Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ടെയ്ന്മെന്റ് മേഖലകളിൽ ആളു കൂടുന്ന ആഘോഷങ്ങൾ പാടില്ല; ആരാധനാലയങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടുന്ന രീതിയുണ്ടെങ്കിൽ ഒഴിവാക്കണം; 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ളവർ തുടങ്ങിയവർ സ്വയം ഒഴിവാകണം: ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങൾക്ക് മാർഗ രേഖയുമായി കേന്ദ്ര സർക്കാർ

കണ്ടെയ്ന്മെന്റ് മേഖലകളിൽ ആളു കൂടുന്ന ആഘോഷങ്ങൾ പാടില്ല; ആരാധനാലയങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടുന്ന രീതിയുണ്ടെങ്കിൽ ഒഴിവാക്കണം; 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ളവർ തുടങ്ങിയവർ സ്വയം ഒഴിവാകണം: ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങൾക്ക് മാർഗ രേഖയുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്സവങ്ങളും പെരുന്നാളുകളും അടക്കം ആളു കൂടുന്ന ആഘോഷങ്ങൾ നടത്തുന്നതിന് മാർഗ രേഖയുമായി കേന്ദ്ര സർക്കാർ. അതേസമയം കണ്ടെയ്ന്മെന്റ് മേഖലകളിൽ ഒരു ആഘോഷ പരിപാടികളും പാടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവിടെയുള്ളവർ മറ്റിടങ്ങളിലെ പരിപാടികളിൽ സംഘാടകരാകാനും പാടില്ല. ആഘോഷങ്ങളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻ നിർദ്ദേശം തുടരും. അതേസമയം രാജ്യത്ത് കോവിഡ് കേസ് വർദ്ധിച്ചു വരുന്നതിനാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവകാലത്ത് കോവിഡ് പ്രതിരോധത്തിൽ അയവു പാടില്ലെന്നു കേന്ദ്രം മുന്നറിയിപ്പു നൽകി.

ഉത്സവങ്ങൾ നടത്താമെങ്കിലും കോവിഡ് പ്രതിരോധത്തിനു വേണ്ടി നിരവധി മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉത്സവം നടത്തുമ്പോൾ ആരാധനാലയങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും മറ്റും തൊടുന്ന രീതിയുണ്ടെങ്കിൽ ഒഴിവാക്കണം. ഗായകസംഘങ്ങൾക്കു പകരം റിക്കോർഡ് പാട്ടുകൾ ഉപയോഗിക്കുന്നത് അഭികാമ്യമെന്നും സർക്കാരർ വ്യക്തമാക്കി അന്നദാനം നടത്താൻ അനുമതി ഉണ്ടെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചു മാത്രമേ അന്നദാനം നടത്താവൂ. ഉത്സവങ്ങൡ പങ്കെടുക്കുന്നതിൽ നിന്നും 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, 10 വയസ്സിനു താഴെയുള്ളവർ തുടങ്ങിയവർ സ്വയം ഒഴിവാകണം.

ഷോഷയാത്ര, താലപ്പൊലി തുടങ്ങിയ പരിപാടികളിൽ നിശ്ചിതയെണ്ണം ആളുകൾ മാത്രമേ പങ്കെടുക്കാൻഡ പാടുള്ളൂ. ദീർഘദൂരമുണ്ടെങ്കിൽ ആംബുലൻസ് നിർബന്ധമായും ഉറപ്പാക്കണം. അതേസമയം രോഗലക്ഷണമില്ലാത്തവർക്കു മാത്രമായിരിക്കണം ഉത്സവത്തിന് പ്രവേശനം. പരിപാടി നടക്കുന്നതിനിടെ ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടായാൽ മാറ്റാൻ ഐസലേഷൻ മുറി മുൻകൂർ ഉറപ്പാക്കണം. ടിക്കറ്റ് വച്ചുള്ള പരിപാടിയാണെങ്കിൽ കൂടുതൽ കൗണ്ടറുകൾ ഉറപ്പാക്കണം. പണമിടപാട് ഡിജിറ്റലായിരിക്കണം.

ആരാധനാലയങ്ങളിൽ ചെരിപ്പ് പുറത്തിടേണ്ട സാഹചര്യമുണ്ടെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ സൂക്ഷിക്കുന്നതു നല്ലത്. അല്ലെങ്കിൽ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നും എസി താപനില 24-30 ഡിഗ്രിയിൽ ക്രമീകരിക്കണമെന്നും പാചകപ്പുര, ശുചിമുറി തുടങ്ങിയവ ഇടവിട്ട് അണുമുക്തമാക്കണംമെന്നും കേന്ദ്ര സർക്കാരിന്റെ മാർഗ രേഖയിൽ പറയുന്നു.

തിയറ്ററുകളിൽ സിനിമ കാണാം
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം 15 മുതൽ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. സിനിമ തിയറ്ററുകളിൽ 50% മാത്രം കാണികളുമായി പ്രദർശനം നടത്താമെന്നാണ് കേന്ദ്രസർക്കാരിന്റെ മാർഗരേഖ. പകുതി കാണികളുമായി തിയറ്ററുകളും മൾട്ടിപ്ലക്‌സുകളും തുറക്കുമ്പോൾ സാമൂഹിക അകലം അടക്കമുള്ളവ കൃത്യമായി പാലിക്കണം.

  • ഓരോ പ്രദർശനത്തിനു ശേഷവും സിനിമാശാല സാനിറ്റൈസ് ചെയ്യണം.
  •  കാണികൾ ആരോഗ്യസേതു മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത് ഉചിതം. ജീവനക്കാർക്ക് ഇതുറപ്പാക്കണം.
  • തിയറ്ററിലെ എസി താപനില 2430 ഡിഗ്രിയായി ക്രമപ്പെടുത്തണം
  • പായ്ക്ക്‌ െചയ്ത ഭക്ഷണം മാത്രമേ പാടുള്ളു.
  • ഓൺലൈൻ ടിക്കറ്റ് പ്രോത്സാഹിപ്പിക്കണം. മുൻകൂർ ടിക്കറ്റ് വാങ്ങാനുള്ള ക്രമീകരണം വേണം.
  •  മൾട്ടിപ്ലക്‌സിൽ ഒരേസമയം ഒന്നിലേറെ ഷോ ആരംഭിക്കുന്നത് ഒഴിവാക്കണം.
  • മുഖാവരണം ധരിക്കുക,അകലം പാലിക്കുക തുടങ്ങിയവ കാണികൾ,തിയറ്റർ ജീവനക്കാർ എന്നിവർക്ക് നിർബന്ധം
  • ഇടവേളകളിൽ കാണികൾ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണം.
  • തെർമൽ സ്‌കാനിങ് നിർബന്ധം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP