Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ മുഖ്യ പ്രതിപക്ഷം ബിജെപി; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ നേട്ടം പാർട്ടിക്ക് ഉണ്ടാകുമെന്ന് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലുണ്ട്; പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി  

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ ബിജെപിയാണ് മുഖ്യപ്രതിപക്ഷമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപിക്കുണ്ടാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയായായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യയ മാർഗിലെ കേന്ദ്ര ഓഫീസിൽ വെച്ച് ചൊവ്വാഴ്ചയാണ് അബ്ദുള്ളക്കുട്ടി ചുമതല ഏറ്റെടുത്തത്. ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അധ്യക്ഷനായിരുന്നു. എ.പി അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ ദേശീയ ഉപാധ്യക്ഷന്മാരാണ് ഇന്നലെ ചുമതലയേറ്റത്.

രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡെ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ അരുണ, ചുബ ആവോ എന്നിവരാണ് ചുമതലയേറ്റെടുത്ത ദേശീയ ഉപാധ്യക്ഷന്മർ.
പുതിയ ചുമലത നിർവഹിച്ച് മുന്നോട്ട് പോകാൻ തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചത്.

ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. കേരളത്തിലെയും ദക്ഷിണേന്ത്യയിൽ പൊതുവെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ബിജെപി അനുകൂല നിലപാട് ഉണ്ടെന്നും കേരളത്തിലെ പൊരുതുന്ന ബിജെപി പ്രവർത്തകർക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.സിപിഐ.എം വിട്ടാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ എത്തിയത്. എന്നാൽ കഴിഞ്ഞവർഷം കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ബിജെപിയിൽ ചേരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP