Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിലെ ട്രാവൽ ഏജന്റുമാർക്ക് പിന്തുണയുമായി മേക്ക്മൈട്രിപ്പിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം 'മൈ പാർട്ട്ണർ'

സ്വന്തം ലേഖകൻ

കൊച്ചി: സഞ്ചാരികൾക്ക് തടസമില്ലാത്തതും മെച്ചപ്പെട്ടതുമായ യാത്രാ ബുക്കിങ് അനുഭവം പകരുന്നതിന് ട്രാവൽ ഏജന്റുമാരെ ശാക്തീകരിക്കുന്നതിനും സഹായിക്കുന്നതിനുമായി മേക്ക്മൈട്രിപ്പ് 'മൈ പാർട്ട്ണർ' എന്ന പ്ലാറ്റ്ഫോം അവതരിപ്പിച്ചു. അവബോധജന്യവും ഉപയോക്തൃ സൗഹൃദവുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമിലൂടെ ഓഫ്ലൈൻ പ്രാദേശിക ട്രാവൽ ഏജന്റുമാർക്ക് വിപുലമായ ഓൺലൈൻ യാത്രാ വിവരങ്ങളിലേക്ക് കടക്കാം. നിരവധിയായ യാത്രാ അവസരങ്ങളാണ് പ്ലാറ്റ്ഫോം നൽകുന്നത്. കസ്റ്റമൈസേഷൻ, വ്യക്തിഗതം, ഉപഭോക്താക്കൾക്ക് യാത്രാ ബുക്കിങ് സൗകര്യം തുടങ്ങിയ ഉൾപ്പെടെയാണിത്.

കോവിഡ്-19 പകർച്ച വ്യാധി മെട്രോകളിലും നോൺ-മെട്രോകളിലും ഡിജിറ്റൽ സ്വീകരണത്തിന്റെ വേഗം കൂട്ടി. സഞ്ചാരികളുടെ വാങ്ങൽ സ്വഭാവത്തിലും മാറ്റം വന്നു. പല യാത്രാ തീരുമാനങ്ങൾക്കും ഓൺലൈൻ സൗകര്യങ്ങളെ ആശ്രയിക്കുന്നു. അസാധാരണ സാഹചര്യത്തിൽ ഉപഭോക്താക്കൾക്കുള്ള സേവനം അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ലഭ്യമാക്കുന്നതിന് പ്രാദേശിക ട്രാവൽ ഏജന്റുമാരെ കൂടി ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് ഉൾപ്പെടുത്തേണ്ട സ്ഥിതിയായി. എല്ലാ ഓഫ്‌ളൈൻ ട്രാവൽ ഏജന്റുമാരുടെയും ദൈനംദിന ബുക്കിങ് പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യുന്നതിനൊപ്പം മെട്രോ നഗരങ്ങൾക്കപ്പുറത്ത് ചിതറികിട്ടക്കുന്ന പ്രാദേശിക യാത്രാ വിപണിയെ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് മൈപാർട്ട്ണർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. എല്ലാ യാത്രാ വിഭാഗങ്ങളുടെയും വിവരങ്ങളും വിവിധ തലങ്ങളിലുള്ള പ്രാദേശിക ഏജന്റുമാരുടെ വിവരങ്ങളും എന്നത്തേക്കാളും ലളിതമായും സുതാര്യതയോടെയും ബുക്കിന് അനുയോജ്യമായ തരത്തിൽ ലഭ്യമാകും.

പകർച്ചവ്യാധി ബാധിച്ചതിനാൽ ഈ മേഖലയുടെ സുസ്ഥിരമായ വീണ്ടെടുപ്പിന് ശൃംഖലയിലെ എല്ലാ പങ്കാളികളും തമ്മിൽ ആഴമേറിയതും വിശാലവുമായ സഹകരണം ട്രാവൽ ഇക്കോസിസ്റ്റം ആവശ്യപ്പെടുന്നുവെന്നും തങ്ങളുടെ പുതിയ മൈപാർട്ട്ണർ ഓഫറിലൂടെ രാജ്യത്തെ ട്രാവൽ ഏജന്റുമാർക്ക് ന്യായമായി ആഭ്യന്തര, അന്തർദേശീയ ഹോട്ടലുകളുടെ സമ്പന്നമായ ഉള്ളടക്കവും വിവരങ്ങളും ലഭ്യമാക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും യാത്രാ വിലക്കുകൾ സാവധാനം മാറുമ്പോൾ വേഗത്തിലുള്ള തിരിച്ചു വരവിന് ഇത് സഹായിക്കുമെന്നും മേക്ക് മൈട്രിപ്പ് ഗ്രൂപ്പ് സിഇഒ രാജേഷ് മാഗോവ് പറഞ്ഞു.

പുതിയ സാധാരണയിലേക്ക് ഇന്ത്യക്കാരുടെ യാത്രകൾ തിരിച്ചു വരുമ്പോൾ മൈ പാർട്ട്ണർ ഉപയോഗിക്കുന്ന ട്രാവൽ ഏജന്റുമാർക്ക് മേക്ക് മൈട്രിപ്പിന്റെ എല്ലാ സുരക്ഷാ നിലവാരത്തോടും കൂടിയുള്ള ഓഫറുകൾ നൽകാനാകും. 'മൈ സേഫ്റ്റി' നിലവാരം യാത്രയിലുടനീളം എല്ലാ ടച്ച് പോയിന്റുകളെയും കവർ ചെയ്തുകൊണ്ട് സുരക്ഷാ സാഹചര്യം ഒരുക്കുന്നു.

കൂടാതെ പ്ലാറ്റ്ഫോമിന്റെ 'എക്സ്പ്രസ് കെയർ' ഏജന്റിന് തടസങ്ങളിലാത്ത ബുക്കിങ് സാധ്യമാക്കുന്നു. പോസ്റ്റ്-ബുക്കിങ് മാറ്റങ്ങൾ, റദ്ദാക്കൽ, അവസാന നിമിഷങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഏതാനും ക്ലിക്കുകളിലൂടെ എളുപ്പം നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP