജ് സംഗീതം എന്നിവയും എകെ19ന് കൊഴുപ്പേകി.

കഴിഞ്ഞ രണ്ടു വർഷമായി ബെസ്റ്റ് എന്റർടെയിന്മെന്റ് ഡിസൈൻ ഓഫ് ദി ഇയർ വിഭാഗത്തിൽ അവാർഡുകൾ ലഭിക്കുന്ന റെയിന്മേക്കറിന് ഇക്കുറിയും വൗ സിൽവർ നേടിക്കൊടുത്തത് എകെ19 എന്ന തൃശൂർ വിവാഹം തന്നെ. ജോൺ ഡീരെ ട്രാക്റ്റർ, മഹീന്ദ്ര ഓപ്പൺ ജീപ്പുകൾ, ബുള്ളറ്റുകൾ, ധോൽ വാദകർ എന്നിവരുൾപ്പെട്ടതായിരുന്നു ഹൽദി ചടങ്ങ്. വളക്കട, ജ്യോതിഷം, ദാണ്ടിയ, ഉത്തരേന്ത്യൻ ഫുഡ് തേലാസ്, ഡപ്പാൻകുത്ത്, മാരി സ്‌റ്റൈൽ റൗഡീസ് ആൻഡ് ഗുണ്ടാസ്, സിനിമാവില്ലന്മാരുടെ ഛായ ഉള്ള കലാകാരന്മാർ, ഏഴുനിലയുള്ള കേക്ക് എന്നിവയിരുന്നു മറ്റ് സവിശേഷതകൾ.

കഴിഞ്ഞ വർഷം കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന മിഡ് സമ്മർ നൈറ്റ്സ് ഡ്രീം എന്ന വിവാഹസൽക്കാരമാണ് ബെസ്റ്റ് എന്റർടെയിന്മെന്റ് വിഭാഗത്തിൽ കമ്പനിക്ക് വെങ്കലം നേടിക്കൊടുത്തത്. സെലിബ്രിറ്റി അതിഥികളായി മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പ്രിയദർശൻ, ഇന്ദ്രജിത് എന്നിവർ പങ്കെടുത്ത ഈ വിവാഹസൽക്കാരത്തിൽ ഹാർലി ഡേവിഡ്സൺ എൻടൂറേജ്, ശിങ്കാരിമേളം, 20 പേരുടെ സംഗീതപരിപാടി, 12 അടി ഉയരമുള്ള വെഡ്ഡിങ് കേക്ക് എന്നിവയും ഈ പരിപാടിക്ക് ആവേശം പകർന്നു.

2011-ൽ പ്രവർത്തനമാരംഭിച്ച റെയിന്മേക്കർ ഇവന്റ്സ് ആൻഡ് എന്റർടെയിന്മെന്റ്സ് തുടർച്ചയായി ഇത് മൂന്നാം തവണയാണ് വൗ അവാർഡ്സ് ഏഷ്യയിൽ അവാർഡുകൾ നേടുന്നത്. ഇതുവരെ കമ്പനി 6 വൗ അവാർഡുകൾ നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP