Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിത്യ ബിർള സൺ ലൈഫ് സ്പെഷ്യൽ ഓപ്പർച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് ആദിത്യ ബിർള സൺ ലൈഫ് സ്പെഷ്യൽ ഓപ്പർച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു. ഇപ്പോഴത്തെ പ്രത്യേക അവസരങ്ങളിൽ നിന്ന് നേട്ടം ഉണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്‌കീമാണിത്. പുതിയ ഫണ്ട് ഓഫർ ഒക്ടോബർ 19ന് അവസാനിക്കും.

കോവിഡ് മൂലമുള്ള പ്രതികൂലഘടങ്ങൾ, വ്യാപകമായ ഡിജിറ്റലൈസേഷൻ, ഗവണ്മെന്റിന്റെ ഓഹരി വിൽക്കൽ പദ്ധതികൾ, ജീവിതശൈലിയിലെയും ഉപഭോഗ ഘടനയിലെയും മാറ്റങ്ങൾ, ശക്തമായ ടെക്നോളജി അപ്ഗ്രേഡ് എന്നിവയിൽ നിന്നും പ്രത്യേക അവസരങ്ങൾ ഉടലെടുക്കുന്നുണ്ട്. ഇത് സാധാരണയായി ഈ ഓഹരികളുടെ വിലയിൽ സാരമായ ഇടിവിനു കാരണമാകുകയും കുറഞ്ഞ വിലയിൽ ലഭ്യമാകുകയും ചെയ്യും. ഇത് നല്ല സേഫ്റ്റി മാർജ്ജിനും മികച്ച നിക്ഷേപ അവസരങ്ങളും പ്രദാനം ചെയ്യും. ഈ ഫണ്ട് ഇത്തരം അവസങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഇക്വിറ്റി റിസർച്ചിലും നിക്ഷേപങ്ങളിലും ഏകദേശം മൂന്ന് ദശകക്കാലത്തെ പരിചയ സമ്പത്തുള്ള സീനിയർ ഫണ്ട് മാനേജർ ശ്രീ. അനിൽ ഷായാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ചഞ്ചൽ ഖാണ്ഡെൽവാളും വിനോദ് ഭട്ടും ഫണ്ട് മാനേജ്മെന്റ് ടീമിലുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്ന് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാൻ ആകും എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ എംഡി ആൻഡ് സിഇഒ, ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ് എ. ബാലസുബ്രമണ്യൻ പറഞ്ഞു.

ഇക്വറ്റിയിലെ ആദായത്തിന്റെ വളർച്ചാ സാദ്ധ്യതയും സുരക്ഷയുടെ അളവും കണക്കിലെടുത്തുകൊണ്ട് ബോട്ടം-അപ്പ് സ്റ്റോക്ക് സെലക്ഷൻ സമീപനത്തിലൂടെ ഒരു ഫോക്കസ്ഡ് പോർട്ട്ഫോളിയോ സൃഷ്ടിക്കാൻ കഴിയുന്നതാണ് ഈ ഫണ്ട്. ആസ്തിയുടെ 25% വരെ ആഗോള തലത്തിൽ ലഭ്യമാകുന്ന പ്രത്യേക അവസരങ്ങളിലും നിക്ഷേപിക്കാൻ ഈ ഫണ്ടിന് സാധിക്കും.

പുതിയ ഫണ്ട് ഓഫർ കാലയളവിൽ ഈ ഫണ്ടിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയും അതിനു ശേഷം 1 രൂപയുടെ ഗുണിതങ്ങളുമാണ്. എസ്ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപമായോ നിക്ഷേപകർക്ക് ഈ ഫണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP