Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് പി നായരെ കയ്യേറ്റം ചെയ്ത വീഡിയോ സഖാക്കൾ ഉഷാറാക്കിയെങ്കിലും പിണറായിയെ ചൊടിപ്പിച്ചത് പൊലീസ് നിഷ്ക്രിയമെന്ന ആക്ടിവിസ്റ്റുകളുടെ ആരോപണം; ഇടത് പക്ഷത്തിനൊപ്പമെങ്കിലും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനും സർക്കാരിന് എതിർപ്പ്; ആക്ടിവിസ്റ്റുകൾക്ക് ജാമ്യം നൽകിയാൽ മറ്റുള്ളവർക്കും നിയമം കൈയിലെടുക്കാൻ പ്രചോദനമാകുമെന്ന് പ്രൊസിക്യൂഷൻ; അശ്ലീല വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് വിജയ് നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ കൈവിട്ട് ഇടതു സർക്കാർ

വിജയ് പി നായരെ കയ്യേറ്റം ചെയ്ത വീഡിയോ സഖാക്കൾ ഉഷാറാക്കിയെങ്കിലും പിണറായിയെ ചൊടിപ്പിച്ചത് പൊലീസ് നിഷ്ക്രിയമെന്ന ആക്ടിവിസ്റ്റുകളുടെ ആരോപണം; ഇടത് പക്ഷത്തിനൊപ്പമെങ്കിലും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനും സർക്കാരിന് എതിർപ്പ്; ആക്ടിവിസ്റ്റുകൾക്ക് ജാമ്യം നൽകിയാൽ മറ്റുള്ളവർക്കും നിയമം കൈയിലെടുക്കാൻ പ്രചോദനമാകുമെന്ന് പ്രൊസിക്യൂഷൻ; അശ്ലീല വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് വിജയ് നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ കൈവിട്ട് ഇടതു സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അശ്ലീല വീഡിയോയിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുൻകൂർ ജാമ്യം നൽകുന്നത് എതിർത്ത് സർക്കാർ. ജാമ്യം നൽകിയാൽ നിയമം കൈയിലെടുക്കാൻ അത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. സംഭവത്തിൽ ഭാ​ഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരെ കേസെടുത്തേ മതിയാകൂവെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയതിനെ തുടർന്നാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സർക്കാർ എതിർത്തത്. രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. മുൻകൂർ ജാമ്യം അനുവദിക്കുകയാണെങ്കിൽ അത് നിയമം കൈയിലെടുക്കുന്നവർക്ക് പ്രചോദനമുണ്ടാകും, കൂടുതൽ നിയമലംഘകരുണ്ടാകും എന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷയിൽ ഈ മാസം ഒൻപതിന് കോടതി വിധിപറയും.

യൂട്യൂബ് വീഡിയോയിൽ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യ ലക്ഷമിയും ദിയാ സനയും കയ്യേറ്റം ചെയ്യുകയും കരി ഓയിൽ ഓയിക്കുകയും ചെയ്തിരുന്നു. വിജയ് പി നായർ എന്ന വ്യക്തി താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു മർദ്ദനം. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രണമെന്നായിരുന്ന ഭാഗ്യലക്ഷിയുടെ പ്രതികരണം. സ്ത്രീകളെ അപമാനിച്ചതിൽമാപ്പു പറയുന്നതായും ആക്രമിച്ചവർക്കെതിരെ തനിക്ക് പരാതിയില്ലെന്നും വിജയ് പി നായർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് നിലപാട് മാറ്റി. പൊലീസിൽ പരാതിയും നൽകി. ഈ സാഹചര്യത്തിൽ കേസെടുത്തേ മതിയാകൂവെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഭാഗ്യലക്ഷ്മിക്ക് അനുകൂലമായ പ്രതികരണങ്ങൾ നിറയുകയാണ്. അതിനിടെയാണ് പൊലീസ് ഇടപെടൽ. വീഡിയോ വൈറലായ സാഹചര്യത്തിൽ ഈ വിഷയം കോടതിയിൽ എത്താനും സാധ്യതയുണ്ട്. ഇടതുപക്ഷത്തിന്റെ ഭാഗമായ സിപിഐയുടെ നേതാവാണ് ഭാഗ്യലക്ഷ്മി. തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥിയായി പോലും ഉയർന്നു കേട്ട പേര്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഈ വിഷയത്തെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള സാധ്യത സർക്കാർ കാണുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി കേസെടുക്കുന്നത്. പൊലീസിനെതിരേയും അക്രമ സമയത്ത് പ്രതിഷേധം ഉയർത്തിയിരുന്നു. ഇതും കേസിലേക്ക് കാര്യങ്ങളെത്തിക്കാൻ കാരണമായെന്നാണ് സൂചന.

സ്വന്തം യൂട്യൂബ് ചാനൽ വഴി വിജയ് പി നായർ നടത്തിയ പരാമർശങ്ങളുടെ പേരിലായിരുന്നു കൈയേറ്റം. സ്റ്റാച്യുവിൽ ഗാന്ധാരിയമ്മൻ കോവിലിൽ വിജയ് പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്ത ഭാഗ്യ ലക്ഷി, ദിയസനയും ആദ്യം കരിയോയിൽ ഒഴിച്ചു, കൈയേറ്റവും ചെയ്തു. പരാമാർശങ്ങളിൽ മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം വിജയുടെ ലാപ് ടോപ്പും മൊബൈലുകളുമെല്ലാം സ്ത്രീകളെത്തുകൊണ്ടുപോയി. ഇതിനെ എതിർക്കാൻ വിജയ് ശ്രമിച്ചുവെങ്കിലും ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും തടഞ്ഞു. മോഷണക്കുറ്റവും ഭാഗ്യലക്ഷ്മിക്കെതിരെ നിലനിൽക്കുമെന്നതാണ് വസ്തുത. ഇതിനെല്ലാം ഇവർ പുറത്തു വിട്ട വീഡിയോ തെളിവുമാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരുന്നതിന് പകരം ആക്രമണം നടത്തിയത് അർബൻ നക്‌സലിസമാണെന്ന വാദം ഇതിനിടെ സജീവമായി ഉയർന്നു.

ആക്രമത്തിന് ശേഷം കമ്മീഷണർ ഓഫീസിൽ പരാതിയുമായി എത്തി സ്ത്രീകളോട് മ്യൂസിയം സ്റ്റേഷൻ പോകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തുകൊണ്ടാണ് കൈയേറ്റം ചെയ്യേണ്ടിവത്തെന്ന് ഭാഗ്യലക്ഷി പറയുന്നു. ആക്രമണത്തിന് ശേഷം ലാപ്‌ടോപ്പും മൊബൈലുമായി സ്ത്രീകൾ മ്യൂസിയം സ്റ്റേഷനിനിലെത്തിയെങ്കിലും സാധനങ്ങൾ പൊലീസ് വാങ്ങിയില്ല. ഭാഗ്യലക്ഷമിയോ മാറ്റാരെങ്കിലുമൊ നൽകിയ പരാതി ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. പിന്നീട് തമ്പാനൂർ സ്റ്റേഷനിലെത്തിയ ഭാഗ്യലക്ഷമിയും സുഹൃത്തുക്കളും വിജയക്കെതിരെ പരാതി എഴുതി നൽകുകയും ലാപ് ടോപ്പും മൊബൈലും കൈമാറുകയും ചെയ്തു. തെളിവ് എന്ന രീതിയിലാണ് ഇതെല്ലാം കൈമാറിയത്.

സാമൂഹികമാധ്യമങ്ങളിലൂടെ ആർക്കും ആരേയും എന്തും പറയാമെന്നാണോയെന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉയർത്തുന്ന ചോദ്യം. 'കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായർ എന്ന് പറയുന്ന ഒരാൾ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. കേരളത്തിലെ ഫെമിനിസ്റ്റുകൾ അടിവസ്ത്രം ധരിക്കാത്തത് എന്തുകൊണ്ടാണ് എന്ന രീതിയിൽ അയാൾ ഒരു വീഡിയോ ചെയ്യുന്നു. അത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നു. ആര് എപ്പോൾ വിളിച്ചാലും പോകാൻ തയ്യാറായിരിക്കുകയാണ് അവർ എന്ന അർഥത്തിലാണ് അയാളിത് പറയുന്നത്. ഒരു വീഡിയോയിൽ കേരളത്തിലെ വനിതാകമ്മിഷൻ ആദ്യ ചെയർപേഴ്സണായ സ്ത്രീ എന്നു പറഞ്ഞ് സുഗതകുമാരിയമ്മയെ കുറിച്ച് അയാൾ അരോചകമായി സംസാരിക്കുകയാണ്. മലയാള സിനിമയിലെ നടികൾക്ക് ശബ്ദം കൊടുക്കുന്ന ഒരു സ്ത്രീ ഓരോ സിനിമയ്ക്കും ഓരോരുത്തരുടെ കൂടെ പോയിക്കിടക്കുന്നു എന്ന് പറയുന്നു.

ഇയാൾക്കെതിരേ സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഞങ്ങൾ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാൾക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങൾ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്, ആർക്കും ആരേയും എന്തും പറയാമെന്നാണോ ഇതിനെതിരെ നിയമം ഇല്ലേ. ഞങ്ങൾ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്. നിയമം കൈയിലെടുക്കരുത് എന്ന പ്രതികരണങ്ങൾ വരും പക്ഷേ ഞങ്ങൾ ചോദിക്കട്ടേ, നിയമം ഞങ്ങൾ കൈയിൽ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങൾ പരാതി നൽകിയല്ലോ അതെന്തായി?' ഭാഗ്യലക്ഷ്മി ചോദിച്ചു.

ഡോ.വിജയ്യുടെ വീഡിയോകൾക്കെതിരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി വീഡിയോയിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. ഫെമിനിസം എന്ന വാക്കിന്റെ അർഥമറിയാത്തവരാണ് ഫെമിനിസ്ററുകളെ അവഹേളിക്കുന്നതെന്നും ലൈക്കിനും കമന്റിനുവേണ്ടി മറ്റുള്ളവരെ അവഹേളിച്ച് അതിലൂടെ വരുമാനമുണ്ടാക്കുന്നവരോട് തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും അവർ പറഞ്ഞിരുന്നു. വീഡിയോകളെ ശക്തമായി വിമർശിച്ച ഭാഗ്യലക്ഷ്മി നിയമപരമായി തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ധൈര്യത്തിലാണ് മററുള്ളവരെ അവഹേളിക്കുന്ന വീഡിയോകളുമായി ഇത്തരക്കാർ എത്തുന്നതെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP