Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വാറിയർ പതക്കത്തിനായി ടിആർഎ പേര് ശുപാർശ ചെയ്യും

കോവിഡ് വാറിയർ പതക്കത്തിനായി ടിആർഎ പേര് ശുപാർശ ചെയ്യും

സ്വന്തം ലേഖകൻ

ആലപ്പുഴ: കോവിഡ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്കു സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ചിട്ടുള്ള ബഹുമതിയായ കോവിഡ് വാറിയർ പതക്കത്തിനു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരാളെ ശുപാർശ ചെയ്യുകയും പതക്കത്തിനാവശ്യമായ തുക കൈമാറുകയും ചെയ്യുമെന്നു പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ അറിയിച്ചു. കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ പൊലീസുകാരെയും പ്രതിനിധീകരിച്ച് പ്രോത്സാഹനാർഥമാണ് നടപടി.

കോവിഡ് കാലത്ത് ടിആർഎ പ്രദേശത്ത് നടത്തുന്ന പൊലീസ് ബീറ്റ് പ്രവർത്തനങ്ങളെ അംഗീകരിച്ചാണ് പ്രാതിനിധ്യാടിസ്ഥാനത്തിൽ ഒരു പേര് ശുപാർശ ചെയ്യുന്നത്. സ്തുത്യഹർമായ സേവനം അനുഷ്ഠിക്കുന്നവർക്കെല്ലാം കൂടിയുള്ള സമ്മാനമാണിത്.

ബഹുമതിയായി നല്കുന്ന പതക്കം ആവശ്യമുള്ള പൊലീസുകാർ 100 രൂപ അടയ്ക്കണമെന്ന സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ടിആർഎ മുന്നോട്ടു വരുന്നത്. ബഹുമതി സ്വീകരിക്കുന്നവരിൽ നിന്നു നേരിട്ടു തുക ഈടാക്കുന്നത് ഉചിതമല്ലാത്തതിനാലാണ് സേവനം ലഭ്യമായ സമൂഹമെന്ന നിലയിൽ ടിആർഎ പേരു നിർദേശിക്കുന്നത്.

ഇതേസമയം, ആലപ്പുഴയിൽ മഹാമാരി കോവിഡ്-19-യുടെ പ്രതിരോധ ശ്രമങ്ങളിൽ മനസും ശരീരവും സമർപ്പിക്കുന്നവർക്കായുള്ള ടിആർഎ-ഫാമിൽ കോവിഡ്-19 മനുഷ്യസ്നേഹി പുരസ്‌ക്കാരം സമ്മാനിച്ചിരുന്നു. മെഡിക്കൽ ഓഫീസർ ഡോ.ശരത് ചന്ദ്രബോസ്, സ്റ്റാഫ് നഴ്സ് എ.ആമിന, വെബ് ഡെവലപ്പർ ഷാർവിൻ ഷാജി, അഗ്രോണൊമിസ്റ്റ് എ.വി.സുനിൽ എന്നിവർക്കായിരുന്നു അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP