Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടേറിയേറ്റ് തീപിടുത്തം: സത്യം മൂടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലുടെ പൊളിഞ്ഞു; ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്; തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്; ശക്തമായ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായതോടെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

സെക്രട്ടേറിയേറ്റ് തീപിടുത്തം: സത്യം മൂടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലുടെ പൊളിഞ്ഞു; ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്; തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്; ശക്തമായ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായതോടെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വിവാദ ഫയലുകൾ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന ഫോറൻസിക്ക് റിപ്പോർട്ടോടെ സത്യം മൂടി വയ്ക്കാനുള്ള സർക്കാരിന്റെ മറ്റൊരു ശ്രമവും കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഈ തീപിടിത്തത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഫോറിൻസിക് വിഭാഗം സമർപ്പിച്ച റിപ്പോർട്ട് വളരെ ഗൗരവപൂർവ്വം കാണണം. ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്. തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അടച്ചിട്ടിരുന്ന മുറിയിലെ ഫാൻ എങ്ങനെ ഉരുകി താഴെ വീണ് തീപിടിക്കുമെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുന്നതാണ്. ഫയലുകൾ മത്രമാണ് കത്തിയത്. അവിടെ ഇരുന്ന എളുപ്പം തീപിടിക്കാവുന്ന സാനിടൈസർ പോലും കത്തിയില്ലെന്നാണ് കോടതിയിൽ കൊടുത്തിട്ടുള്ള റിപ്പോർട്ട്.

ഈ സംഭവത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും കള്ളക്കഥകൾ മിനയുകയാണെന്ന് ആവർത്തിച്ചു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മാധ്യമങ്ങൾക്കെതിരെ കേസു കൊടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ച സർക്കാരാണിത്. പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണിപ്പോൾ. ഫോറിൻസിക് റിപ്പോർ്ട്ടിന്റെ വെളിച്ചത്തിൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് പിൻവലിക്കണം.

ഈ തീപിടിത്തത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായി വ്യക്തമാണ്. ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഓഫീസിൽ ഉണ്ടായ തീപിടിത്തം, തീപിടിത്തതിന് തൊട്ടു മുൻപ് അടച്ചിട്ടിരുന്ന ഓഫീസിലെ ചില ജീവനക്കാരുടെ സംശയകരമായ സാന്നിദ്ധ്യം, തീപിടിത്തം ഉണ്ടായ ഉടൻ മാധ്യമങ്ങളെ പുറത്താക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കാട്ടിക്കൂട്ടിയ വെപ്രാളം, ജനപ്രതിനിധികളെപ്പോലും സെക്രട്ടേറിയേറ്റിലേക്ക് കടത്താതിരിക്കാൻ കാണിച്ച ശാഠ്യം, തീപിടിത്തത്തെ പറ്റിയുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത, തീപിടിത്തം റിപ്പോർട്ട് ചെയ്ത പത്രങ്ങളെ വേട്ടയാടാൻ കാണിച്ച അമിതോത്സാഹം തുടങ്ങി എല്ലാം ഈ തീപിടിത്തത്തിന്റെ പിന്നിലെ ദുരൂഹതയിലേക്കും ഗൂഢാലോചനയിലേക്കും വിരൽ ചൂണ്ടുന്നു. തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് വരുത്തി തീർത്ത് സത്യം മൂടി വയ്ക്കാനാണ് കൊണ്ടു പിടിച്ച് ശ്രമം നടന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥ തല സമിതിയെക്കൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങി രക്ഷപ്പെടാൻ സർക്കാർ നടത്തിയ ശ്രമമവും പരാജയപ്പെട്ടിരിക്കുകയാണ്. സത്യം അധിക ദിവസം മൂടിയവയക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP