Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്; വേദി പങ്കിട്ടവരിൽ രാഹുൽ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും

പഞ്ചാബ് ആരോഗ്യ മന്ത്രിക്ക് കോവിഡ്; വേദി പങ്കിട്ടവരിൽ രാഹുൽ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും

സ്വന്തം ലേഖകൻ

ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങ് സിദ്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ളവർ ഇദ്ദേഹവുമായി വേദി പങ്കിട്ടിരുന്നു. കാർഷിക നിയമത്തിനെതിരെ ഒക്ടോബർ അഞ്ചിന് പഞ്ചാബിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധിയുമായി ഇദ്ദേഹം വേദിപങ്കിട്ടത്. ബൽബീർ സിങ് കോവിഡ് പോസിറ്റീവ് ആയതായും അദ്ദേഹം ഹോം ഐസൊലോഷനിലാണെന്നും പഞ്ചാബ് കോവിഡ് നോഡൽ ഓഫീസർ ഡോ. രാജേഷ് ഭാസ്‌കർ സ്ഥിരീകരിച്ചിട്ടുണ്ട്.

രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷൻ സുനിൽ ഝക്കർ, ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദർ സിങ്ല, റാണ ഗുർമീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും ബൽബീർ സിങ് സിദ്ധു വേദി പങ്കിട്ടിരുന്നു.

ബൽബീർ സിങ്ങിന് തിങ്കളാഴ്ച രാത്രി ക്ഷീണം അനുഭവപ്പെട്ടിരുന്നതായും ഇന്നു രാവിലെ ചെറിയ പനിയും തൊണ്ട വേദനയും അനുഭവപ്പെടുകയായിരുന്നുവെന്നും ഡോ. രാജേഷ് ഭാസ്‌കർ അറിയിച്ചു. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇന്നു വൈകുന്നേരമാണ് പരിശോധനാഫലം വന്നതും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതും.

ചൊവ്വാഴ്ച പരിപാടികളിൽ ഒന്നിലും മന്ത്രി പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി ബന്ധംപുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹത്തിനൊപ്പം 15 മിനുട്ടിൽ അധികം സമയം ചെലവഴിച്ചവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും രാജേഷ് ഭാസ്‌കർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP