Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡി.ജി.പി മുതൽ എസ്‌ഐ വരെ, ഡ്യൂപ്ലിക്കേറ്റുകൾ ഫേസ്‌ബുക്കിലുണ്ട്. ജാഗ്രതൈ! പൊലീസിന്റെ പേരിൽ പണം തട്ടാൻ ഇതസംസ്ഥാന ഓൺലൈൻ കള്ളന്മാർ; പി. വിജയൻ ഐ.പിഎസിന്റെ പേരിൽ ഒടുവിലത്തെ തട്ടിപ്പ് നടന്നതോടെ വ്യാജ അക്കൗണ്ടുകൾ പൂട്ടാനുറച്ച് പൊലീസ്; ഒരുമാസത്തിനുള്ളിൽ സൈബർ സെല്ലിന് ലഭിച്ചത് നിരവധി പരാതികൾ; വാരന്തപള്ളി എസ്‌ഐയുടെ പേരിൽ തട്ടിച്ചത് 8,000 രൂപ; ഡി.വൈ.എസ്‌പിയുടെ വ്യാജ അക്കൗണ്ട് വഴിയും തട്ടിപ്പ്; സമഗ്ര അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡി.ജി.പി മുതൽ എസ്‌ഐ വരെ, ഡ്യൂപ്ലിക്കേറ്റുകൾ ഫേസ്‌ബുക്കിലുണ്ട്. ജാഗ്രതൈ!. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വഴി പണം തട്ടുന്ന സംഘം കേരളത്തിൽ വ്യാപകമാകുന്നു. കള്ളന്റെ കളി പൊലീസിനോട് ആയതോടെ രണ്ടും കൽപിച്ച് തുറന്ന പൊരിനാണ് പൊലീസ് സേനയും. ഡിജിപിയും ഐജിമാരും തുടങ്ങി ഡിെവെഎസ്‌പിമാരുടെ അടക്കം പേരുകളിലാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നത്. രാജസ്ഥാൻ, ഒഡീഷ കേന്ദ്രമായുള്ള സംഘങ്ങളാണ് തട്ടിപ്പിനു പിന്നിൽ. പൊലീസ് ഉന്നതരുടെ അക്കൗണ്ടിലൂടെ പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ്.

ഋഷിരാജ് സിങ്ങിന്റെയും പി.വിജയന്റെയും ജി.ലക്ഷ്മണയുടെയും പേരിൽ വരെ അക്കൗണ്ട് ഉണ്ട്. ആലുവ നർകോട്ടിക് കൺട്രോൾ ഡിവൈ. എസ്‌പി യുടെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. നടത്തിയചത് വാർത്തയായിരുന്നു. ഡി.വൈ.എസ്‌പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയത്. പരാതിയെ തുടർന്ന് സൈബർ സെൽ അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് നിരവധി പരാതികൾ എത്തിയത്.

ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോകളുമായാണ് ഡിവൈ.എസ്‌പി മധു ബാബു രാഘവിന്റെ വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈൽ തട്ടിപ്പുകാർ ഒരുക്കിയത്. പിന്നാലെ ഡിവൈഎസ്‌പിയുടെ നിലവിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിലെ സമ്പന്നർക്കും പ്രൊഫഷണലുകൾക്കും സൗഹൃദംതേടി മെസേജും കിട്ടി. ഇതിൽ 100 ഓളം പേർ സൗഹൃദം പങ്കിട്ടു.

പുതിയ ഫേസ്‌ബുക്ക് അക്കൗണ്ടിൽനിന്ന് ലഭിച്ച സൗഹൃദ സന്ദേശത്തെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ടുള്ള വിവരം ഡി.വൈ.എസ്‌പി മധു ബാബു അറിയുന്നത്. വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തട്ടിപ്പ് ശ്രദ്ധയിൽപെട്ടതിനാൽ ആരുടെയും പണം നഷ്ടപ്പെട്ടില്ല. വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസിന് എട്ടു മാസത്തിനുള്ളിൽ ലഭിച്ചത് ഇരുന്നൂറ്റി അമ്പതോളം പരാതികളാണ്.യഥാർത്ഥ അക്കൗണ്ടിൽനിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് ഒറിജിനലിനെ വെല്ലുന്ന വ്യാജ അക്കൗണ്ടുകളാണ് തയാറാക്കുന്നത്.

സമാന രീതിയിൽ വരന്തരപ്പിള്ളി എസ്‌ഐ. ഐ.സി. ചിത്തരഞ്ജന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത് കഴിഞ്ഞ മാസം ആദ്യമാണ്. അക്കൗണ്ട് ഉണ്ടാക്കിയയാൾ അമ്മയ്ക്ക് സുഖമില്ലെന്നും അത്യാവശ്യ ആശുപത്രിച്ചെലവിനെന്നും പറഞ്ഞാണ് എസ്‌ഐയുടെ ഫ്രണ്ട് ലിസ്റ്റിലുള്ള സന്ദീപ് എന്ന വ്യക്തിയോട് പണം ആവശ്യപ്പെട്ടത്.

ഇദ്ദേഹം 'ഗൂഗിൾ പേ' വഴി എഫ്.ബി. അക്കൗണ്ടിലെ ഫോൺ നമ്പറിലേക്ക് പണമയച്ചു. 8,000 രൂപയാണ് അയച്ചത്. എസ്‌ഐയുടെ സുഹൃത്ത് വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ തന്റെ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുവെന്ന് പോസ്റ്റിട്ട എസ്‌ഐ. തൃശ്ശൂർ റൂറൽ സൈബർസെല്ലിൽ വിവരമറിയിച്ചു. അക്കൗണ്ട് ഉടൻതന്നെ ബ്ലോക്ക് ചെയ്തു.

പരിശോധനയിൽ ഹരിയാന വിലാസമുള്ള ഐ.ഡിയിൽനിന്നാണ് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ 5,000 സുഹൃത്തുക്കൾ വീതമുള്ള മൂന്ന് ഫേസ്‌ബുക്ക് അക്കൗണ്ടുകളാണ് എസ്‌ഐ. ചിത്തരഞ്ജനുള്ളത്. എന്നാൽ, പുതിയ അക്കൗണ്ടിൽ 150 സുഹൃത്തുക്കൾ മാത്രമേയുള്ളൂ. ഈ അക്കൗണ്ട് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന് എസ്‌ഐ. പറയുന്നു.എസ്‌ഐയുടെ പ്രൊഫൈൽ ചിത്രവും കവർചിത്രവും തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സൈബർ സെല്ലിൽനിന്നും മൊബൈൽ ഫോൺ കമ്പനിയിൽനിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ കൈക്കൊള്ളുമെന്നും വരന്തരപ്പിള്ളി പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP