Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമാനം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നാളെ; ആരോഗ്യവകുപ്പിന്റെ നിലപാട് നിർണായകമാക്കും; നിലപാട് ബാർ ഉടമകളുടെ നിവേദനത്തിന് അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം നാളെ നടക്കും. ഓൺലൈനിലൂടെ നടക്കുന്ന യോഗത്തിൽ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മിഷണർ, ബെവ്‌കോ എംഡി, ചീഫ് സെക്രട്ടറി, ആരോ?ഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

ബാറുകൾ തുറക്കാനുള്ള ശുപാർശ അടങ്ങിയ ഫയൽ ആഴ്ചകൾക്കു മുൻപ് എക്‌സൈസ് കമ്മിഷണർ മന്ത്രി വഴി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണു തീരുമാനം വൈകിയത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നു.

ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരം എക്‌സൈസ് വകുപ്പ് കഴിഞ്ഞയാഴ്ച വീണ്ടും ശുപാർശ നൽകി. ബാർ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാർശ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാൻ അനുവദിച്ച സാഹചര്യത്തിൽ ബാറുകളിലും മദ്യം വിളമ്പാൻ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ആരോ?ഗ്യവകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

ബാറുകൾ തുറക്കാൻ തീരുമാനിച്ചാൽ കൗണ്ടർ വഴിയുള്ള വിൽപന അവസാനിപ്പിക്കും. ക്ലബ്ബുകളിലും ഇരുന്നു മദ്യപിക്കാൻ അനുമതി നൽകി കൗണ്ടർ വിൽപന നിർത്തലാക്കും. ബാറുകളിലൂടെയുള്ള കൗണ്ടർ വിൽപന അവസാനിപ്പിക്കണമെന്ന് ബവ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുകളിൽ കൗണ്ടർ ആരംഭിച്ചത് ബവ്‌കോയ്ക്കു വലിയ നഷ്ടമുണ്ടാക്കിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP