Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂളുകൾ ഉടൻ തുറക്കില്ല; ആരാധനാലയങ്ങളിൽ പരമാവധി 20 പേർ; സ്വകാര്യ വാഹനങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒരുമിച്ചു യാത്ര ചെയ്യരുത്: കോവിഡിലെ കേന്ദ്ര ഇളവുകൾ കേരളം ഉടൻ നടപ്പിലാക്കില്ല

സ്‌കൂളുകൾ ഉടൻ തുറക്കില്ല; ആരാധനാലയങ്ങളിൽ പരമാവധി 20 പേർ; സ്വകാര്യ വാഹനങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒരുമിച്ചു യാത്ര ചെയ്യരുത്: കോവിഡിലെ കേന്ദ്ര ഇളവുകൾ കേരളം ഉടൻ നടപ്പിലാക്കില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിലെ കേന്ദ്ര ഇളവുകൾ കേരളം ഉടൻ നടപ്പിലാക്കില്ല. കോവിഡ് പ്രതിരോധ നടപടികൾ ഫലം കാണുന്നതിനനുസരിച്ചേ കേന്ദ്ര നിർദേശ പ്രകാരമുള്ള ലോക്ഡൗൺ ഇളവുകൾ സംസ്ഥാനത്ത് അനുവദിക്കൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്‌കൂളുകൾ ഇപ്പോൾ തുറക്കാനാവില്ല. നിയമലംഘനങ്ങൾക്കു പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരമുള്ള പിഴ കൂട്ടണമെന്ന പൊലീസ് നിർദ്ദേശം പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മറ്റു പ്രധാന നിർദേശങ്ങൾ

  • വിസ്തീർണമുള്ള കടകളിൽ അകലം ഉറപ്പാക്കി ഒരേസമയം അഞ്ചിലേറെപ്പേർ ആകാം. പുറത്ത് പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്താണു ക്യൂ നിൽക്കേണ്ടത്. സൂപ്പർ മാർക്കറ്റുകളിലും വസ്ത്രശാലകളിലും കയ്യുറയോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങൾ എടുത്തുപരിശോധിക്കരുത്.
  • സ്വകാര്യ വാഹനങ്ങളിൽ 5 പേരിൽ കൂടുതൽ ഒരുമിച്ചു യാത്ര ചെയ്യരുത്.
  • ആരാധനാലയങ്ങളിൽ പരമാവധി 20 പേരേ പാടുള്ളൂ. ചെറിയ ആരാധനാലയങ്ങളിൽ എണ്ണം കുറയ്ക്കണം.
  • ഫാക്ടറികൾക്കും നിർമ്മാണ സ്ഥാപനങ്ങൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഴുവൻ ജീവനക്കാരുമാകാം. സ്ഥാപനങ്ങൾ അടച്ചിടേണ്ടതില്ല. ജോലിയിൽ നിന്ന് ആരെയും വിലക്കാനും പാടില്ല.
  •  സ്വകാര്യ ക്ലിനിക്കുകൾക്കും ഡിസ്‌പെൻസറികൾക്കും കോവിഡ് സുരക്ഷ ഉറപ്പാക്കി പ്രവർത്തിക്കാം. കാത്തിരിപ്പു കേന്ദ്രത്തിലോ പുറത്തോ രോഗികൾ കൂട്ടംകൂടരുത്. ഫിസിയോതെറപ്പി കേന്ദ്രങ്ങൾക്കും ഡെന്റൽ, ഹോമിയോ, ആയുർവേദ ക്ലിനിക്കുകൾക്കും ഇതു ബാധകം.
  •  ഒക്ടോബർ 2നു മുൻപു തീയതി തീരുമാനിച്ച പരീക്ഷകൾക്കു വിലക്കില്ല. പരീക്ഷാ കേന്ദ്രങ്ങളിൽ അദ്ധ്യാപകരും രക്ഷിതാക്കളും കൂട്ടം കൂടി നിൽക്കരുത്.
  • കെട്ടിട, റോഡ് നിർമ്മാണ, വൈദ്യുതീകരണ ജോലികൾക്ക് അത്യാവശ്യമുള്ളവരെ മാത്രം വയ്ക്കാം.
  •  ടോക്കൺ സമ്പ്രദായത്തിലൂടെ ബാങ്കുകൾ തിരക്ക് ഒഴിവാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP