Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയർലന്റ് ഇന്ന് മുതൽ ലെവൽ 3 നിയന്ത്രണങ്ങളിലേക്ക്... പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

അയർലന്റ് ഇന്ന് മുതൽ ലെവൽ 3 നിയന്ത്രണങ്ങളിലേക്ക്... പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സ്വന്തം ലേഖകൻ

ഇന്ന് മുതൽ അയർലന്റ് ലെവൽ 3 നിയന്ത്രണങ്ങളിലേക്ക് നടക്കുകയാണ്. മൂന്നാഴ്ചത്തേയ്ക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആണ് നിയന്ത്രണ തീരുമാനം എടുത്തിരിക്കുന്നത്. ബിസ്സിനസ്സുകളും അടച്ചു പൂട്ടേണ്ട വരില്ല. സമ്പദ്വ്യവസ്ഥ താറുമാറാത്തക്കാതിരിക്കാനാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

ലെവൽ 3 നിയന്ത്രങ്ങങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:

അത്യാവശ്യ ഘട്ടങ്ങളിലോ വിദ്യഭ്യാസമോ, തൊഴിൽപരമായ ആവശ്യങ്ങൾക്കമ അല്ലാതെ നിങ്ങളുടെ കൗണ്ടി വിട്ടു പോകാൻ പാടില്ല
പബ്ലിക് ട്രാൻസ്പോർട്ട് കപ്പാസിറ്റി 50 ശതമാനം ആയിരിക്കും. ഫേസ് മാസ്‌കുകൾ നിർബന്ധം.
ഒരു വീട്ടിൽ നിന്ന് മാത്രമേ ഒരു സമയം അതിഥികൾ അടുത്ത വീടുകളിൽ പോകാവൂ. അത് 6 ആളുകളിൽ കൂടരുത്.
സ്‌കൂളുകൾ, ചൈൽഡ് കെയർ, creche കൾ എന്നിവ തുറന്നു പ്രവർത്തിക്കും.
പാർക്കുകളും തുറന്നു പ്രവർത്തിക്കും
70 വയസ്സിനു മുകളിൽ പ്രായം ഉണ്ടെങ്കിൽ കഴിവതും വീട്ടിൽ തന്നെ ഇരിക്കാൻ നിർദ്ദേശം
എല്ലാ മതപരമായ സേവനങ്ങളും ഓൺലൈൻ വഴി നടത്തുക
കല്യാണത്തിന് 25 ആളുകളിൽ കൂടാൻ പാടില്ല
ജിമ്മുകൾ തുറന്നു പ്രവർത്തിക്കും
റെസ്റ്റോറന്റുകൾക്ക് അകത്തിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം കൊടുക്കുന്നതല്ല. പകരം വെളിയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം
ഭക്ഷണം വിളമ്പാത്ത പബ്ബുകൾക്കു വെളിയിൽ സീറ്റിങ് അനുവദിക്കുന്നുണ്ട്. നൈറ്റ് ക്ലബ്ബുകളും കാസിനോകളും അനുവദിക്കുന്നതല്ല
ചെറിയ കടകൾ, ഹെയർ ഡ്രസ്സേർസ് ഇവ തുറന്നു പ്രവർത്തിക്കും. ഫേസ് മാസ്‌കുകൾ നിർബന്ധം
ഹോട്ടലുകളും b&b കൾക്കും തുറന്നു പ്രവർത്തിക്കും. പക്ഷേ ഭക്ഷണം റെസിഡന്റ്‌സിനു മാത്രമേ കൊടുക്കാൻ പാടുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP