Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അർണബ്, നിങ്ങൾ ഒരു ബനാന റിപ്പബ്ലിക്ക് ചാനൽ നടത്തുകയാണ്; നിങ്ങളുടെ നിലവാരത്തിലേക്ക് ജേണലിസത്തെ കൊണ്ടുവരരുത്; കഴിഞ്ഞ രണ്ടര മാസമായി നിങ്ങൾ എനിക്കെതിരെ നടത്തിയ അസംബന്ധങ്ങൾ ഞാൻ കേൾക്കുകയായിരുന്നു; പക്ഷേ ടിആർപിയെക്കാൾ പ്രധാനമായ ചിലതുണ്ട്, ടെലിവിഷൻ റസ്‌പെക്ട് പോയിന്റ്'; അർണബിന് രൂക്ഷമായി ഭാഷയിൽ മറുപടികൊടുത്ത് രാജ്ദീപ് സർദേശായി

'അർണബ്, നിങ്ങൾ ഒരു ബനാന റിപ്പബ്ലിക്ക് ചാനൽ നടത്തുകയാണ്; നിങ്ങളുടെ നിലവാരത്തിലേക്ക് ജേണലിസത്തെ കൊണ്ടുവരരുത്; കഴിഞ്ഞ രണ്ടര മാസമായി നിങ്ങൾ എനിക്കെതിരെ നടത്തിയ അസംബന്ധങ്ങൾ ഞാൻ കേൾക്കുകയായിരുന്നു; പക്ഷേ ടിആർപിയെക്കാൾ പ്രധാനമായ ചിലതുണ്ട്, ടെലിവിഷൻ റസ്‌പെക്ട് പോയിന്റ്'; അർണബിന് രൂക്ഷമായി ഭാഷയിൽ മറുപടികൊടുത്ത് രാജ്ദീപ് സർദേശായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മാധ്യമ എഡിറ്റർമാർ തമ്മിൽ ആശയപരമായ ഭിന്നതകൾ ഉണ്ടാകുമെങ്കിലും ഒരാളും മറ്റൊരാളെ പേരെടുത്ത് വിമർശിക്കുകയോ ആക്രമിക്കുകയോ ചെയ്യാറില്ല. എന്നാൽ അതിരൂക്ഷമായ ഭാഷയിൽ മറ്റ് ചാനൽ എഡിറ്റർമാരെ വിമർശിക്കുക, റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിയുടെ രീതിയാണ്. ബോളിവുഡ് നടൻ സുശാന്ത് സിങ്് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു, മയക്കുമരുന്നിന് അടിമകൾ ആയ താരരാജാക്കന്മാർക്കൊപ്പം നിൽക്കുന്നുവെന്നൊക്കെ പറഞ്ഞ് ഇന്ത്യാ ടുഡെ കൺസൽട്ടന്റ് എഡിറ്ററും വിഖ്യാത മാധ്യമ പ്രവർത്തകനുമായ രാജ്ദീപ് സർ ദേശായിക്കെതിരെ നിരന്തരം അധിക്ഷേപങ്ങൾ ചൊരിയുകയായിരുന്നു അർണബിന്റെ രീതി.

എന്നാൽ ഇത് പരിധിവിട്ടപ്പോൾ ദേശായിയും അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കയാണ്. രാത്രി ഒമ്പത് മണിക്കുള്ള ചർച്ചയ്ക്കിടയാണ് രാജ് ദീപിന്റെ രൂക്ഷവിമാർശനം. സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്ത് റിയ ചക്രവർത്തിയുടെ അഭിമുഖം എടുത്തതിന് ശേഷം രാജ്ദീപിനെതിരെ നിശിത വിമർശനമാണ് അർണബ് ഗോസാമി നടത്തിയത്. ഇതിനായിരുന്നു രാജ് ദീപ് സർദേശായി തിങ്കളാഴ്ച മറുപടി പറഞ്ഞത്.

'ഇന്ന് ഞാൻ നിങ്ങൾക്ക് മറുപടി പറയുകയാണ്. അർണബ് ഗോസാമി നിങ്ങൾ ഒരു ബനാന റിപ്പബ്ലിക്ക ചാനൽ നടത്തുകയാണ്. നിങ്ങൾ നിങ്ങളുടെതായ താൽപര്യത്തിന് വേണ്ടി ബോധപൂർവം മാധ്യമ വിചാരണ നടത്തുകയാണ്. നിങ്ങളുടെ നിലവാരത്തിലേക്ക് ജേണലിസത്തെ കൊണ്ടുവരരുത്. ആ ഒരു ഉപദേശം മാത്രമാണ് എനിക്ക് തരാനുള്ളത്. ഇതല്ല ജേണലിസമല്ല. ഞാൻ ഇന്ന് നിങ്ങളെ പരസ്യമായി പേരെടുത്ത് പറഞ്ഞ് തന്നെ വിമർശിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിന് കാരണം കഴിഞ്ഞ രണ്ടര മാസമായി നിങ്ങൾ എനിക്കെതിരെ നടത്തിയ അസംബന്ധങ്ങൾ ഞാൻ കേൾക്കുകയായിരുന്നു. നിങ്ങൾക്ക് ടിആർപി മാത്രമായിരുന്നു ലക്ഷ്യം. ടിആർപിയെക്കാൾ പ്രധാനമായ ചിലതുണ്ട്. ടെലിവിഷൻ റസ്‌പെക്ട് പോയിന്റ് ' '-രാജ്ദീപ് സർദേശായി പറഞ്ഞു.

സുശാന്ത് സിങ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപബ്ലിക്ക് ടിവി ഉൾപ്പെടെ ചില മാധ്യമങ്ങൾ മാധ്യമ വിചാരണ നടത്തുകയാണെന്ന് വിമർശനമുണ്ടായിരുന്നു. റിയ ചക്രവർത്തിയുടെ അഭിമുഖം രാജ്ദീപ് സർദേശായി നടത്തിയതോടെ അദ്ദേഹത്തിനെതിരെയും വിമർശനം ഉണ്ടായി. രാജ്ദീപിനെയും അദ്ദേഹത്തിന്റെ പരിപാടിയേയും നിശിതമായി അർണബ് ഗോസാമി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ദേശായിയുടെ മറുപടി സോഷ്യൽ മീഡിയയിലും വൈറൽ ആയിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP