Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൊക്കേഷനിലെ സംഘട്ടന രംഗത്തിനിടെ അപകടം; പരുക്കേറ്റ നടൻ ടൊവിനോ തോമസ് ഐ.സി.യുവിൽ നിരീക്ഷണത്തിൽ; അപകടം സംഭവിച്ചത് പുതിയ ചിത്രമായ 'കള'യുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച്; പിറവത്തെ സംഘട്ടന ചിത്രീകരണത്തിനിടെ വയറ്റിനേറ്റ ചവിട്ട് പരിക്കിന് ഇടയാക്കി; കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി നടൻ; താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി പരിശോധനാ റിപ്പോർട്ട്‌

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കള സിനിമയുടെ ലൊക്കേഷനിൽ വച്ച് അപകടം. നടൻ ടൊവിനോ തോമസിന് ഗുരുതര പരിക്ക്. വയറ്റിൽ അന്തരിക രക്തസ്രാവം സംഭവിച്ചതോടെ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഘട്ടന രംഗം ചിത്രീകരണത്തിന് ഇടയിൽ താരത്തിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് താരത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് . രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കടുത്ത വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്നാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുന്നതും. മുൻപ് ഇടയ്ക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ലൊക്കേഷനിൽ സംഘട്ടന രംഗത്തിൽ താരത്തിന് പൊള്ളലേറ്റിലിരുന്നു. സാഹസികമായ രംഗം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം.

ടൊവീനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വി എസ്. ആണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലിസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. യദു പുഷ്പാകരനും രോഹിത് വിഎസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം അഖിൽ ജോർജ്. എഡിറ്റിങ് ലിവിങ്സ്റ്റൺ മാത്യു. ശബ്ദ സംവിധാനം ഡോൺ വിൻസെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബാസിദ് അൽ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കർ. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യർ എന്നിവരാണ് നിർമ്മാണം. ടൊവീനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP