Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പഠിപ്പിൽ മോശമെന്ന പരാതിയുമായി വന്ന ബാലനെ കൗൺസിലിംഗിനിടെ പീഡിപ്പിച്ചെന്ന് ഒരു കേസ്; പീഡനത്തിൽ നടപടി എടുക്കാൻ വൈകിയപ്പോൾ ഡോ.ഗിരീഷിന്റെ പീഡനം തുറന്നു പറഞ്ഞത് മറ്റൊരു കുട്ടി; ഉന്നതർ ഇടപെട്ടു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിലങ്ങു വീണു; ഓപ്പറേഷൻ പി ഹണ്ടുമായി കേരളാ പൊലീസ് കുരുന്നുകളെ രക്ഷിക്കാൻ പരിശ്രമിക്കുമ്പോഴും മാനസിക സംഘർഷം കുറയ്ക്കാൻ ക്ലാസെടുത്തത് പോക്‌സോ കേസ് പ്രതി; വിഎച്ച്എസ്സിയുടെ വെബ്ബിനാർ വിവാദത്തിലായത് ഇങ്ങനെ

പഠിപ്പിൽ മോശമെന്ന പരാതിയുമായി വന്ന ബാലനെ കൗൺസിലിംഗിനിടെ പീഡിപ്പിച്ചെന്ന് ഒരു കേസ്; പീഡനത്തിൽ നടപടി എടുക്കാൻ വൈകിയപ്പോൾ ഡോ.ഗിരീഷിന്റെ പീഡനം തുറന്നു പറഞ്ഞത് മറ്റൊരു കുട്ടി; ഉന്നതർ ഇടപെട്ടു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിലങ്ങു വീണു; ഓപ്പറേഷൻ പി ഹണ്ടുമായി കേരളാ പൊലീസ് കുരുന്നുകളെ രക്ഷിക്കാൻ പരിശ്രമിക്കുമ്പോഴും മാനസിക സംഘർഷം കുറയ്ക്കാൻ ക്ലാസെടുത്തത് പോക്‌സോ കേസ് പ്രതി; വിഎച്ച്എസ്സിയുടെ വെബ്ബിനാർ വിവാദത്തിലായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം അകറ്റാനുള്ള പരിശീലനത്തിന് പോക്‌സോ കേസുകളിൽ പ്രതിയായ ആൾ ക്ലാസെടുത്തത് വിവാദമാകുന്നു. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ വെബിനാറിലാണ് പോക്‌സോ കേസ് പ്രതിയെ ഉൾപ്പെടുത്തിയത്. ഇന്നലെ നടന്ന വെബ്ബിനാറാണ് വിവാദമായത്. നിലവിൽ രണ്ട് പോക്‌സോ കേസുകളിൽ പ്രതിയും വിചാരണ നേരിടുന്നയാളുമാണ് ക്ലാസെടുത്ത ഡോ. ഗിരീഷ്. ചാനലുകളിൽ മനഃശ്ശാസ്ത്ര വിദഗ്ദനായി പ്രത്യക്ഷപ്പെട്ടിരുന്ന ഡോ. ഗിരീഷിനെതിരെ രണ്ട് കുട്ടികളാണ് പീഡന പരാതി നൽകിയത്. ഇങ്ങനെ രണ്ട് പോക്‌സോ കേസുകളാണ് ഇയാൾക്കെതിരെ നിലനിൽക്കുന്നത്. ഇതിനിടെയാണ് ഡോ. കെ ഗിരീഷ്. വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ പങ്കെടുത്തത്.

ക്ലിനിക്കൽ സൈക്കോളിസ്റ്റെന്ന നിലയിലാണ് ഇയാൾ പങ്കെടുത്തത്. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയത്തിലായിരുന്നു വെബിനാർ. ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ വെബിനാറിൽ സംസ്ഥാനത്തെ 389 സ്‌കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായി ഗിരീഷ് ക്ലാസെടുത്തു. ചടങ്ങിൽ പങ്കെടുക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ലയൺസ് ക്ലബിന്റെ യുവ ജനവിഭാഗം കോർഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. പോക്‌സോ കേസിൽ പ്രതിയായിട്ടും ഫോർട്ട് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ ചർച്ചയായിരുന്നു. മാസങ്ങളോളം ഒളിവിൽ പോയ ഗിരീഷിന്റെ അറസ്റ്റ് വിവാദങ്ങൾക്കിടെയാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇയാൾക്കെതിരായ രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്‌സോ കോടതിയിൽ വിചാരണ തുടരുകയാണ്. ഗിരീഷ് റിമാൻഡിൽ കിടന്ന തിരുവനന്തപുരം ജില്ലാ ജയിലിലും തടവുകാർക്ക് ക്ലാസെടുക്കാനായി ലയൺസ് ക്ലബിന്റെ പേരിൽ ഗിരീഷ് നേരത്തെ എത്തിയത് വിവാദമായിരുന്നു. ഗിരീഷിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വൊക്കേഷനൽ ഹയർസെക്കണ്ടറി വകുപ്പിന്റെ വിശദീകരണം. ടിവി പരിപാടികളിലൂടെ താരമായി നിന്ന ഗരീഷിനെതിരെ അപ്രതീക്ഷിതമായാണ് ലൈംഗികാരോപണം ഉയർന്നത്. ഇത് കെട്ടിച്ചമച്ചതാണെന്ന് വരുത്തി തീർത്ത് സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാൻ ഗിരീഷ് ശ്രമിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാനും നീക്കം നടത്തി. എന്നാൽ പീഡനത്തിന് ഇരായായ ആൺകുട്ടിയുടെ കുടുംബത്തിന്റെ നിലപാട് കാരണം കേസ് അവസാനിച്ചില്ല. അറസ്റ്റ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുകയും ചെയ്തു. ഇതിനിടെയാണ് മറ്റൊരു കേസും ഇയാൾക്കെതിരെ വന്നത്.

പഠനവൈകല്യത്തിന് കൗൺസിലിങ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പോക്‌സോ കേസിൽ ഗിരീഷ് പ്രതിയാകുന്നത്. ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഏഴാം ക്ലാസിൽ വച്ചാണ് ഡോക്ടർ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. പഠിപ്പിൽ പിന്നോക്കം പോയ കുട്ടിയെ കൗൺസിലിംഗിനായി ഡോക്ടറുടെ അടുത്തുകൊണ്ടു വരികയായിരുന്നു. അവിടെ നിന്ന് മടങ്ങുകയും ചെയ്തു. എന്നാൽ കുട്ടി കൂടുതൽ മാനസിക പ്രശ്‌നങ്ങൾ കാട്ടി. ഡോക്ടർമാരെ പോലും ഭയത്തോടെ കണ്ടു. ഈ സാഹചര്യത്തിൽ പത്താംക്ലാസിലായ കുട്ടിയെ വീണ്ടും മറ്റൊരു ഡോക്ടറുടെ അടുത്ത് എത്തിച്ചു. ഈ ഡോക്ടർ വിശദമായ കൗൺസിലിങ് നടത്തി. ഇതിനിടെയാണ് ഏഴാം ക്ലാസിലെ സംഭവം ഡോക്ടറോട് വിശദീകരിച്ചത്. ഇക്കാര്യം ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു ഡോക്ടർ. ഉടൻ തന്നെ എഫ് ഐ ആർ ഇട്ട് ഡോക്ടറെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. മറ്റൊരു ഇടപെടലിനും ആർക്കും അവസരം നൽകിയില്ല. ഇതോടെ പീഡനക്കേസിൽ ആദ്യമായി ഡോക്ടർ അഴിക്കുള്ളിലായി. ഈ കേസിൽ പിന്നീടാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

ഒരു സ്വകാര്യ ചാനലിലെ മന;ശാസ്ത്രസംബന്ധിയായ പരിപാടിയുടെ അവതാരകനായിരുന്നു ഡോ.കെ.ഗിരീഷ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ, ക്ലിനിക്കൽ സൈക്കോളജി ഫാക്കൽറ്റി അംഗമാണ്.നേരത്തെ ദേശീയാരോഗ്യ മിഷൻ മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു. സൈക്കോ തെറാപ്പി ടെക്നിക്കുകളായ കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി, ബയോഫീഡ് ബാക്ക്, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള ഹിപ്നോസിസ്, കൗൺസലിങ് എന്നിവയിൽ വിദഗ്ധനാണ് ഡോ.കെ.ഗിരീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP