Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ മുഴുവൻ താമസക്കാർക്കും കോവിഡ് 19 വാക്‌സിൻ സൗജന്യമായി നൽകും; വാക്‌സിൻ ലഭ്യമായാൽ രാജ്യത്തേക്ക് വലിയ അളവിൽ മരുന്നുകൾ എത്തിക്കാൻ നീക്കം

ഖത്തറിലെ മുഴുവൻ താമസക്കാർക്കും കോവിഡ് 19 വാക്‌സിൻ സൗജന്യമായി നൽകും; വാക്‌സിൻ ലഭ്യമായാൽ രാജ്യത്തേക്ക് വലിയ അളവിൽ മരുന്നുകൾ എത്തിക്കാൻ നീക്കം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ എല്ലാ താമസക്കാർക്കും കോവിഡ് 19 വാക്‌സിൻ സൗജന്യമായി തന്നെ നൽകുമെന്ന് അധികൃതർ. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) പകർച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവിയും കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാക്‌സിൻ ലഭ്യമായാൽ ഉടൻ തന്നെ രാജ്യത്ത് വലിയ അളവിൽ മരുന്ന് എത്തിക്കാനായി ഒന്നിലധികം കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങാനാണ് പൊതുജനാരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ വർഷാവസാനത്തോടെ 10 കോടി ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടെന്ന് ഡോ.ഖാൽ ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യുഎസ്, യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കായിരിക്കും ആദ്യം നൽകുക. 2021 ൽ വീണ്ടും 100 കോടി ഡോസ് ഉൽപാദിപ്പിച്ച് മറ്റ് രാജ്യങ്ങൾക്കും നൽകും. ആഗോള തലത്തിൽ കോവിഡ് വാക്‌സീൻ പരീക്ഷണങ്ങൾ നടത്തുന്ന കമ്പനികളും മന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP