Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തമിഴിലും തെലുങ്കിലും തകർത്തഭിനയിച്ച് മഞ്ജിമ; ചിമ്പുവിനൊപ്പമുള്ള ലൊക്കേഷൻ ഫോട്ടോകൾ വൈറലാകുന്നു

തമിഴിലും തെലുങ്കിലും തകർത്തഭിനയിച്ച് മഞ്ജിമ; ചിമ്പുവിനൊപ്പമുള്ള ലൊക്കേഷൻ ഫോട്ടോകൾ വൈറലാകുന്നു

ബാലതാരമായി മലയാളത്തിൽ തിളങ്ങിയ താരമായ മഞ്ജിമ മോഹൻ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ തകർപ്പൻ രണ്ടാം വരവ് നടത്തിയത് അടുത്തിടെയാണ്. നിവിൻ പോളിയുടെ നായികയായി എത്തിയ ചിത്രം ഹിറ്റായതോടു കൂടി മഞ്ജിമയും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ നടി മലയാളം വിട്ട് അന്യ ഭാഷകളിൽ വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പാലാണ്.

ഇപ്പോൾ തമിഴിലും തെലുങ്കിലും തകർത്തഭിനയിക്കുന്ന തിരക്കിലാണ് മഞ്ജിമ. മഞ്ജിമ ആദ്യമായി അഭിനയിക്കുന്ന ദ്വിഭാഷ ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെ ചി്ത്രങ്ങൾ വൈറലായിരിക്കുകയാണ്. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന അച്ചം എൻപത് മടയമടാ എന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിലാണ് മഞ്ജിമ ഒരേ സമയം അഭിനയിക്കുന്നത്. തമിഴിൽ ചിമ്പുവും തെലുങ്കിൽ നാഗ ചൈതന്യയുമാണ് മഞ്ജിമയുടെ നായകന്മാർ.

ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്ന പല്ലവി സുഭാഷ് എന്ന ബോളിവുഡ് നടി ഡേറ്റ് പ്രശ്‌നം പറഞ്ഞ് പിന്മാറിയപ്പോഴാണ് മഞ്ജിമയ്ക്ക് ചിത്രത്തിൽ നായികയാകാൻ അവസരം വന്നത്. മഞ്ജിമയുടെ വടക്കൻ സെൽഫിയിലെ അഭിനയം തന്നെയാണ് അന്യഭാഷയിലേക്കുള്ള നടിയുടെ വാതിൽ തുറന്നത്

പ്രശസ്ത ഛായാഗ്രാഹകൻ വിപിന്മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി മലയാള സിനിമയിലെത്തി ശ്രദ്ധനേടി. പ്രിയം, മയിൽപ്പീലിക്കാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരം കൂടിയാണ് മഞ്ജിമ. മധുരനൊമ്പരകാറ്റിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP