Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ആദ്യമായി വനിതകൾ പങ്കിട്ടു; ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപന്റിയർക്കും അമേരിക്കൻ ഗവേഷക ജന്നിഫർ എ. ഡൗഡ്‌നയ്ക്കും പുരസ്കാരം ലഭിച്ചത് ജീൻ എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം വികസിപ്പിച്ചതിന്

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ആദ്യമായി വനിതകൾ പങ്കിട്ടു; ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപന്റിയർക്കും അമേരിക്കൻ ഗവേഷക ജന്നിഫർ എ. ഡൗഡ്‌നയ്ക്കും പുരസ്കാരം ലഭിച്ചത് ജീൻ എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം വികസിപ്പിച്ചതിന്

മറുനാടൻ ഡെസ്‌ക്‌

സ്റ്റോക് ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപന്റിയർക്കും അമേരിക്കൻ ഗവേഷക ജന്നിഫർ എ. ഡൗഡ്‌നയ്ക്കും. ബർലിനിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവൽ ഷാർപന്റിയർ. ബെർകിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ജന്നിഫർ എ. ഡൗഡ്‌ന. ജീനോം എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം ക്രിസ്പർ-CRISPR വികസിപ്പിച്ചെടുത്തതിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ജനറൽ ഗോറൻ ഹൻസൺ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.

ആദ്യമായാണ് രണ്ട് വനിതകൾ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിടുന്നത്. രസതന്ത്ര സമ്മാനം നേടിയ ആറാമത്തെയും ഏഴാമത്തെയും വനിതകൾ കൂടിയാണ് വനിതകളാണ് ഫ്രാൻസിൽ നിന്നുള്ള ഇമാനുവൽ ഷാർപന്റിയറും യുഎസിൽ നിന്നുള്ള ജന്നിഫർ എ. ഡൗഡ്‌നയും. CRISPR / Cas9 ജീൻ എഡിറ്റിങ് ഉപകരണങ്ങൾ തന്മാത്രാ ജീവിത ശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ചവയാണ്. സസ്യ പ്രജനനത്തിന് പുതിയ അവസരങ്ങൾ കൊണ്ടുവന്നു, നൂതന കാൻസർ ചികിത്സകൾക്കും സംഭാവന നൽകുന്നതാണ് ഈ കണ്ടുപിടുത്തം. കൂടാതെ പാരമ്പര്യരോഗങ്ങൾ ഭേദമാക്കാനുള്ള ​ഗവേഷണങ്ങൾക്കും ഇത് ഊർജ്ജം പകരുന്നു.

ശാസ്ത്രജ്ഞരായ റോജർ പെൻറോസ്, റെയ്ൻഹാർഡ് ജെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള ്നോബൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തമോഗർത്തങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇവർ പുരസ്കാരത്തിന് അർഹരായത്. ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടിരുന്നു. ഹാർവേ ജെ ആൾട്ടർ, മൈക്കേൽ ഹൗട്ടൺ, ചാൾസ് എം. റൈസ് എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേൽ ജേതാക്കളെ കണ്ടെത്തുന്നത്. സ്വർണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണർ (1,118,000 യുഎസ് ഡോളർ) ആണ് പുരസ്‌കാരം.

സ്റ്റോക്ക്ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് നൊബേൽ അസംബ്ലി പുരസ്കാരം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നോബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

ഹാർവേ ജെ ആൾട്ടർ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേൽ ഹൗട്ടൺ കാനഡയിലെ ആൽബെർട്ട സർവകലാശാലയിൽ ഗവേഷകനാണ്. ചാൾസ് എം. റൈസ് അമേരിക്കയിലെ റോക്കെഫെല്ലർ സർവകലാശാലയിലെ ഗവേഷകനാണ്.

ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളെ കണ്ടെത്തിയിരുന്നെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ വിശദീകരിക്കപ്പെടാതെ തുടരുകയായിരുന്നു. ഈ ഗവേഷകർ നടത്തിയ മൗലികമായ കണ്ടെത്തലുകൾ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിയുന്നതിനും പരിശോധനാ മാർഗങ്ങളും മരുന്നുകളും കണ്ടെത്തുന്നതിനും നിർണായകമായതായി പുരസ്‌കാര സമിതി വിലയിരുത്തി. രക്തത്തിലൂടെ പകരുന്നതും ഗുരതരവുമായ വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് സി. നോവൽ ഗണത്തിൽ പെടുന്ന ഇതിന് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് ഇത്തവണത്തെ നൊബേൽ പുരസ്‌കാരം.

കരൾവീക്ക രോഗമായ ഹെപ്പറ്റൈറ്റിസ് പ്രധാനമായും മദ്യപാനം, ആഹാരത്തിലെ വിഷവസ്തുക്കളുടെ സാന്നധ്യം, തുടങ്ങിയ കാരണങ്ങളിലൂടെയാണ് ഉണ്ടാകാറ്. എന്നാൽ വൈറൽ അണുബാധയും പ്രധാന കാരണങ്ങളിൽ ഒന്നാണ്. പകർച്ചവ്യാധിയായ ഹെപ്പറ്റൈറ്റിസിൽ രണ്ട് പ്രധാന തരം ഉണ്ടെന്ന് 1940 കളിൽ വ്യക്തമായിരുന്നു.

ഹെപ്പറ്റൈറ്റിസ് എ എന്ന് നാമകരണം ചെയ്യപ്പെടുന്ന ആദ്യ രോഗം മലിനവെള്ളത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ആണ് പകരുന്നത്. ഇത് രോഗിയെ ദീർഘകാലത്തേക്ക് പ്രശ്‌നങ്ങളിലെത്തിക്കുന്നില്ല. എന്നാൽ രണ്ടാമത്തെ തരം രക്തത്തിലൂടെയും ശാരീരിക ദ്രാവകങ്ങളിലൂടെയും പകരുന്നതാണ്, ഇത് വളരെ ഗുരുതരവുമാണ്. ഈ രോഗം വിട്ടുമാറാത്ത അവസ്ഥയിലേക്ക് നയിക്കും. സിറോസിസ്, കരൾ കാൻസർ എന്നിവക്കും ഇത് കാരണമാകുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP