Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. ഗിരീഷിനെ വി.എച്ച്.എസ്.ഇ വെബ്ബിനാറിൽ പങ്കെടുക്കാൻ അനുവദിച്ചത് പീഡന കേസ് തെളിയിക്കപ്പെടാത്തതു കൊണ്ട്; നിലവിൽ കുറ്റം തെളിയാത്തതിനാൽ ഗിരീഷിനെ ക്ലാസ് നയിക്കാൻ വിളിച്ചതിൽ തെറ്റൊന്നുമില്ല; കഴിഞ്ഞ വർഷം 60 സ്‌ക്കൂളുകളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ ഗിരീഷ് പോയിരുന്നു; പോക്‌സോ കേസ് പ്രതിക്കായി വിചിത്ര വിശദീകരണവുമായി ലയൺസ് ക്ലബ്ബ്; വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു; പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അന്വേഷിക്കും

ഡോ. ഗിരീഷിനെ വി.എച്ച്.എസ്.ഇ വെബ്ബിനാറിൽ പങ്കെടുക്കാൻ അനുവദിച്ചത് പീഡന കേസ് തെളിയിക്കപ്പെടാത്തതു കൊണ്ട്; നിലവിൽ കുറ്റം തെളിയാത്തതിനാൽ ഗിരീഷിനെ ക്ലാസ് നയിക്കാൻ വിളിച്ചതിൽ തെറ്റൊന്നുമില്ല; കഴിഞ്ഞ വർഷം 60 സ്‌ക്കൂളുകളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ ഗിരീഷ് പോയിരുന്നു; പോക്‌സോ കേസ് പ്രതിക്കായി വിചിത്ര വിശദീകരണവുമായി ലയൺസ് ക്ലബ്ബ്; വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു; പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ അന്വേഷിക്കും

ആർ പീയൂഷ്

തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയായ ഡോക്ടർ വി.എച്ച്.എസ്.ഇ കുട്ടികൾക്ക് വെബിനാർ നടത്തിയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ലയൺസ് ക്ലബ്ബ്. പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാലാണ് ക്ലാസ് എടുക്കാൻ അനുവദിച്ചതെന്ന് ലയൺസ് ക്ലബ്ബ് ചെയർമാനും ഡിസ്ട്രിക്ട് ഗവർണറുമായ വി. പരമേശ്വരൻ കുട്ടി മറുനാടനോട് പറഞ്ഞു. പീഡനക്കേസിൽ കുറ്റാരോപിതൻ മാത്രമാണ് ഗിരീഷ്. കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയുമാണ്. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചെങ്കിൽ മാത്രമേ കുറ്റവാളിയാകൂ.

നിലവിൽ കുറ്റം തെളിയാത്തതിനാൽ ഗിരീഷിനെ ക്ലാസ് നയിക്കാൻ വിളിച്ചതിൽ തെറ്റൊന്നുമില്ലെന്നും പരമേശ്വരൻ പറയുന്നു. കഴിഞ്ഞ വർഷം 60 സ്‌ക്കൂളുകളിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുക്കാൻ ഗിരീഷ് പോയിരുന്നു. കോവിഡായതിനാൽ ഓൺലൈൻ വഴി ഇക്കൊല്ലം നടത്തി. ലയൺസ് ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൗജന്യമായാണ് ഇതെല്ലാം നടത്തുന്നത്. ലയൺസ് ക്ലബ്ബ് മെമ്പർ കൂടിയായ ഗിരീഷ് മികച്ച കൗൺസിലിങ് സൈക്കോളജിസ്റ്റ് കൂടിയായതിനാലാണ് വെബിനാർ നടത്താൻ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിമുതൽ 6 മണിവരെയാണ് ഗിരീഷ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 389 വി.എച്ച.എസ്.ഇ സ്‌ക്കൂളുകൾക്ക് വെബിനാർ നടത്തിയത്. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക പിരിമുറുക്കം എന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ക്ലാസ്. പോക്സോ കേസിൽ പ്രതിയായ ഗിരീഷിനെ ക്ലാസ് നയിക്കാൻ ചുമതലപ്പെടുത്തിയതിനെതിരെ വൻ പ്രതിഷേധമാണുയർന്നത്. ഒരേ തരത്തിലുള്ള രണ്ട് പീഡനക്കേസിൽ കുറ്റാരോപിതനായി വിചാരണ നേരിടുന്നയാളാണ് ഇയാൾ. ക്രിമിനൽ പശ്ചാത്തലമുള്ളയാളെ കുട്ടികൾക്ക് ക്ലാസെടുക്കാൻ നിയാഗിച്ചത് വൻ വീഴ്‌ച്ചയാണെന്നും ആക്ഷേപം ഉയരുകയാണ്. ഇതിനിടയിൽ വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഗിരീഷ്. 2017 ഓഗസ്റ്റിലാണ് 13 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആദ്യ പരാതിയിൽ ഗിരീഷിനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തത്. കുട്ടിയുടെ പഠനവൈകല്യം പരിഹരിക്കാനായി കൗൺസലിങ്ങിനാണ് മാതാപിതാക്കൾ ഡോ. ഗിരീഷിനെ സമീപിച്ചത്. മാതാപിതാക്കളോട് ആദ്യം സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തേക്കു വിളിപ്പിക്കുകയായിരുന്നു. കൗൺസിലിങ്ങിന് ശേഷം ഡോക്ടറുടെ മുറിയിൽ നിന്ന് പുറത്തുവന്ന കുട്ടി വല്ലാതിരിക്കുന്ന കണ്ടാണ് മാതാപിതാക്കൾ കാര്യം തിരക്കിയത്.

സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തതായി കുട്ടി പറഞ്ഞു. മാതാപിതാക്കൾ ഉടൻതന്നെ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ കേസ് തമ്പാനൂർ പൊലീസിനു നൽകി. അവിടെ നിന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്കു പരാതി കൈമാറുകയായിരുന്നു. എന്നാൽ ഈ കേസിൽ ഒളിവിൽ പോയ ഇയാൾ ഉന്നത സ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കുകയും ജാമ്യം നേടുകയുമായിരുന്നു.

പിന്നീട് 2019 ഫെബ്രുവരിയിൽ ഏട്ടാംക്ലാസ് വിദ്യാർത്ഥിയെ ഇതേ രീതിയിൽ പീഡിപ്പിക്കുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനാവുന്നില്ലെന്ന പ്രശ്നത്തെ തുടർന്ന് ഗിരീഷിന്റെ ക്ലിനിക്കിൽ കൗൺസിലിങ്ങിനായെത്തിയതായിരുന്നു വിദ്യാർത്ഥി. ഇവിടെ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് മെഡിക്കൽ കോളജിൽ മറ്റൊരു ഡോക്ടറുടെ സമീപത്ത് ചികിത്സക്കെത്തിയപ്പോൾ കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നി നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്.

ഉടൻ തന്നെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യുകയുംകോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഈ രണ്ടു കേസുകളിലും വിചാരണ തുടരുന്നതിനിടയിലാണ് ഇയാൾ കുട്ടികൾക്ക് വെബിനാർ നടത്തിയത്. ഇയാൾക്കെതിരെ നിരവധികുട്ടികൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പൊലീസിൽ ആരും പരാതി നൽകിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP