Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനയ്‌ക്കെതിരെയുള്ള പടയൊരുക്കത്തിന് സൈനികർക്കായി അമേരിക്കയിൽ നിന്നും തോക്കുകൾ വാങ്ങി ഇന്ത്യ; കിഴക്കൻ ലഡാക്കിലെ സൈനികർക്കായി വാങ്ങിയത് 72,500 സിഗ് 16 അസോൾട്ട് റൈഫിളുകൾ: 78 കോടി മുടക്ക് രണ്ടാമത്തെ ബാച്ച് സിഗ് 16 റൈഫിളുകൾ വാങ്ങിയത് നിയന്ത്രണ രേഖ, യഥാർഥ നിയന്ത്രണ രേഖ തുടങ്ങിയ മേഖലകളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ട്രൂപ്പുകൾക്ക് ഉപയോഗിക്കാനായി

ചൈനയ്‌ക്കെതിരെയുള്ള പടയൊരുക്കത്തിന് സൈനികർക്കായി അമേരിക്കയിൽ നിന്നും തോക്കുകൾ വാങ്ങി ഇന്ത്യ; കിഴക്കൻ ലഡാക്കിലെ സൈനികർക്കായി വാങ്ങിയത് 72,500 സിഗ് 16 അസോൾട്ട് റൈഫിളുകൾ: 78 കോടി മുടക്ക് രണ്ടാമത്തെ ബാച്ച് സിഗ് 16 റൈഫിളുകൾ വാങ്ങിയത് നിയന്ത്രണ രേഖ, യഥാർഥ നിയന്ത്രണ രേഖ തുടങ്ങിയ മേഖലകളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ട്രൂപ്പുകൾക്ക് ഉപയോഗിക്കാനായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെയുള്ള പടയൊരുക്കത്തിന് സൈനികർക്കായി അമേരിക്കയിൽ നിന്നും ഇന്ത്യ അത്യാധുനിക സിഗ് 16 അസോൾട്ട് റൈഫിളുകൾ വാങ്ങുന്നു. കിഴക്കൻ ലഡാക്കിൽ ചൈനയെ നേരിടാൻ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി 72,500 സിഗ്16 അസോൾട്ട് റൈഫിളുകളാണ്് ഇന്ത്യ പുതുതായി വാങ്ങിയത്. ഇന്ത്യൻ സൈനികർക്കായി രണ്ടാമത്തെ ബാച്ച് സിഗ് 16 റൈഫിളുകളാണ് അമേരിക്കയിൽ നിന്നും എത്തുന്നത്. 780 കോടി രൂപ മുടക്കിയാണ് ഇന്ത്യ ഈ തോക്കുകൾ സ്വന്തമാക്കിയത്.

തോക്കുകളുടെ രണ്ടാമത്തെ ബാച്ചിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഈ വർഷം ആദ്യം 700 കോടി മുടക്കി 72,000 സിഗ് 16 റൈഫിളുകൾ ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് ജമ്മു കശ്മീരിൽ വിന്യസിച്ച സേനയ്ക്കാണ് നൽകിയത്. രണ്ടാമത്തെ ബാച്ച് ലഡാക്കിലേക്കാണ് നൽകുകയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 16 ഇഞ്ച് ബാരൽ, എം -ലോക് ഹാങ് ഗാർഡ് 6-പൊസിഷൻ ടെലസ്‌കോപ്പിങ് സ്റ്റോക് എന്നിവയാണ് ഈ തോക്കുകളുടെ പ്രത്യേകത. അമേരിക്കയിലെ ഹാംഷെയറിലെ സിഗ് സോറിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ അടിയന്തിര ആവശ്യം പരിഗണിച്ച് വാങ്ങിയതാണ് ഈ തോക്കുകൾ. 2019 ഫെബ്രുവരിയിലാണ് ഇന്ത്യ അമേരിക്കയുമായി ഈ തോക്കുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചത്.

സിഗ്16 വരുന്നതോടെ നിലവിൽ സൈനികർ ഉപയോഗിക്കുന്ന 5.56X45 എംഎം ഇൻസാസ് (ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം) റൈഫിളുകൾ പൂർണമായി മാറും. നിയന്ത്രണ രേഖ, യഥാർഥ നിയന്ത്രണ രേഖ തുടങ്ങിയ മേഖലകളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും ട്രൂപ്പുകൾക്ക് ഉപയോഗിക്കാനായി 1.5 ലക്ഷം ഇറക്കുമതി ചെയ്ത റൈഫിളുകൾ ഉപയോഗിക്കാനാണു കേന്ദ്രത്തിന്റെ പദ്ധതി.

മറ്റിടങ്ങളിലെ സുരക്ഷയ്ക്ക് അമേഠിയിലെ ഓർഡൻസ് ഫാക്ടറിയിൽ നിർമ്മിക്കുന്ന എകെ203 റൈഫിളുകളും ഉപയോഗിക്കും. വർഷങ്ങളായി ഇൻസാസ് റൈഫിളിനു പകരക്കാരനെ അന്വേഷിച്ചു നടന്ന ഇന്ത്യൻ സൈന്യത്തിന് ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ മറ്റൊരെണ്ണം വാങ്ങാൻ കഴിയാതെ വരികയായിരുന്നു. അടുത്തിടെ 16,000 എൽഎംജികളാണ് (ലൈറ്റ് മെഷീൻ ഗൺ) ഇസ്രയേലിൽനിന്നു വാങ്ങാൻ കരാറായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP