Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബുദബിയിൽ മധുരപ്രതികാരത്തിന്റെ ലഹരിയിൽ മുംബൈ ഇന്ത്യൻസ്; സുര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗും ബുമ്രയുടെ നാല് വിക്കറ്റ് വേട്ടയും കാഴ്ചയുടെ പൂരമൊരുക്കിയ കളിയിൽ രാജസ്ഥാനെതിരെ 57 റൺസ് വിജയം; രാജസ്ഥാന് ഇത് സീസണിലെ മൂന്നാം പരാജയം; മുംബൈക്ക് തുടർച്ചയായ മൂന്നാം ജയവും

അബുദബിയിൽ മധുരപ്രതികാരത്തിന്റെ ലഹരിയിൽ മുംബൈ ഇന്ത്യൻസ്; സുര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗും ബുമ്രയുടെ നാല് വിക്കറ്റ് വേട്ടയും കാഴ്ചയുടെ പൂരമൊരുക്കിയ കളിയിൽ രാജസ്ഥാനെതിരെ 57 റൺസ് വിജയം; രാജസ്ഥാന് ഇത് സീസണിലെ മൂന്നാം പരാജയം; മുംബൈക്ക് തുടർച്ചയായ മൂന്നാം ജയവും

മറുനാടൻ ഡെസ്‌ക്‌

അബുദാബി:മുംബൈ ഇന്ത്യൻസിന് ഇത് മധുരപ്രതികാരം. ബാറ്റിങ് തകർച്ചയെ നേരിട്ട രാജസ്ഥാൻ റോയൽസിന് മൂന്നാമതൊരു തോൽവി കൂടി. 194 റൺസ് ചേസ് ചെയ്ത രാജസ്ഥാൻ 19 ാം ഓവറിൽ 136 റൺസിൽ തകർന്നടിഞ്ഞു. മുംബൈക്ക് 57 റൺസ് വിജയം. ബുമ്ര നാല് വിക്കറ്റും, ബോൾട്ടും പാറ്റിസണും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി. ചാഹർ, പൊള്ളാർഡ് എന്നിവർക്കും ഓരോ വിക്കറ്റ്. 2018 ന് ശേഷം രാജസ്ഥാനെതിരെ തുടർച്ചയായ നാല് പരാജയങ്ങൾ നേരിട്ട മുംബൈക്ക് ഇത് മധുരിക്കുന്ന പ്രതികാരം എങ്ങനെ ആകാതിരിക്കും?

ഷെയ്ക് സായിദ് സ്‌റ്റേഡിയത്തിൽ ആദ്യ ഇന്നിങ്‌സിൽ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു കാണേണ്ട കാഴ്ച. രാജസ്ഥാൻ റോയ്ൽസിനെതിരെ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്ത് മുംബൈ ഇന്ത്യൻസ് വിജയലക്ഷ്യം 194 ആയി കുറിക്കുമ്പൾ അതിൽ സൂര്യകുമാറിനെ ഒഴിച്ചൊരു കഥയില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ തുടക്കത്തിൽ ശക്തമായ നിലയിലായിരുന്നു. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ക്വിന്റൺ ഡിക്കോക്കും 4.5 ഓവറിൽ 49 റൺസ് അടിച്ചെടുത്തു. ഡിക്കോക്കിനെ പുറത്താക്കി കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ത്യാഗിയുടെ അരങ്ങേറ്റ മത്സരമാണിത്.

പത്താം ഓവറിൽ രോഹിത്തിനെ(23 പന്തിൽ 35) ശ്രേയാസ് ഗോപാൽ പുറത്താക്കി. റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷനും മടങ്ങി. തുടർന്നു ക്രുണാൽ പാണ്ഡ്യയെ കാഴ്ചക്കാരനാക്കി സൂര്യകുമാർ യാദവ് തകർത്തടിക്കുകയായിരുന്നു. റൺസ് കണ്ടെത്താൻ വിഷമിച്ച ക്രുണാൽ(17 പന്തിൽ 12) പതിനാലാം ഓവറിൽ പുറത്തായി.

എന്നാൽ, ഒരറ്റത്ത് സൂര്യകുമാർ ഉറച്ചുനിന്നു. 47 പന്തിൽ 79 റൺസ്. 19 പന്തിൽ വളരെ വേഗം 30 എടുത്ത ഹാര്ഡഗിക് പാണ്ഡ്യ സൂര്യക്ക് മികച്ച തുണയായി. രാജസ്ഥാന് വേണ്ടി ശ്രേയാസ് ഗോപാൽ രണ്ടും ജോഫ്ര ആർച്ചർ, ത്യാഗി എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഈ സീസണിൽ മികച്ചതുടക്കം കുറിച്ച രാജസ്ഥാന് മുമ്പുള്ള രണ്ട് ഏറ്റമുട്ടലുകളിൽ രണ്ടു തോൽവികൾ പിണഞ്ഞു. മുംബൈ തുടർച്ചയായ മൂന്നാം ജയം തന്നെയാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ രണ്ടുകളികളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയും കിങ്‌സ ഇലവൻ പഞ്ചാബിനെയുമാണ് മുംബൈ കീഴടക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP