Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണിക്കില്ല ഈ സിനിമ ആരെയും. 'ഡാം 999' സിനിമയുടെ നിരോധനം വീണ്ടും നീട്ടി തമിഴ് നാട് സർക്കാർ..'

കാണിക്കില്ല ഈ സിനിമ ആരെയും. 'ഡാം 999' സിനിമയുടെ നിരോധനം വീണ്ടും നീട്ടി തമിഴ് നാട് സർക്കാർ..'

സ്വന്തം ലേഖകൻ

മുല്ലപ്പെരിയാർ അണക്കെട്ട് വിവാദത്തിൽപ്പെട്ട 'ഡാം 999' എന്ന സിനിമ വീണ്ടും നിരോധിച്ച് തമിഴ്‌നാട് സർക്കാർ. ഒൻപത് വർഷങ്ങൾക്കു മുൻപ്, സിനിമ ഇറങ്ങിയത് മുതൽ തമിഴ്‌നാട് ഈ ചിത്രത്തിന് നിരോധനമേർപ്പെടുത്തിയിരിക്കുകയായിരുന്നു. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ഈ ചിത്രം പ്രദർശിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ മാത്രം അനുവാദം നൽകിയിരുന്നില്ല. നിരോധനത്തിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചപ്പോഴാണ് അതു പുതുക്കിക്കൊണ്ട് സർക്കാർ വീണ്ടും ഉത്തരവ് ഇറക്കിയത്.

രണ്ടായിരത്തി പതിനൊന്നിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നത്. വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. മുല്ലപ്പെരിയാർ പ്രക്ഷോഭം ആളിപ്പടരാൻ ഇടയായത് ഈ ചിത്രം ഇറങ്ങിയതിനു ശേഷമാണ്. അതോടുകൂടി ഇന്ത്യൻ പാർലമെന്റ് തടസ്സപ്പെടുത്തുന്നത് അടക്കമുള്ള നടപടികളുമായി തമിഴ്‌നാട് മുൻപോട്ടു പോവുകയുണ്ടായി. പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക, പ്രദർശിപ്പിക്കാൻ മുന്നോട്ടുവന്ന തീയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിക്കാതെ ഇരിക്കുക, സൈബർ പോരാളികൾ വഴി കങഉയ റേറ്റിങ് ഉൾപ്പെടെ തകർക്കുക തുടങ്ങിയ ക്രൂരമായ നടപടികളും ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.

ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ഡാം 999, പിന്നീട് ഒട്ടനവധി അന്തർദേശീയ ബഹുമതികൾ ചിത്രം നേടുകയുണ്ടായി . ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് പന്ത്രണ്ട് ക്യാറ്റഗറികളിൽ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999. ഇതോടൊപ്പം, ഓസ്‌കാർ അക്കാദമി ലൈബ്രറിയിലെ 'പെർമെനന്റ് കോർ കളക്ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെടുക എന്ന അപൂർവനേട്ടവും സംവിധായകൻ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് കൈവരിക്കാൻ സാധിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ നൂറ്റി മുപ്പതോളം അന്തർദേശീയ ചലച്ചിത്രമേളകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് ഡാം 999.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP