Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു ജി സി ചട്ടം അനുസരിച്ച് ​അ​റു​പ​ത് ​വ​യ​സി​ൽ​ ​കൂ​ടാ​ത്ത ​പ്രൊ​ഫ​സ​റാ​യി​രി​ക്ക​ണം​ ​പ്രോ. വൈസ് ചാൻസിലർ; ​പ്രൊ​ഫ​സ​റ​ല്ലാ​ത്ത​ 64​ കാരനെ പ്രോ വൈസ് ചാൻസിലറായി നിയമിച്ചതാകട്ടെ യോ​ഗ്യ​ത​യു​ള്ള​ ​നി​ര​വ​ധി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ; ശ്രീ നാരായണ ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിയമനങ്ങൾ വിവാദമാകുന്നത് ഇങ്ങനെ

യു ജി സി ചട്ടം അനുസരിച്ച് ​അ​റു​പ​ത് ​വ​യ​സി​ൽ​ ​കൂ​ടാ​ത്ത ​പ്രൊ​ഫ​സ​റാ​യി​രി​ക്ക​ണം​ ​പ്രോ. വൈസ് ചാൻസിലർ; ​പ്രൊ​ഫ​സ​റ​ല്ലാ​ത്ത​ 64​ കാരനെ പ്രോ വൈസ് ചാൻസിലറായി നിയമിച്ചതാകട്ടെ യോ​ഗ്യ​ത​യു​ള്ള​ ​നി​ര​വ​ധി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ; ശ്രീ നാരായണ ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിയമനങ്ങൾ വിവാദമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല തുടങ്ങും മുമ്പ് തന്നെ വിവാ​ദത്തിൽ. ശ്രീ നാരായണ ​ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ഓപ്പണ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ, പ്രോ. വൈസ് ചാൻസിലർ നിയമനങ്ങളാണ് ഇപ്പോൾ വിവാദമാകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസിലറായി ഡോ.​മു​ബാ​റ​ക് ​പാ​ഷയേയും പ്രോ. വൈസ് ചാൻസിലറായി ഡോ. സുധീറിനെയും നിയമിക്കാൻ തീരുമാനിച്ചത്. ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പ്രോ. വിസിയെ നിയമിക്കുന്നതെന്നതാണ് പ്രധാനമായും ഉയരുന്ന ആരോപണം. യോ​ഗ്യ​ത​യു​ള്ള​ ​നി​ര​വ​ധി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് ​തു​ട​ക്ക​ത്തി​ലേ​ ​ക​ല്ലു​ക​ടി​യാ​വു​ന്ന​ ​തീ​രു​മാ​നം. ​കേ​ര​ള,​ ​ക​ലി​ക്ക​റ്റ്,​ ​എം.​ജി,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​വി​ദൂ​ര,​ ​പ്രൈ​വ​റ്റ് ​പ​ഠ​നം​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്. ​

അ​റു​പ​തു​ ​വ​യ​സി​ൽ​ ​കൂ​ടു​ത​ലു​ള്ള​വ​രെ​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യി​ ​നി​യ​മി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ത്തി​ലു​ള്ള​ത്.​ ​ആ​ദ്യ​ ​പി.​വി.​സി​യെ​ ​സ​ർ​ക്കാ​രി​ന് ​നി​യ​മി​ക്കാ​മെ​ങ്കി​ലും,​ ​നി​യ​മം​ ​മ​റി​ക​ട​ക്കാ​നാ​വി​ല്ല.​ ​അ​റു​പ​ത് ​വ​യ​സി​ൽ​ ​കൂ​ടാ​ത്ത,​ ​പ്രൊ​ഫ​സ​റാ​യി​രി​ക്ക​ണം​ ​പി.​വി.​സി​യെ​ന്നാ​ണ് ​യു.​ജി.​സി​ ​ച​ട്ടം.​ ​എ​ന്നാ​ൽ,​ ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ക​രാ​ർ​ ​നി​യ​മ​നം​ ​നേ​ടി​യ​ ​പ്രൊ​ഫ​സ​റ​ല്ലാ​ത്ത​ 64​ ​വ​യ​സു​ള്ളയാ​ളെ​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പി.​വി.​സി​ ​ത​സ്തി​ക​യി​ലേ​ക്ക് ​ നിയമിച്ചതാണ് വിവാദമായത്. ​ഈ​ ​ക​രാ​ർ​ ​ത​സ്തി​ക​ ​പ്രൊ​ഫ​സ​റു​ടേ​തി​ന് ​തു​ല്യ​മ​ല്ല.​ ​വി.​സി,​ ​പി.​വി.​സി​ ​തു​ട​ങ്ങി​യ​ ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​ത​സ്തി​ക​ക​ളി​ൽ​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​യു​ള്ള​വ​രെ​ ​നി​യ​മി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​യു.​ജി.​സി​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കി​ല്ല. ​​വി​ദൂ​ര​പ​ഠ​ന​ത്തി​ന് ​യു.​ജി.​സി​ ​അം​ഗീ​കാ​ര​മി​ല്ലെ​ങ്കി​ൽ​ ​കു​ട്ടി​ക​ൾ​ ​വ​ല​യും.​ ​നേ​ര​ത്തേ,​ ​യു.​ജി.​സി​ ​അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ​ ​നാ​ല് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​വി​ദൂ​ര​പ​ഠ​നം​ ​നി​റു​ത്തേ​ണ്ടി​വ​ന്നി​രു​ന്നു.​ ​കേ​സു​ണ്ടാ​യാ​ൽ​ ​നി​യ​മ​വി​രു​ദ്ധ​ ​നി​യ​മ​നം​ ​റ​ദ്ദാ​ക്ക​പ്പെ​ടാം.

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി നിയമിതനായ ഡോ. മുഹമ്മദ്പാഷ ഇന്ത്യയിലെ സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രിൻസിപ്പലായിരുന്ന വ്യക്തിയാണ്. 33ാം വയസ്സിൽ കോഴിക്കോട് ഫാറൂഖ് കോളേജിന്റെ പ്രിൻസിപ്പലായി നിയമിതനായ വ്യക്തിയാണ് ഡോ. മുഹമ്മദ്പാഷ. ഫാറൂഖ് കോളേജിന്റെ ഇന്ന് കാണുന്ന തരത്തിലുള്ള അക്കാദമികവും അല്ലാത്തതുമായ എല്ലാ നേട്ടങ്ങൾക്ക് പിന്നിലും ഡോ. മുബാറക് പാഷയുടെ കരങ്ങളുണ്ട്. നാകിന്റെ ഫൈവ് സ്റ്റാർ പദവി,യുജിസിയുടെ കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് ഗ്രാൻഡ്,സംസ്ഥാനത്തെ മികച്ച കോളേജിനുള്ള ആർ ശങ്കർ അവാർഡ് എന്നിവ കരസ്ഥമാക്കിയ മലബാറിലെ ആദ്യത്തെ കോളേജായി ഫാറൂഖിനെ ഉയർത്തിയത് ഡോ. മുഹമ്മദ്പാഷയുടെ പ്രവർത്തന മികവിന്റെ ഫലമായിരുന്നു. 2001-2004 കാലയളവിലെ മികച്ച പ്രവർത്തനത്തിനുള്ള മൗലാനാ അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അംഗീകാരം ലഭിച്ചതും അദ്ദേഹം ഫാറൂഖ് കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഘട്ടത്തിലാണ്. ഫാറൂഖ് കോളേജിന്റെ മുഖമുദ്രയായ ലൈബ്രറി സമുച്ഛയം ഉദ്ഘാടനം ചെയ്യാനായി മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം ഫാറൂഖ് കോളേജ് സന്ദർശിച്ചതും ഡോ. മുബാറക്ക് പാഷ പ്രിൻസിപ്പലായിരുന്ന കാലയളവിലാണ്.

ഡോ. മുബാറക് പാഷ കാലിക്കറ്റ് സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സമയത്താണ് കാലിക്കറ്റിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൗൺസിലിന്റെ പരിശോധന പൂർത്തിയാക്കിയത്. അഫിലിയേറ്റഡ് കോളേജുകളുടെ ഏകോപനം സംബന്ധിച്ച മാർഗ്ഗരേഖ ഉണ്ടാക്കിയതും അത് നടപ്പിലാക്കിയതും ഡോ.മുബാറക് പാഷ ആയിരുന്നു എന്നത് എറെ ശ്രദ്ധേയമാണ്. നാല് വർഷക്കാലത്തേക്കാണ് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറായി അദ്ദേഹത്തിന്റെ നിയമനം.നിലവിൽ ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഇംഗ്ലണ്ടിലെ ഗ്ലാസ്‌കോ- കാലിഡോണിയൻ, അമേരിക്കയിലെ വെസ്റ്റ് വെർജീനിയ, സൗത്ത് കരോലിന എന്നീ സർവകലാശാലകളുമായി അക്കാദമിക അഫിലിയേഷൻ ഉള്ള സ്ഥാപനമാണ് ഒമാനിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി.

ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന പരിചയവും, മികവും കണക്കിലെടുത്താണ് സർക്കാർ അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. വിദേശ സർവ്വകലാശാലകളുമായുള്ള ബന്ധവും, പരിചയസമ്പത്തും , വിദേശ വിദ്യാഭ്യാസ രീതികളിലുള്ള അവഗാഹവും , വൈസ് ചാൻസലർ എന്ന നിലയിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലക്ക് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിയമനത്തിലൂടെ സർക്കാർ കണക്കുകൂട്ടുന്നത്. ഡോ. എംജിഎസ് നാരായണന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയ ഡോ.മുബാറക് പാഷ നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

പ്രമുഖ അറബിക് പണ്ഡിതനും പാലക്കാട് വിക്ടോറിയ കോളേജിലെ അദ്ധ്യാപകനും ആയിരുന്ന പരേതനായ മൗലവി മുഹമ്മദ്.പി. ഇടശ്ശേരിയുടെയും കൊടുങ്ങല്ലൂർ പടിയത്ത് ബ്ലാങ്ങാച്ചാലിൽ പി.കെ. മറിയുമ്മയുടെയും മകനാണ്. ഫാറൂഖ് കോളേജിലെ നിയമ വിഭാഗം അദ്ധ്യാപിക ജാസ്മിനാണ് ഭാര്യ. മുഹമ്മദ് ഖൈസ് ജാസിർ,മുഹമ്മദ് സമീൽ ജിബ്രാൻ എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP