Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരി കയറ്റുമതിയിൽ നേട്ടമുണ്ടാക്കി ഇന്ത്യ; ഈ വർഷം കയറ്റുമതിയിലെ വർധനവ് 42ശതമാനത്തോളം

അരി കയറ്റുമതിയിൽ നേട്ടമുണ്ടാക്കി ഇന്ത്യ; ഈ വർഷം കയറ്റുമതിയിലെ വർധനവ് 42ശതമാനത്തോളം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽ​ഹി: രാജ്യത്തെ അരി കയറ്റുമതിയിൽ ഈ വർഷം വൻ കുതിച്ചു ചാട്ടം. 2020ൽ 42ശതമാനത്തോളമാണ് അരി കയറ്റുമതിയലെ വർധന. മറ്റുരാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ വൻതോതിൽ കുറവുണ്ടായതാണ് കാരണമായി പറയുന്നത്. 2020ൽ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം 99 ലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, നേപ്പാൾ, സെനഗൽ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയിൽനിന്ന് അരികയറ്റിയയയ്ക്കുന്നത്. ബസ്മതിയിനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്.

ലോകത്തെതന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വരൾച്ചയെതുടർന്ന് തായ്‌ലാൻഡിൽനിന്നുള്ള കയറ്റുമതിയിൽ കാര്യമായ കുറവുണ്ടായി. വിയറ്റ്‌നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു.

ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്‌ലാൻഡിൽ ഈവർഷം തുടക്കത്തിൽതന്നെയുണ്ടായ വരൾച്ച നെൽകൃഷിയെ ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വർഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തൽ. ലഭ്യതകുറഞ്ഞതിനെതുടർന്ന് ആഗോള വിപണിയിൽ വികൂടിയപ്പോൾ കുറഞ്ഞവിലയ്ക്ക് അരി നൽകാൻ ഇന്ത്യ തയ്യാറായതും കയറ്റുമതിവർധപ്പിക്കാൻ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും കുറഞ്ഞവിലയ്ക്ക് അരിനൽകാൻ സഹായിച്ചതായി റാവു പറഞ്ഞു.

കയറ്റുമതിയിൽ നിന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിതരുന്ന ഭക്ഷ്യ ഉത്പന്നമാണ് അരി. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബസ്മതി റൈസിന് ഡിമാൻഡ് ഏറെയാണ്. 2018-19 സാമ്പത്തിക വ‍ഷം 77500 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.

ബസുമതി അരിക്ക് ഭൗമസൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ - ജി.ഐ) പദവി കിട്ടാനായി ഇന്ത്യ യൂറോപ്പ്യൻ യൂണിയനെ സമീപിച്ചിട്ടുണ്ട്. ആഗോള ബസുമതി കയറ്റുമതിയിൽ 65 ശതമാനവും ഇന്ത്യയുടെ പങ്കാണ്. ബാക്കിവിഹിതം കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് വൻ തിരിച്ചടിയാണ് ഇന്ത്യയുടെ 'ഭൗമസൂചിക" നീക്കം.കൃത്യമായ കാർഷികമേഖല കണക്കാക്കിയാണ് ഇന്ത്യ ഭൗമസൂചികയ്ക്കായി അപേക്ഷിച്ചത്. പാക്കിസ്ഥാന് ഇത്തരം കണക്കുകളില്ല. ആഗോളതലത്തിൽ വിലയും നിലവാരവും ഏറെയുള്ളതും ഇന്ത്യൻ ഇനത്തിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP