Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം ലഹരിക്കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം; ജാമ്യം കർശന ഉപാധികളോടെ; ഒരു ലക്ഷം രൂപയും കെട്ടിവെക്കാനും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനും ജാമ്യ വ്യവസ്ഥ; റിയ്‌ക്കൊപ്പം സാമുവൽ മിറാൻഡ, ദീപേഷ് എന്നിവർക്കും ജാമ്യം; റിയയുടെ സഹോദരന്റെ ജാമ്യം ഹർജി തള്ളി  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലഹരി മരുന്നു കേസിൽ നടി റിയ ചക്രബർത്തിക്ക് ജാമ്യം. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ സെപ്റ്റംബർ എട്ടിനാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്.

ഉപാധികളോടെയാണ് ബോബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പുറത്തിറങ്ങിയ ശേഷം പത്തുദിവസം തുടർച്ചയായി ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും കോടതി റിയയോട് നിർദേശിച്ചിട്ടുണ്ട്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും പറഞ്ഞിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനക്കാരായിരുന്ന ദീപേഷ് സാവന്തിനും സാമുവൽ മിറാൻഡയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

അതേസമയം, റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയുടെയും മറ്റൊരു പ്രതിയായ അബ്ദുൽ പരിഹാറിന്റെയും ജാമ്യാപേക്ഷ കോടതി നിരസിച്ചു.നേരത്തെ റിയ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക എൻ.ഡി.പി.എസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷം രൂപയുടെ ബോണ്ടിന്റെയും മറ്റ് വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം.

സെപ്റ്റംബർ എട്ടിനാണ് റിയ ചക്രബർത്തിയെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ജൂൺ 14ന് ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് കാമുകി കൂടിയായ റിയ ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

എന്നാൽ, സുശാന്ത് സിങ് മയക്കുമരുന്ന് ശീലം നിലനിർത്താനായി തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിയ ജാമ്യാപേക്ഷയിൽ പറഞ്ഞു. തനിക്കും സഹോദരനുമെതിരെ നിരന്തരമായ വേട്ടയാടലാണ് നടക്കുന്നതെന്നും റിയ പറയുന്നു.റിയയ്ക്കൊപ്പം സാമുവൽ മിറാൻഡ, ദീപേഷ് എന്നിവർക്കും മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയാണ് റിയ ജാമ്യ ബോണ്ടായി കെട്ടിവെച്ചത്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് റിയ ചക്രബർത്തി.

ഷൗവിക്കിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 20 വരെ കോടതി നീട്ടി. റിയയുടെയും ഷൗവിക് ചക്രബർത്തിയുടെയും ജാമ്യാപേക്ഷ സബ് കോടതി തള്ളിയിരുന്നു.ഇതേ തുടർന്നാണ് റിയ, ഷൗവിക്, മിറാൻഡ എന്നിവരുൾപ്പെടെ അഞ്ചു പേർ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

റിയ ചക്രബർത്തി മയക്കുമരുന്ന് കടത്തിൽ പങ്കാളിയാണെന്ന് എൻസിബി സംഘം തെളിവുകൾ സഹിതം കോടതിയെ അറിയിച്ചു.മയക്കുമരുന്ന് വിതരണം ചെയ്യാൻ സഹായിക്കുക മാത്രമല്ല, ക്രെഡിറ്റ് കാർഡുപയോഗിച്ചും നേരിട്ടും മയക്കു മരുന്നു ലോബികൾക്ക് റിയ പണം നൽകിയതിന്റെ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP