Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടന്നേക്കും; ഒരുക്കങ്ങൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: കോവിഡ് പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പു നടത്താൻ ഒരുങ്ങുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കാതിരിക്കാൻ

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടന്നേക്കും; ഒരുക്കങ്ങൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: കോവിഡ് പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പു നടത്താൻ ഒരുങ്ങുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കാതിരിക്കാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടന്നേക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങളെ ബാധിക്കാതിരിക്കാനാണ് കോവിഡ് പ്രതിസന്ധിക്കിടയിലും തിരഞ്ഞെടുപ്പു നടത്താൻ സർക്കാരും കമ്മീഷനും തിരക്ക് കൂട്ടുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ആശങ്കകൾ ഉണ്ടെങ്കിലും മുന്നിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉള്ളതിനാൽ ഏറെ നാളത്തേക്കു നീട്ടിവയ്ക്കുന്നത് ഉചിതമല്ലെന്നാണു കമ്മിഷന്റെയും സർക്കാരിന്റെയും വിലയിരുത്തൽ.

തദ്ദേശ സ്ഥാപന ഭരണസമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും. തുടർന്ന് ഒരു മാസത്തിലേറെ ഇവ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരിക്കും. ഡിസംബർ 15ന് മുമ്പായി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. ജനുവരിയിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക പുതുക്കൽ ആരംഭിക്കണം. അധികം ഇടവേളയില്ലാതെ രണ്ട് തിരഞ്ഞെടുപ്പു വരുമെന്നതും രണ്ടിനുമായി ഏറെ നാൾ പെരുമാറ്റച്ചട്ടം ഉണ്ടാകുമെന്നതും ഭരണസ്തംഭനത്തിന് ഇടയാക്കും.

നഗരകാര്യ ഡയറക്ടറേറ്റിൽ ചില ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതു കാരണം മാറ്റിവച്ച തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ്, തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംവരണം നിശ്ചയിക്കൽ എന്നിവ ഈ മാസം നടക്കും. വരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള തിരഞ്ഞെടുപ്പ് പരിശീലനം ജില്ലാ, ബ്ലോക്ക് തലങ്ങളിൽ നാളെ ആരംഭിച്ച് 26നു പൂർത്തിയാക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു തവണ കൂടി വോട്ടർ പട്ടിക പുതുക്കും. വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഉടൻ ആരംഭിക്കും. ആകെ വേണ്ട 45,000 യന്ത്രങ്ങളിൽ 8000 യന്ത്രങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നു കടം വാങ്ങും.

കമ്മിഷൻ ഓഫിസ് ഇന്ന് തുറക്കും
ഒരു ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വെള്ളിയാഴ്ച അടച്ചിട്ട സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസ് ഇന്നു തുറക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP