Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു; വിട പറഞ്ഞത് ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റു കൂടിയായ വ്യക്തി

കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു; വിട പറഞ്ഞത് ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റു കൂടിയായ വ്യക്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ അശോകൻ ആലപ്രത്ത് (55) മാങ്കാവിലെ വസതിയിൽ അന്തരിച്ചു.മസ്തിഷ്‌കാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.നഗരത്തിലെ കലാ-സാംസ്കാരിക - ജീവകാരുണ്യ മേഖലകളിലെ മികച്ച സംഘാടകനായിരുന്നു.

ആകാശവാണി കോഴിക്കോട് നിലയത്തിലെ 'ശ്രദ്ധ' ഉൾപ്പെടെ വിവിധ പരിപാടികളുടെ അവതാരനാണ്.വിദ്യാർത്ഥികൾക്കിടയിൽ രക്തദാനത്തിന്റ പ്രധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.ലയൺസ് ക്ലബ്ബ് ഇന്റർ നേഷനൺ, എയിഡ്‌സ് കൺട്രോൺ സൊസൈറ്റി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.* ഭാര്യ: ബിന്ദു.മക്കൾ: അഭിനന്ദ, അഭിറാം.പിതാവ്: പരേതനായ ശങ്കുണ്ണി.അമ്മ: ഇന്ദിര.സഹോദരങ്ങൾ: വിജയൻ ആലപ്രത്ത്, ജസീത, സജിത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP