Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെറേറോ റോഷർ മൊമെന്റ്സ് പുറത്തിറക്കി

ഫെറേറോ റോഷർ മൊമെന്റ്സ് പുറത്തിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ ഫെറേറോ ഗ്രൂപ്പിന്റെ ഭാഗമായ ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിലവു കുറഞ്ഞ പ്രീമിയം ഗിഫ്റ്റിങ് ചോക്ലേറ്റ് ഉൽപ്പന്നമായ 'ഫെറേറോ റോഷർ മൊമെന്റ്സ്' പുറത്തിറക്കി. പ്രാദേശിക രുചിയുടെ വകഭേതങ്ങൾ ഉൾക്കൊണ്ട് നിർമ്മിച്ചതാണ് റോഷർ മൊമെന്റ്സ്.ചിലവു കുറഞ്ഞതും എളുപ്പം സമ്മാനിക്കാൻ കഴിയുന്നതുമായ ഒരു പ്രീമിയം ഗിഫ്റ്റിങ് പാക്കാണ് റോഷർ മൊമെന്റ്സ്. 12 എണ്ണത്തിന്റെ പായ്ക്കിന് 175 രൂപയും 24 എണ്ണത്തിന്റെ ഉത്സവകാല പായ്ക്കിന് 349 രൂപയുമാണ് വില. ഫെറേറോ റോഷർ മൊമെന്റ്സ് എല്ലാ വാണിജ്യ സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കൾക്ക് ഫെറേറോ റോഷർ മൊമെന്റ്സ് വാങ്ങാൻ കഴിയും.

ഉത്സവ നാളുകളിൽ ആളുകളുടെ പ്രിയപ്പെട്ട ഗിഫ്റ്റിങ് ചോയിസായ ഫെറേറോ റോഷറിന്റെ പിന്തുടർച്ചയായാണ് ഫെറേറോ റോഷർ മൊമെന്റ്സ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇത്. 'ഞങ്ങളുടെ ട്രോപ്പിക്കൽ പോർട്ട്ഫോളിയോയ്ക്ക് കീഴിൽ പുറത്തിറക്കുന്ന ഈ വർഷത്തെ രണ്ടാമത്തെ ഉൽപ്പന്നമാണ് ഫെറേറോ റോഷർ മൊമെന്റ്സ്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഫെറേറോ ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണിത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ പുതിയ ഉൽപ്പന്നം ഉപഭോക്താക്കളുടെ ''ഗിഫ്റ്റ് ഓഫ് ചോയ്സ്'' ആയി മാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' ഫെറേറോ ഇന്ത്യ മാനേജിങ് ഡയറക്ടർ സ്റ്റെഫാനോ പെല്ലെ പറഞ്ഞു.

പ്രത്യേകമായി രൂപകൽപ്പന ചെയ്ത തെർമോറെസിസ്റ്റന്റ് ഹെർമെറ്റിക് പാക്കേജിംഗാണ് ഉൽപ്പന്നത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉഷ്ണമേഖലയിൽ പോലും ഉൽപ്പന്നത്തിന്റെ താപനിലയും രുചിയും നിലനിർത്താൻ സഹായിക്കുന്നു. റോഷർ മൊമെന്റ്സിന്റെ പാചകക്കുറിപ്പിൽ ഹാസിൽനട്ട് ക്രീം, വേഫർ ഷെല്ല്, മെിറംഗ് നഗ്ഗെറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. പൂണെക്കടുത്തുള്ള ബാരാമതിയിലെ ഫെറേറോയുടെ അത്യാധുനിക പ്ലാന്റിൽ നിർമ്മിച്ച ഫെറേറോ റോഷർ മൊമെന്റ്സിന്റെ 60% അസംസ്‌കൃത വസ്തുക്കളും പ്രാദേശികമായി ലഭ്യമാകിയിട്ടുള്ളതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP