Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌ക് മൂക്കിന് താഴെയിറങ്ങിയെന്നാരോപിച്ച് പൊലീസ് പിഴയിട്ടത് 200 രൂപ; പണമില്ലെന്ന് പറഞ്ഞപ്പോൾ ജീപ്പിൽ കയറാൻ നിർദ്ദേശം; സമീപത്തുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് 500 രൂപ കടംവാങ്ങി പിഴയടച്ചു; പിഴയുടെ ബാക്കി 300 രൂപ ചോദിച്ചപ്പോൾ നടുറോട്ടിൽ വെച്ച് പൊലീസിന്റെ തെറിവിളിയും ഭീഷണിപ്പെടുത്തലും; പരപ്പനങ്ങാടി പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി

മാസ്‌ക് മൂക്കിന് താഴെയിറങ്ങിയെന്നാരോപിച്ച് പൊലീസ് പിഴയിട്ടത് 200 രൂപ; പണമില്ലെന്ന് പറഞ്ഞപ്പോൾ ജീപ്പിൽ കയറാൻ നിർദ്ദേശം; സമീപത്തുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് 500 രൂപ കടംവാങ്ങി പിഴയടച്ചു; പിഴയുടെ ബാക്കി 300 രൂപ ചോദിച്ചപ്പോൾ നടുറോട്ടിൽ വെച്ച് പൊലീസിന്റെ തെറിവിളിയും ഭീഷണിപ്പെടുത്തലും; പരപ്പനങ്ങാടി പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി

ജാസിം മൊയ്തീൻ

മലപ്പുറം: റോഡരികിൽ വെച്ച് ഫോൺ ചെയ്യുന്ന സമയത്ത് മാസ്‌ക് മൂക്കിന് താഴെയിറങ്ങിയെന്നാരോപിച്ച് പൊതുപ്രവർത്തകനിൽ നിന്ന് 200 രൂപ പിഴ ഈടാക്കിയ പൊലീസ് പിഴയടച്ച പണത്തിന്റെ ബാക്കി നൽകാതെ അപമാനിച്ചതായി പരാതി. എസ്ഡിപിഐ മലപ്പുറം ജില്ല സെക്രട്ടറിയും പൊതുപ്രവർത്തകനുമായ മുസ്തഫ പാമങ്ങാടനാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസിൽ നിന്നും ദുരനുഭവമുണ്ടായിരിക്കുന്നത്. ബാക്കി തുക ചോദിച്ചതിന് നടുറോട്ടിൽ വെച്ച് തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി മുസ്തഫ മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ എസ്ഡിപിഐയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു ഞങ്ങൾ. റോഡരികിൽ വെച്ച് ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ അതു വഴി വന്ന സിഐ. മാസ്‌ക് മൂക്കിനു താഴെ ഇറങ്ങിയെന്ന് പറഞ്ഞ് 200 രൂപ ഫൈൻ ചുമത്തി. കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് വാഹനത്തിൽ കയറാൻ സിഐ.ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തി കേസെടുക്കുമെന്നും അറിയിച്ചു. ഇതോടെ തൊട്ടടുത്തുള്ള സുഹൃത്ത് 500 രൂപ നൽകി സഹായിച്ചു.

ഇത് പൊലീസിന് നൽകുകയും ചെയ്തു. എന്നാൽ 200 രൂപ പിഴ ചുമത്തിയ പൊലീസ് ബാക്കി നൽകാതെ വാഹനം എടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു. ബാക്കി 300 രൂപ ആവശ്യപ്പെട്ടപ്പോൾ പൊതുനിരത്തിൽ വെച്ച് സിഐ. ഹണി കെ ദാസ് തെറിവിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തു. ബാക്കി പണവും നൽകിയില്ല. മുസ്തഫ മറുനാടനോട് പറഞ്ഞു.

ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനമായ പരാതികളുണ്ടായിരുന്നതായി ഡിവൈഎസ്‌പി അടക്കമുള്ളവർ പറയുന്നുണ്ട്.പരപ്പനങ്ങാടി സിഐ. ഹണി കെ ദാസ് മാസ്‌ക് ധരിച്ചില്ലന്ന് ആരോപിച്ച് പലരേയും ഇത്തരത്തിൽ ആക്ഷേപിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെ എടുത്തുകൊണ്ടു പോവുകയും കൈയേറ്റം ചെയ്യുന്നതും പതിവാണന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. പൊലീസിനെ ഭയന്ന് പലരും പരാതിപ്പെടുന്നില്ല. തിരൂർ ഡി.വൈ.എസ്‌പി, മലപ്പുറം എസ്‌പി, ഡി.ജി.പി എന്നിവർക്കും മുസ്തഫ പരാതി നൽകിയിട്ടുണ്ട്.

ഇദ്ദേഹം ആലുവ സ്റ്റേഷനിൽ എസ് ഐ ആയിരിക്കെ സിപിഎം പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുൻപ് സസ്പെൻഷനിലായിരുന്നു. ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിച്ചു വീട്ടിൽ പോകാൻ ബസ് കാത്തു നിന്ന കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിലായിരുന്നു അന്ന് ഹണി കെ ദാസിനെ സസ്‌പെന്റ് ചെയ്തത്. ആശുപത്രിയിൽ ചികിൽസ തേടിയ ഇയാളെ പൊലീസ് അവിടെ നിന്നു വീണ്ടും പിടികൂടി ലോക്കപ്പിലിട്ടു മർദിക്കുകയായിരുന്നു. പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റഡി മർദ്ദനങ്ങളുടെ പേരിലും ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പിനും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്കും മുൻപ് ജോലി ചെയ്ത ഇടങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു.

തന്നെ പൊതുമദ്ധ്യത്തിൽ വെച്ച് തെറിവിളിക്കുകയും പിഴയടച്ചതിന്റെ ബാക്കി നൽകാതെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മുസ്തഫ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരാതി സ്വീകരിച്ച ഡിവൈഎസ്‌പി തന്നെ സിഐ ഹണി കെ ദാസിനെതിരെ നേരത്തെയും നിരവധി പരാതികൾ ലഭിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ അതിക്രമത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും മുസ്തഫ പാമങ്ങാടൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP