Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അദ്ദേഹത്തിന്റെ സുഹൃത്ത് ഡൊണൾഡ് ട്രംപിന് ഒരുവിവിഐപി വിമാനമുണ്ട്; അതുകൊണ്ടാണ് അദ്ദേഹം അത്തരമൊന്ന് വാങ്ങിയത്; നികുതിദായകരുടെ 8000 കോടി ഉപയോഗിച്ച് വാങ്ങിയ പുതിയ എയർ ഇന്ത്യ വൺ വിമാനത്തിൽ വെറും കുഷ്യൻ മാത്രമല്ല മോദിയുടെ സുഖസൗകര്യങ്ങൾക്കായി നിരവധി ആഡംബര കിടക്കകൾ ഉണ്ട്': കർഷക ബില്ലിനെതിരായ ട്രാക്ടർ റാലിയിൽ ഇരിക്കാൻ കുഷ്യൻ ഉപയോഗിച്ചതിനെ പരിഹസിച്ച ബിജെപി നേതാക്കൾക്ക് മറുപടിയുമായി രാഹുൽ; റാലി പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക്

'അദ്ദേഹത്തിന്റെ സുഹൃത്ത് ഡൊണൾഡ് ട്രംപിന് ഒരുവിവിഐപി വിമാനമുണ്ട്; അതുകൊണ്ടാണ് അദ്ദേഹം അത്തരമൊന്ന് വാങ്ങിയത്; നികുതിദായകരുടെ 8000 കോടി ഉപയോഗിച്ച് വാങ്ങിയ പുതിയ എയർ ഇന്ത്യ വൺ വിമാനത്തിൽ വെറും കുഷ്യൻ മാത്രമല്ല മോദിയുടെ സുഖസൗകര്യങ്ങൾക്കായി നിരവധി ആഡംബര കിടക്കകൾ ഉണ്ട്': കർഷക ബില്ലിനെതിരായ ട്രാക്ടർ റാലിയിൽ ഇരിക്കാൻ കുഷ്യൻ ഉപയോഗിച്ചതിനെ പരിഹസിച്ച ബിജെപി നേതാക്കൾക്ക് മറുപടിയുമായി രാഹുൽ; റാലി പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഡ്: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പഞ്ചാബിൽ നടത്തിയ ട്രാക്ടർ റാലിയിൽ രാഹുൽ ഗാന്ധി ഇരിക്കാൻ കുഷ്യൻ ഉപയോഗിച്ചതിനെ ബിജെപി നേതാക്കൾ നിശിതമായി വിമർശിച്ചിരുന്നു. ട്രാക്ടറുകളിലെ കുഷ്യനുള്ള സോഫാകൾ പ്രതിഷേധമല്ല, അത് പ്രതിഷേധ ടൂറിസമാണ്...കർഷകരെവഴിതെറ്റിക്കാനുള്ള സമരം. വിദ്യാഭ്യാസവും ബുദ്ധിയുമുള്ള കർഷകർ ഈ പൊള്ളത്തരം തിരിച്ചറിയുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വിമർശിച്ചു.

അതേസമയം, തനിക്കെതിരെയുള്ള ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തി. 8000 കോടിക്ക് പ്രധാനമന്ത്രി ആഡംബര വിമാനം വാങ്ങിയതായിരുന്നു രാഹുലിന്റെ ടാർജറ്റ്. പ്രധാനമന്ത്രിയുടെ പുതിയ എയർ ഇന്ത്യ വൺ വിമാനം, നികുതിദായകരുടെ 8000 കോടി ഉപയോഗിച്ച് വാങ്ങിയ വിമാനത്തിൽ വെറും കുഷ്യൻ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങൾക്കായി നിരവധി ആഡംബര കിടക്കകൾ ഉണ്ട്.

പഞ്ചാബിൽനിന്ന് ഹരിയാണയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനൊപ്പമുള്ള വാർത്താസമ്മേളനത്തിലാണ് രാഹുൽ തിരിച്ചടിച്ചത്. 'മോദിയുടെ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. വൻതുകയ്ക്ക് വിമാനങ്ങൾ വാങ്ങിയതിനെ കുറിച്ച് അവരോട് ചോദ്യങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ടാണ്? ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണ്. എന്നാൽ ട്രാക്ടറിൽ തന്റെ അഭ്യുദയാകാംക്ഷികളിൽ ആരോ കുഷ്യൻ വെച്ചത് എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു'- രാഹുൽ പറഞ്ഞു.

അതേസമയം, പഞ്ചാബുകാരോട് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'പഞ്ചാബുകാർ എന്റെ വാക്കുകളല്ല, പ്രവൃത്തികൾ കാണണം. പഞ്ചാബുകാരിൽനിന്ന് ഞാൻ ഒരുപാട് പഠിച്ചിട്ടുണ്ട്. അവരുടെ ഉത്സാഹം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. 1977-ൽ എന്റെ മുത്തശ്ശി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സിഖുകാരല്ലാതെ എന്റെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പഞ്ചാബിലെ ജനതയോട് ഞാൻ കടപ്പെട്ടിരിക്കുന്നു.' രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ കാർഷികമേഖലയുടെ നിലവിലെ ഘടനയെ തകർക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങൾക്കെതിരായാണ് ഖേതി ബച്ചാവോ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷക ബില്ലുകൾ പാസ്സാക്കുമ്പോൾ രാഹുൽ എവിടെയായിരുന്നുവെന്ന അകാലിദളിന്റെ ചോദ്യത്തിനും രാഹുൽ ഗാന്ധി മറുപടി നൽകി.

'എന്റെ അമ്മ മെഡിക്കൽ ചെക്കപ്പിനായി പോയിരിക്കുകയായിരുന്നു. സ്റ്റാഫംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാൻ സാധിച്ചില്ല. ഞാൻ അമ്മയ്‌ക്കൊപ്പം അവിടെയായിരിന്നു. ഞാൻ അവരുടെ മകനാണ്, അവരെ പരിപാലിക്കേണ്ടതുണ്ട്.' രാഹുൽ പറഞ്ഞു.അതേസമയം, ട്രാക്ടർ റാലി ഹരിയാണ അതിർത്തിയിൽ പൊലീസ് തടഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽനിന്ന് ബിജെപി ഭരിക്കുന്ന ഹരിയാണയിലേക്ക് ട്രാക്ടർ റാലി പ്രവേശിക്കാൻ തുടങ്ങവെ ആയിരുന്നു ഇത്. നൂറുകണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

എത്രസമയം കാത്തുനിൽക്കേണ്ടി വന്നാലും അതിന് തയ്യാറാണെന്നും പൊലീസ് റാലിക്ക് അനുമതി നൽകുന്നതോടെ വീണ്ടും സമാധാനപരമായി മുന്നോട്ടു പോകുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. നിരവധി പൊലീസുകാർ ബാരിക്കേഡുകൾ ഉയർത്തിയാണ് റാലി തടഞ്ഞത്. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.100 പേർക്കുമാത്രം ഹരിയാണയിൽ പ്രവേശിക്കാനുള്ള അനുമതിയാണ് ബിജെപി സർക്കാർ നൽകിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഹരിയാണയിൽ രണ്ട് യോഗങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. കുരുക്ഷേത്രയിലാണ് റാലിയുടെ സമാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP