Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്താൽ എത്ര മാസം കൊണ്ടു ഉപഭോക്താവിന് ഗുണം ലഭിക്കും? പത്ത് ലക്ഷം രൂപയുടെ പോളിസി എടുത്തിട്ടും കോഴിക്കോട് സ്വദേശിക്ക് ക്ലെയിം നിഷേധിക്കപ്പെട്ടത് പോളിസി എടുത്തിട്ടു ഒരു മാസമേ ആയുള്ളൂ എന്ന കാരണത്താൽ; സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെതിരെ പരാതി നൽകിയത് ടോമി കൂരാച്ചുണ്ട്; ബാക്ക് പെയിൻ ചികിത്സക്ക് ക്ലെയിം ചെയ്തതിനാലാണ് പണം ലഭിക്കാത്തതെന്ന് സ്റ്റാർ ഹെൽത്തിന്റെ വിശദീകരണം

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്താൽ എത്ര മാസം കൊണ്ടു ഉപഭോക്താവിന് ഗുണം ലഭിക്കും? പത്ത് ലക്ഷം രൂപയുടെ പോളിസി എടുത്തിട്ടും കോഴിക്കോട് സ്വദേശിക്ക് ക്ലെയിം നിഷേധിക്കപ്പെട്ടത് പോളിസി എടുത്തിട്ടു ഒരു മാസമേ ആയുള്ളൂ എന്ന കാരണത്താൽ; സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെതിരെ പരാതി നൽകിയത് ടോമി കൂരാച്ചുണ്ട്; ബാക്ക് പെയിൻ ചികിത്സക്ക് ക്ലെയിം ചെയ്തതിനാലാണ് പണം ലഭിക്കാത്തതെന്ന് സ്റ്റാർ ഹെൽത്തിന്റെ വിശദീകരണം

എം മനോജ് കുമാർ

കോഴിക്കോട്: അനാവശ്യ തടസവാദങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിമുകൾ നിഷേധിക്കുന്നത് ഇൻഷൂറൻസ് കമ്പനികളുടെ പതിവ് പരിപാടിയാണ്. ഇൻഷൂറൻസ് പോളിസി കൈവശമുണ്ടെങ്കിലും ക്ലൈം നിരസിക്കപ്പെടുന്നത് പല കാരണങ്ങളാലാകും. ഒട്ടനവധി ചതിക്കുഴികളാണ് ആരോഗ്യ ഇൻഷൂറൻസിൽ ചേർന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത്. സർജറിയിൽ തുക ലഭിക്കാതിരിക്കുക. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത് ഡിസ്ചാർജ് ചെയ്യുന്ന വേളയിൽ ഈ രോഗം ക്ലെയിമിന്റെ പരിധിയിൽ വരില്ല എന്ന് പറഞ്ഞു ക്ലൈം നിഷേധിക്കുക. തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങൾ ഉപഭോക്താവിനെ കാത്തിരിക്കുന്നുണ്ട്. ഏതൊക്കെ രോഗങ്ങൾക്ക്, സർജറികൾക്ക് പരിരക്ഷ കിട്ടും എന്നും പോളിസിയിൽ ചേർന്ന് എത്ര കാലം കഴിഞ്ഞാലാണ് പരിരക്ഷയ്ക്ക് അർഹത വരുന്നത് എന്നൊക്കെ ചുഴിഞ്ഞു ചോദിച്ച് മനസിലാക്കിയില്ലെങ്കിൽ വൻ തുകയുടെ പോളിസി കയ്യിലുണ്ടായിട്ടും ഫലം ലഭിച്ചെന്നു വരില്ല. ഈ രീതിയിൽ ഒരു പരാതിയാണ് കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്നും വന്നിരിക്കുന്നത്.

പോളിസി എടുത്തിട്ടു ഒരു മാസം കഴിഞ്ഞതേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ രംഗത്തെ പ്രമുഖ ഇൻഷൂറൻസ് ഏജൻസിയായ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഉപഭോക്താവിന് നിഷേധിച്ചത്. പത്ത് ലക്ഷം രൂപയുടെ പോളിസി കയ്യിലുണ്ടായിട്ടും ക്ലൈം നിഷേധിക്കപ്പെട്ട അനുഭവമാണ് പോളിസി ഉടമയ്ക്ക് വന്നത്. ആരോഗ്യ ഇൻഷൂറൻസ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് കൂരാച്ചുണ്ടിൽ വന്ന പ്രശ്‌നം ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. കൂരാച്ചുണ്ട് സ്വദേശി ടോമിയാണ് പരാതിയുമായി കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെതിരെയാണ് ടോമി കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പത്ത് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പോളിസിയിൽ മകനെയും ഭാര്യയെയും ചേർത്തിട്ടും അവിചാരിതമായി മകന് വേണ്ടി വന്ന സർജറിയിൽ ഒരു ലക്ഷത്തോളം രൂപ സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വന്നു എന്നാണ് ടോമിയുടെ പരാതി.

18516 രൂപയാണ് ഒരു വർഷത്തെ പ്രീമിയമായി ടോമി മകനും കുടുംബത്തിനും വേണ്ടി അടച്ചത്. പക്ഷെ ഒരു സർജറി വേണ്ടി വന്നപ്പോൾ തുക കയ്യിൽ നിന്നും നൽകേണ്ടി വന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചു. ഒരു വർഷത്തേക്ക് എല്ലാവിധ ഇൻഷൂറൻസ് പരിരക്ഷയും ലഭ്യമാകുമെന്ന് പറഞ്ഞു പോളിസിയിൽ ചേർത്ത സ്റ്റാർ ഹെൽത്ത് ഒരു സർജറി വന്ന സമയത്ത് കൈയൊഴിഞ്ഞു എന്നാണ് പരാതിയിൽ പറയുന്നത്. പോളിസിക്ക് ഒരു മാസം കാലയളവ് മാത്രമാണ് ആയത്. അതിനാൽ പോളിസി നൽകാൻ കഴിയില്ലെന്ന് സ്റ്റാർ ഹെൽത്ത് മറുനാടനോട് പറഞ്ഞത്. എന്നാൽ ഈ കാര്യം ടോമി നിഷേധിക്കുകയാണ്. സ്റ്റാർ ഹെൽത്ത് ഏജന്റുമാർ തന്റെ അടുത്തേക്ക് വന്നാണ് പോളിസി ചേർപ്പിച്ചത്. താൻ അവരെ തിരഞ്ഞു പോയതല്ല. മകന് പോളിസി വേണം എന്ന് പറഞ്ഞില്ല.

സ്റ്റാർ ഹെൽത്ത് ഏജന്റായ ലൗലി വീട്ടിൽ വന്നു ആദ്യം എനിക്കും എന്റെ ഭാര്യയ്ക്കും പോളിസി എടുത്ത് തന്നെ. രണ്ടു വർഷമായി ആ പോളിസി അടയ്ക്കുന്നുണ്ട്. ഒരു രൂപ പോലും അതിന്റെ ക്ലെയിമിന് പോയിട്ടില്ല. അത് കഴിഞ്ഞു മകളെയും അവർ പോളിസിയിൽ ചേർപ്പിച്ചു. പിന്നീട് വന്നു അവരുടെ ക്വാട്ട തികയ്ക്കണം. അതിനു വേറെ ആർക്കെങ്കിലും കൂടി പോളിസി നൽകാൻ കഴിയുമോ എന്ന് ചോദിച്ചപ്പൊഴാണ് സിങ്കപ്പൂരിലെ മകന്റെ കാര്യം പറയുകയും അവനെയും കുടുബത്തെയും പോളിസിയിൽ ചേർത്തത്. അവിചാരിതമായി സർജറി വേണ്ടി വന്നപ്പോൾ ഒരു മാസം ആയതേയുള്ളൂ എന്ന് പറഞ്ഞു പരിരക്ഷ നൽകിയില്ല. തനിക്ക് സ്റ്റാർ ഹെൽത്ത് എജന്ടുമാരിൽ നിന്നും അനുഭവിക്കേണ്ടി വന്നത് കയ്‌പ്പ് നിറഞ്ഞ അനുഭവവും. ഒരു ലക്ഷത്തോളം രൂപ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് സ്വന്തം കയ്യിൽ നിന്നും നൽകി. പിന്നെ എന്തിനാണ് ഈ ഇൻഷൂറൻസ് പരിരക്ഷ എന്നാണ് ടോമി ചോദിക്കുന്നത്.

കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് കൂടാതെ കൺസ്യൂമർ കോടതിയിലും പരാതി നൽകുവാൻ ഒരുങ്ങുകയാണ് ടോമി. ഈ വാർത്ത നിങ്ങൾ നൽകണം. ഇത് സ്റ്റാർ ഹെൽത്ത് പോലുള്ള പോളിസിയിൽ ചേർന്നവർക്ക് സഹായകരമാകും. ഏജന്റുമാർ ക്വാട്ട തികയ്ക്കാൻ എന്നൊക്കെ പറഞ്ഞു ആളുകളെ ചേർക്കും. പക്ഷെ പല പ്രശ്‌നങ്ങളും ഇതിൽ കാണും. അതവർ മറച്ച് വയ്ക്കും. നമുക്ക് ഒരാവശ്യത്തിനു ആശുപത്രിയിൽ പോകേണ്ടി വന്നാൽ ക്ലൈം ലഭിക്കില്ല. സ്വന്തം കയ്യിൽ നിന്ന് പണം നൽകേണ്ടി വരും. ഇവരുടെ കയ്പ് നിറഞ്ഞ അനുഭവവും നേരിടേണ്ടി വരും. അതുകൊണ്ട് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ ചേരുന്നവർ ശ്രദ്ധിച്ച് ചേരുക. എല്ലാ കാര്യങ്ങളും അന്വേഷിച്ച് മനസിലാക്കി മാത്രം ചേരുക. അല്ലെങ്കിൽ നമ്മുടെ കയ്യിൽ നിന്നും പണം പോവും. പോളിസി ലഭിക്കുകയും ഇല്ല-ടോമി മറുനാടനോട് പറഞ്ഞു. ഇൻഷൂറൻസ് നിഷേധിക്കപ്പെട്ട അനുഭവം ടോമി പറഞ്ഞത് ഇങ്ങനെ:

ഇൻഷൂറൻസ് കഥ ടോമി പറയുന്നത് ഇങ്ങനെ:

എന്റെ വീടിനു അടുത്തുള്ള ലൗലി ജോസഫാണ് എന്നെക്കൊണ്ട് ആരോഗ്യ ഇൻഷൂറൻസ് എടുപ്പിച്ചത്. രണ്ടു വർഷം മുൻപാണ് ഇൻഷൂറൻസ് എടുപ്പിച്ചത്. എനിക്കും ഭാര്യയ്ക്കും വേണ്ടിയായിരുന്നു അത്. രണ്ടു വര്ഷം കൊണ്ട് 52000 രൂപ അടച്ചു. . മൂന്നു പേരെ കൂടി ഇൻഷൂറൻസിൽ ചേർത്ത് തരാമോ എന്നാണ് ചോദിച്ചത്. അപ്പോൾ എന്റെ മോളുടെ കുട്ടികൾ ഉണ്ടായിരുന്നു ഇവിടെ. അവരെ ചേർത്തു കൊള്ളാൻ ഞാൻ പറഞ്ഞു. എനിക്ക് ടാർജറ്റ് തികയ്‌ക്കേണ്ട ആവശ്യമുണ്ട്. അതിനാൽ കുറച്ചു പേർ കൂടി ഹെൽത്ത് ഇൻഷൂറൻസിൽ ചേർത്ത് തരണം എന്ന് പറഞ്ഞു. രണ്ടു കുട്ടികളും എന്റെ മോളെയുമാണ് ആ ഇൻഷൂറൻസിൽ ഞാൻ ചേർത്തത്. കഴിഞ്ഞ മാസം ഇതേ ലൗലി എന്റെ അടുത്ത് വന്നു ഒരാളെകൂടി കിട്ടുമോ എന്ന് ചോദിച്ചു. ഇനി ചേർക്കാനുള്ളത് എന്റെ മകന്റെ പേരിലാണ്. അവൻ സിംഗപ്പൂരാണ്. ഈ മാസം വരുമെന്ന് ഞാൻ പറഞ്ഞു. അവനും അവന്റെ ഭാര്യയ്ക്കും ഇൻഷൂറൻസ് ചേർക്കാം എന്ന് പറഞ്ഞു. കഴിഞ്ഞ വർഷമാണ് അവരുടെ വിവാഹം കഴിഞ്ഞത്. മകനും ഭാര്യയ്ക്കും കൂടി ഇൻഷൂറൻസ് എടുക്കാം എന്ന് പറഞ്ഞു. പത്ത് ലക്ഷം രൂപ കവറേജ് ഉണ്ട് എന്ന് പറഞ്ഞു. പിഎം.സന്തോഷ് എന്ന ആളുടെ അക്കൗണ്ട് നമ്പറിലേക്ക് കാഷ് ഇടണം എന്ന് പറഞ്ഞു.

അങ്ങനെയാണ് സ്റ്റാർ ഹെൽത്തിന്റെ പോളിസിയിൽ മകനെ കൂടി ചേർത്തത്. പത്ത് ലക്ഷം രൂപയുടെ കവറേജ് ആണ് എല്ലാവിധ ബെനിഫിറ്റും കിട്ടും എന്ന് പറഞ്ഞു. അങ്ങനെ മകനെയും ഭാര്യയെയും കൂടി പോളിസിയിൽ ചേർത്തു. മകൻ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ ക്വാറന്റൈനിൽ ആയി. ഈ സമയത്ത് മകന്റെ പുറത്ത് നീര് വന്നു. അത് ഡോക്ടറെ കാണിച്ചപ്പോൾ ഞരമ്പ് ഡിസ്‌കിന്റെ എടുത്ത് തട്ടുന്നതാണ് ഇതാണ് നീരിന്റെ കാരണം എന്ന് പറഞ്ഞു. ചെറിയ സർജറി വഴി ഇത് മാറ്റാം എന്ന് പറഞ്ഞു. അത് ചെയ്യാം എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. ഇൻഷൂറൻസ് ഉണ്ടോ എന്ന് ചോദിച്ചു. സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. പേപ്പർ എല്ലാം ആശുപത്രിയിൽ കൊടുത്തിട്ട് പോകാൻ പറഞ്ഞു. ബേബി മെമോറിയൽ ആശുപത്രിയിലായിരുന്നു സർജറി തീരുമാനിച്ചത്. അവർ ഒരു ഫോം തന്നു. ഞങ്ങൾ അത് ഫിൽ ചെയ്ത് നൽകി. ഞങ്ങൾ പിറ്റേന്ന് അഡ്‌മിറ്റ് ആയി. അപ്പോൾ ഈ സന്തോഷ് ഫോൺ ചെയ്ത് എന്നോടു പറഞ്ഞു നിങ്ങളുടെ മകൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആയിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്നു ഞാൻ മറുപടി നൽകി.

നിങ്ങൾക്ക് ഇൻഷൂറൻസ് ലഭിക്കില്ല എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ ഈ സർജറിക്ക് പോളിസി എടുത്ത് രണ്ടു വര്ഷം കഴിയണം എന്നാണ് മറുപടി നൽകിയത്. ഒരു കൊല്ലത്തെ പോളിസിയാണ് എടുത്തത്. ആ പോളിസിക്ക് എങ്ങനെയാണ് രണ്ടു വര്ഷം കഴിഞ്ഞുമാത്രം ഇൻഷൂറൻസ് എന്നാണ് ഞാൻ ചോദിച്ചത്. നിങ്ങൾ ഞാൻ പറയുന്നത് കേട്ടാൽ മതി എന്നാണ് സന്തോഷ് പറഞ്ഞത്. നിങ്ങൾ ഈ പറയുന്നത് ന്യായമാണോ എന്ന് ഞാൻ തിരികെ ചോദിച്ചു. പോളിസി എടുത്ത് രണ്ടു വർഷം കഴിഞ്ഞു മാത്രം ഇൻഷൂറൻസ് എന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല. ഇത് ആദ്യം എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ഞാൻ തിരികെ ചോദിച്ചു. ഞാൻ പറയുന്നത് കേട്ടാൽ മതി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. എനിക്ക് എന്ത് ചെയ്യാൻ കഴിയും. ഞാൻ ഫോൺ വെച്ചു. ഞാൻ ഫെയ്‌സ് ബുക്കിൽ ഈ കാര്യം രേഖപ്പെടുത്തും. അറിയിക്കാൻ ഉള്ളവരെ അറിയിക്കും എന്നും പറഞ്ഞു. നിങ്ങൾ ഒരു വർഷത്തെ പോളിസി എടുത്തിട്ടു.... എന്നൊക്കെ പറഞ്ഞിട്ട് എന്നെ രണ്ടു ഭയപ്പെടുത്തൽ... ആശുപത്രിയിൽ ആയതിനാൽ ഞാൻ ഒന്നും പറഞ്ഞില്ല. സർജറിക്ക് ഒരു ലക്ഷം രൂപയായി. ആ തുക സ്വന്തം കയ്യിൽ നിന്നും അടച്ചു.

പത്ത് ലക്ഷം രൂപയുടെ പോളിസി കയ്യിലുണ്ടായിട്ടാണ് ഒരു ലക്ഷം രൂപ കയ്യിൽ നിന്നും എടുത്ത് അടയ്‌ക്കേണ്ടി വന്നത്. കഴിഞ്ഞ ആഴ്ചയിലാണ് സർജറി നടന്നത്. രണ്ടു വർഷം പോളിസി അടയ്ക്കണം. എന്നിട്ടേ ഈ രീതിയിലുള്ള സർജറിക്ക് തുക അനുവദിക്കാൻ കഴിയൂ എന്നാണ് സന്തോഷ് പറഞ്ഞത്. വിവിധ സ്‌കീമുകളിൽ എനിക്കും ഭാര്യയ്ക്കും മകൾക്കും കുട്ടിക്കും മകനും ഭാര്യയ്ക്കുമായി വിവിധ പോളിസികളിൽ എൺപതിനായിരം രൂപയോളം ഞാൻ നൽകി കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത പോളിസികളിൽ ആയാണ് ഇവർക്ക് ഞാൻ അത് നൽകിയത്. അത് രണ്ടു വർഷത്തോളമായി. ഞങ്ങൾ ഒരു രൂപപോലും പോളിസിയുടെ പേരിൽ വാങ്ങിയിട്ടില്ല. മകന്റെ പോളിസി ഒരു മാസം ആയിട്ടെയുള്ളൂ. പോളിസി ചേർന്ന ശേഷമാണ് അവനു അസുഖം വന്നത്. അത് മുൻകൂട്ടി ഉണ്ടായിരുന്ന അസുഖമല്ല. പുറത്ത് നീർക്കെട്ടു ആണ് വന്നത്. അതിനാണ് സർജറി ചെയ്തത്. ആ സർജറിക്ക് പോളിസി കവറേജ് തരേണ്ടതായിരുന്നു. പത്ത് ലക്ഷം രൂപയുടെ പോളിസി എടുത്ത് പറ്റിക്കുകയാണ് സ്റ്റാർ ഹെൽത്ത് ചെയ്തത്. ഇതൊന്നും അവർ ആദ്യം പറഞ്ഞില്ല. ഞാൻ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്:

എന്റെ മകന്റെ പേരിൽ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൽ നിന്നും അവരുടെ ഏജന്റായ ലൗലി ജോർജ്, സന്തോഷ് കുമാർ എന്നിവർ വഴി പത്ത് ലക്ഷം രൂപയുടെ പോളിസി എടുക്കുകയുണ്ടായി. 10 ലക്ഷം ക്ലൈം കിട്ടും എന്നെ തെറ്റിദ്ധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചത്. ഒരു വർഷത്തെ പോളിസി തുകയായ 18516 രൂപ സന്തോഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് അടച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസം 18 നു ആണ് പോളിസി തുക അടച്ചത്. നിർഭാഗ്യവശാൽ സെപ്റ്റംബർ മാസം 22 നു എന്റെ മകൻ ബേബി മെമോറിയൽ ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടി വന്നു. ഡോക്ടർമാർ എമർജൻസിയായി ഒരു ഓപ്പറേഷൻ നിർദ്ദേശിച്ചു. ആശുപത്രിയിലെ സ്റ്റാർ ഹെൽത്ത് ഓഫീസിൽ അറിയിച്ചു. എന്നാൽ ഒരു വർഷത്തേക്ക് എല്ലാ വിധ ക്ലൈമുകളും ഓഫർ ചെയ്ത സ്റ്റാർ ഹെൽത്ത് എന്നാൽ സർജറി സമയത്ത് ക്ലൈം നിരാകരിക്കുകയും ക്ലൈമിന് അർഹതയില്ല എന്ന് അറിയിക്കുകയും ചെയ്തു. ഏജന്റുമാരെ വിശ്വസിച്ചാണ് സ്റ്റാർ ഹെലത്തിൽ പണം അടച്ചത്. സ്റ്റാർ ഹെൽത്ത് എന്നെ വഞ്ചിക്കുകയും മാനസികമായി തകർക്കുകയും ചെയ്തു. എനിക്കുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ഉചിതമായ പരിഹാരം നൽകണം. സ്റ്റാർ ഹെൽത്ത് പോളിസി അടക്കമുള്ള രേഖകൾ ഒപ്പം വയ്ക്കുന്നു.

സ്റ്റാർ ഹെൽത്ത് എജന്റ്‌റ് സന്തോഷിന്റെ വിശദീകരണം:

ഓഗസ്റ്റ് മാസമാണ് സ്റ്റാർ ഹെൽത്ത് പോളിസി ടോമി എടുക്കുന്നത്. സിംഗപ്പൂരിലുള്ള മകന് വേണ്ടിയാണ് പോളിസി എടുക്കുന്നത്. പോളിസികൾക്ക് അതിന്റേതായ കണ്ടീഷൻസ് ഉണ്ട്. പോളിസി എടുത്ത് ഒരു മാസവും ഒരു ദിവസവും മാത്രെമേ ആയിട്ടുള്ളൂ. സിംഗപ്പൂരിൽ നിന്ന് വന്ന ശേഷം ബാക്ക് പെയിൻ ആണ് മകന് വന്നത്. ഓർത്തോ സംബന്ധമായ പ്രശ്‌നമാണ് വന്നത്. ഒരു നീർക്കെട്ട് വന്നത്. പോളിസി എടുത്ത് രണ്ടു വർഷത്തേക്ക് ജോയിന്റ് പെയിൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഒരു ക്ലൈമും നൽകില്ല. ജോയിന്റ് പെയിൻ, ജോയിന്റ് നീർക്കെട്ട്, സ്റ്റോൺ, പൈൽസ്, കാറ്ററാക്റ്റ് സർജറി ഇതുപോലുള്ള സംഭവങ്ങൾക്ക് ഒന്നും ഈ കാലയളവിൽ പോളിസി ലഭിക്കില്ല. പോളിസി എടുത്തിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. പോളിസി ഡ്രാഫ്റ്റ് ചെയ്യുന്ന സമയത്ത് ഇത് പറഞ്ഞതാണ്. ഇന്നയിന്ന രോഗങ്ങൾക്ക് പോളിസി കിട്ടും ഇന്നയിന്ന കാര്യങ്ങൾക്ക് ലഭിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. മെയിൽ വഴി പോളിസി അയച്ച് നൽകിയിട്ടുണ്ട്.

പോളിസി എടുത്ത് മുപ്പത്തി രണ്ടാമത് ദിവസം ക്ലെയിമിന് പോയി. ഒരു കമ്പനിയും ഈ കാലയളവിൽ ക്ലൈം നൽകില്ല. ജോയിന്റ് പെയിൻ മനസിലാക്കി സർജറിയുടെ ആവശ്യം തിരിച്ചറിഞ്ഞാണ് അവർ പോളിസി എടുത്തത് എന്ന് ഞങ്ങൾക്ക് സംശയം തോന്നാം. പോളിസി എടുത്ത് ഒരു മാസത്തിനുള്ളിൽ ആണ് ഈ കാലയളവിൽ ക്ലൈം നൽകാൻ കഴിയാത്ത സർജറിക്ക് അവർ പോകുന്നത്. ഇതും മനസിലാക്കണം. പോളിസി എടുത്ത് മുപ്പത് ദിവസത്തിനു ശേഷം കാൻസർ വന്നയാളിനു ക്ലൈം ഞങ്ങൾ നൽകിയിട്ടുണ്ട്. ഹൃദയ സർജറി വന്നയാൾക്ക് ക്ലൈം വാങ്ങി നൽകിയിട്ടുണ്ട്. മേജർ അപകടങ്ങൾക്ക് ക്ലൈം നൽകിയിട്ടുണ്ട്. ടോമി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചു. പാർട്ടികളെക്കൊണ്ട് വിളിപ്പിച്ചു. അവർക്ക് കൺസ്യൂമർ കോർട്ടിൽ പോകാം. പോളിസിയുടെ പണം തിരികെ നൽകാൻ ആവശ്യപ്പെടാം. ഇതൊന്നും ചെയ്യാതെ പൊലീസിൽ പരാതിപ്പെടാം. അതൊന്നും ചെയ്തില്ല-സന്തോഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP