Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പിതാവുതന്നെ; പിതാവ് കുടുങ്ങിയത് ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോൾ

കാസർഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പിതാവുതന്നെ; പിതാവ് കുടുങ്ങിയത് ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോൾ

സ്വന്തം ലേഖകൻ

നീലേശ്വരം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പെൺകുട്ടിയുടെ പിതാവുതന്നെയെന്നു ഡിഎൻഎ പരിശോധനാഫലം. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവിന്റേത് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കേസിലെ ഒന്നാം പ്രതിയായ പിതാവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ അന്നത്തെ നീലേശ്വരം സിഐ, പി.ആർ.മനോജിനു നൽകിയ കുറ്റസമ്മത മൊഴിയിൽ പിതാവ് തന്നെയാണ് ഭ്രൂണം വീടിനു പിറകിൽ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്. ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർക്ക് എതിരെയുള്ളത് ഉൾപ്പെടെ 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 10 പേരെയാണ് പ്രതി ചേർത്തത്.രണ്ട് ഡോക്ടർമാർ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP