Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാരതസംസ്‌കാരത്തിനെതിരായും പവിത്രവൈവാഹിക ജീവിതത്തിന് വിരുദ്ധമായും പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിച്ചു; സ്ത്രീകൾ സ്വയംഭോഗത്തിനായി വൈബ്രേറ്റർ ഉപയോഗിക്കണമെന്ന സന്ദേശം പകരുന്ന അശ്ലീല വീഡിയോ യൂട്യൂബ് വഴി പ്രദർശിപ്പിച്ചു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ ക്രൈം കേസെടുത്തു; പരാതി നൽകിയത് മെൻസ് റൈറ്റ് അസോസിയേഷൻ

ഭാരതസംസ്‌കാരത്തിനെതിരായും പവിത്രവൈവാഹിക ജീവിതത്തിന് വിരുദ്ധമായും പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിച്ചു; സ്ത്രീകൾ സ്വയംഭോഗത്തിനായി വൈബ്രേറ്റർ ഉപയോഗിക്കണമെന്ന സന്ദേശം പകരുന്ന അശ്ലീല വീഡിയോ യൂട്യൂബ് വഴി പ്രദർശിപ്പിച്ചു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ ക്രൈം കേസെടുത്തു; പരാതി നൽകിയത് മെൻസ് റൈറ്റ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് കമോദ്ദീപകമായ അശ്ലീല വസ്തുതകൾ അപ് ലോഡ് ചെയ്തതിനും സ്ത്രീകളുടെ സദാചാര ബോധത്തെയും സന്മാർഗ നിഷ്ഠയെയും വ്രണപ്പെടുത്തിക്കൊണ്ട് ഇലക്ടോണിക് ഫോമും സോഷ്യൽ പ്ലാറ്റ്‌ഫോമുമായ യൂ ടൂബ് ചാനൽ വഴി സംപ്രേഷണം ചെയ്ത് പ്രസരിപ്പിച്ചതിന് ഫെമിനിസ്റ്റ് ശ്രീ ലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു.

തിരുവനന്തപുരം സൈബർ ക്രൈം സ്റ്റേഷൻ ഡിവൈഎസ്‌പി ശ്യാംലാലാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറക്കൽ എന്ന എ.ശ്രീലക്ഷ്മി (25) ക്കെതിരെ സൈബർ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന പരാതിയിലാണ് കേസെടുത്തത്. ഫേയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെൻസ് റൈറ്റ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജാണ് ഹർജി നൽകിയത്. എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

പ്രതി ലക്ഷ്മി അറക്കൽ തന്റെ ലൈംഗിക ചിന്തകളും വികാരങ്ങളും സാമൂഹിക മാധ്യമത്തിലൂടെ പൊതുജനങ്ങൾക്കിടയിൽ കാമവികാരം ഉണർത്തും വിധം അശ്ലീല ലൈംഗിക പരാമർശം നിറഞ്ഞ വാക്കുകളും വാചകങ്ങളും ഉപയോഗിച്ച് യൂ ട്യൂബ് വീഡിയോ നിർമ്മിച്ച് പൊതുസമൂഹത്തിൽ പ്രചരിപ്പിച്ചു. അവ കാണുന്നവരിൽ ലൈംഗിക ചിന്ത ഉണർത്തി ലൈംഗിക അരാജകത്വം ഉണ്ടാക്കി പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി വിവിധ യൂട്യൂബ് ചാനലുകളിലൂടെയും ലിങ്കുകളിലൂടെയും അശ്ലീല തലക്കെട്ടോടെയും വീഡിയോയിലൂടെയും ലൈംഗിക ചിന്ത ഉണർത്തും വിധം സദാചാര വിരുദ്ധമായ ലൈംഗിക പരാമർശം നിറഞ്ഞ വാക്കുകളോടു കൂടിയ വീഡിയോ പ്രചരിപ്പിച്ചുവെന്ന് എഫ് ഐ ആറിൽ പറയുന്നു.

ഫെമിനിസ്റ്റുകൾക്ക് സർക്കാരിലും ആഭ്യന്തര വകുപ്പിലും ഫെഫ്കയിലും ഉള്ള സ്വാധീനം നിമിത്തം കോഗ് നൈസബിൾ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശം സൈബർ പൊലീസ് പാലിക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

ലക്ഷ്മി അറക്കൽ വിവിധ യൂടൂബ് ചാനലിലൂടെ ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്‌ക്കാരത്തിനെതിരായും പവിത്രമായ വൈവാഹിക ജീവിതത്തിന് വിരുദ്ധമായി പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതും ഉത്സാഹിപ്പിക്കുന്നതും പേരിപ്പിക്കുന്നതുമായ രീതിയിലും സ്ത്രീകൾ സ്വയംഭോഗ വൈബ്രേറ്റർ ഉപയോഗിക്കണമെന്ന സന്ദേശം നൽകുന്ന രീതിയിലും അശ്ലീല വാക്കുകൾ ഉച്ചരിക്കുന്ന വീഡിയോ പ്രക്ഷേപണം ചെയ്തതായി പരാതിയിൽ പറയുന്നു. ഭോഗസ്സക്തിയുളവാക്കുന്ന വീഡിയോകൾ യുവമനസ്സുകളെയും മറ്റും ദുഷിപ്പിക്കണമെന്നും അസാന്മാർഗികമാക്കണമെന്നും സദാചാര ബോധത്തെയും സന്മാർഗ്ഗ നിഷ്ഠയെയും മലീമസമാക്കാനുള്ള പ്രവണതയുണ്ടാക്കാനുദ്ദേശിച്ചുള്ള ലക്ഷ്മിയുടെ നിയമ വിരുദ്ധവും ഹാനിയുളവാക്കുന്നതുമായ പ്രവൃത്തികൾ എല്ലാവർക്കും പ്രവേശനമുള്ള സോഷ്യൽ ഫ്‌ളാറ്റ്‌ഫോമായ യൂ ട്യൂബ് ചാനൽ കാണുവാനോ വായിക്കുവാനോ കേൾക്കുവാനോ ഇടയാകുന്നവരെ ദുർവൃത്തരാക്കുകയും ദുഷിപ്പിക്കുകയും ചെയ്യുവാൻ പോന്നതാണ്.

ലക്ഷ്മി അറക്കൽ ലൈവ് എന്ന ശീർഷകത്തിൽ മല്ലുസ് ലൈവ് , ഇ എഫ് ഇ എഫ് എസ് ഇ ഇ , സിനിമാസ്‌കോപ്പ് പ്രൊഡക്ഷൻസ് , ആർജ് യൂ , വിയോക് 9 ഇ , വൈ എഫ്ഡബ്ല്യു എ എൻ എസ് , 35 എം ഇ 4 ജിസി തുടങ്ങി 10 ൽ പരം ചാനലുകളിൽ പല തലക്കെട്ടുകളിലായിട്ടാണ് ലക്ഷ്മി അശ്ലീല വീഡിയോ പ്രക്ഷേപണം ചെയ്തത്.

ലക്ഷ്മിയുടെ പ്രവൃത്തികൾ ഇൻഫെർമേഷൻ ടെക്‌നോളജി നിയമം 2000 , ഇന്ത്യൻ പീനൽ കോഡ് 1860 , കേരള പൊലീസ് നിയമം 2011 എന്നിവ പ്രകാരം കുറ്റകരവും ശിക്ഷാർഹമാണെന്ന് പരാതിയിൽ പറയുന്നു.ലക്ഷ്മിക്കെതിരെ ഐ.റ്റി. നിയമത്തിലെ മൂന്നു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷിക്കാവുന്ന വകുപ്പ് (67) , ഐ.പി.സിയിലെ വകുപ്പ് 294 ബി , കെ.പി ആക്റ്റിലെ വകുപ്പ് (120 ഒ) എന്നിവ പ്രകാരമാണ് കേസെടുത്തത്.

ലക്ഷ്മിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതി കൃത്യത്തിനുപയോഗിച്ച തൊണ്ടിമുതലുകളായ മൊബൈൽഫോൺ , മെമ്മറി കാർഡ് , ലാപ്പടോപ്പ് , ട്രൈപോഡ് , മൈക്ക് തുടങ്ങിയവ വീണ്ടെടുത്ത് കേരളാ പൊലീസ് ഫോഴ്‌സ് 151- എ ഫോറത്തിൽ ചേർത്ത് തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കണം. ലക്ഷ്മിയുടെ അശ്ലീല വീഡിയോ പ്രക്ഷേപണം ചെയ്ത ചാനലുകൾ പൂട്ടിക്കണം. വീഡിയോകൾ നീക്കം ചെയ്യണം. കൃത്യ സ്ഥലമായ ലക്ഷ്മിയുടെ താമസസ്ഥലം റെയ്ഡ് ചെയ്യണമെന്നും കൃത്യ വകകൾ ഉടൻ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP