Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വപ്‌നയും സന്ദീപും സരിത്തും ചേർന്നു കള്ളപ്പണ ഇടപാടു നടത്തി; മൂന്ന് പ്രതികളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞു; എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു; പ്രതികളുടെ ജാമ്യാപേക്ഷ തടയുന്നതിനായി സമർപ്പിച്ചത് 23 പേജുള്ള കുറ്റപത്രം; ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും

സ്വപ്‌നയും സന്ദീപും സരിത്തും ചേർന്നു കള്ളപ്പണ ഇടപാടു നടത്തി; മൂന്ന് പ്രതികളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞു; എൻഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു; പ്രതികളുടെ ജാമ്യാപേക്ഷ തടയുന്നതിനായി സമർപ്പിച്ചത് 23 പേജുള്ള കുറ്റപത്രം; ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമർപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടുകളേപ്പറ്റിയുള്ള അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം നൽകി. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. മൂന്നുപ്രതികളും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളുടെ ജാമ്യഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിനായാണ് 23 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് പ്രതികളും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. പ്രതികൾക്കെതിരെ വിചാരണ അടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന പ്രാഥമിക കുറ്റപത്രത്തിൽ ആവശ്യപ്പെടുന്നു.

കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ ആദ്യത്തെ മൂന്നു പ്രതികൾക്കെതിരെയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി കസ്റ്റംസ് കേസിലടക്കം പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തവണയും അത് സംഭവിക്കാതിരിക്കാനാണ് പ്രാഥമിക അന്വേഷണം പൂർത്തിക്കിയതിൽ കുറ്റപത്രം സമർപ്പിച്ചത്.

മറ്റ് മൂന്നുപ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അവർക്കെതിരെ നടപടിയുണ്ടാകുമെന്നും എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക. സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കവേയാണ് ഇഡിയുടെ തിരക്കിട്ട നീക്കം. എൻഐഎ കേസിൽ ജാമ്യം കിട്ടിയാലും എൻഫോഴ്‌സ്‌മെന്റ് കേസിൽ പ്രതികൾ പുറത്തുപോകാതിരിക്കുകയാണ് ലക്ഷ്യം.

കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP