Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുംബൈ നടിക്ക് വൈ പ്ലസ് സുരക്ഷ, ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് അവഗണന; കേന്ദ്രസർക്കാറിനെ വിമർശിച്ചു ശിവസേന

മുംബൈ നടിക്ക് വൈ പ്ലസ് സുരക്ഷ, ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് അവഗണന; കേന്ദ്രസർക്കാറിനെ വിമർശിച്ചു ശിവസേന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഹത്രാസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. മുംബൈയിലെ ഒരു നടിക്ക് വൈ പ്ലസ് സുരക്ഷ നൽകുന്ന ബിജെപി സർക്കാർ ഹത്രാസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ അവഗണിക്കുകയാമെന്ന് ശിവസേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാം്മനയിലെ എഡിറ്റോറിയലിലാണ് ബിജെപിയെ ശിവസേന കുറ്റപ്പെടുത്തിയത്.

ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ അവഗണിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലേയെന്ന് സാംമ്ന ചോദിച്ചു. ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം നിരന്തര ഭീഷണിയിലാണ് കഴിയുന്നത്. അവർക്ക് എന്തുകൊണ്ട് വൈ പ്ലസ് സുരക്ഷ നൽകാൻ തയ്യാറാകുന്നില്ലെന്നും സാംമ്ന ചോദിച്ചു.

മഹാരാഷ്ട്രയിലെ ശിവസേനാ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബോളിവുഡ് നടി കങ്കണാ റണാവത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വൈ പ്ലസ് സുരക്ഷയാണ് കങ്കണയ്ക്ക് നൽകിയിരിക്കുന്നത്.

കേന്ദ്രസർക്കാർ നടപടി തുല്യനീതിയല്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി. ഹത്രാസ് പെൺകുട്ടിയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെട്ടത്. എന്നാൽ യു.പി സർക്കാർ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തു. സർക്കാർ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ശിവസേന കുറ്റപ്പെടുത്തി. ഹത്രാസിൽ സിബിഐയ്ക്ക് എന്താണ് ചെയ്യാനുള്ളതെന്ന് ശിവസേന ചോദിച്ചു. പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതിലൂടെ യു.പി സർക്കാർ തെളിവുകൾ നശിപ്പിച്ചുവെന്നും ശിവസേന കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP